ജി. സുധാകരനെ സന്ദർശിച്ച് കെ.സി. വേണുഗോപാൽ
Monday, December 2, 2024 6:43 AM IST
അമ്പലപ്പുഴ: മുൻമന്ത്രി ജി. സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് കെ.സി. വേണുഗോപാൽ എംപി. ഇന്നലെ ഉച്ചയോടെയാണ് വേണുഗോപാൽ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയത്. സൗഹൃദ സന്ദർശനം മാത്രമായിരുന്നു ഇതെന്ന് വേണുഗോപാൽ പിന്നീട് പറഞ്ഞു.
സ്വന്തം വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ നടന്ന ഏരിയാ സമ്മേളനത്തിൽ പോലും തീർത്തും ഒഴിവാക്കപ്പെട്ടതോടെ പാർട്ടിയുമായി അതൃപ്തിയിലാണ് ജി. സുധാകരൻ. ഈ സാഹചര്യത്തിലാണ് സന്ദർശനം. തങ്ങൾ ഇടയ്ക്കിടയ്ക്കു കാണാറുണ്ടെന്നും സൗഹൃദ സന്ദർശനം മാത്രമാണെന്നും വേണുഗോപാൽ പറഞ്ഞു. രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ അതൃപ്തനാണെന്ന് ആരാണ് പറഞ്ഞതെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ സന്ദർശനത്തിനു പിന്നാലെയുള്ള ജി. സുധാകരന്റെ ചോദ്യം.