തൃ​​​​ശൂ​​​​ർ: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി പെ​​​​ൻ​​​​ഷ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്ത് എ​​​​ല്ലാ മാ​​​​സ​​​​വും ഒ​​​​ന്നി​​​​നു വി​​​​ത​​​​ര​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​ർ മൂ​​​​ന്നു​​​​മു​​​​ത​​​​ൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു​​​​ മു​​​​ന്പി​​​​ൽ അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല​​​​സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​മെ​​​​ന്നു കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി പെ​​​​ൻ​​​​ഷ​​​​നേ​​​​ഴ്സ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.


സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ തൃ​​​​ശൂ​​​​ർ, ഗു​​​​രു​​​​വാ​​​​യൂ​​​​ർ, ചാ​​​​ല​​​​ക്കു​​​​ടി, മാ​​​​ള കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കു​ മു​​​​ന്പി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. ശ​​​​മ്പ​​​​ള​​​​പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ത്തി​​​​ൽ പെ​​​​ൻ​​​​ഷ​​​​ൻ പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ​​​​വും ന​​​​ട​​​​പ്പാ​​​​ക്കു​​​​ക, വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ച ക്ഷാ​​​​മാ​​​​ശ്വാ​​​​സം കു​​​​ടി​​​​ശി​​​​ക​​​​സ​​​​ഹി​​​​തം ന​​​​ൽ​​​​കു​​​​ക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.