യൂത്ത് കോണ്‍ഗ്രസ് സമരത്തിന് യുഡിഎഫ് പിന്തുണ: എം.എം. ഹസൻ
Monday, December 2, 2024 5:17 AM IST
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതുവരെ യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരങ്ങൾക്ക് യുഡിഎഫിന്റെ പൂർണപിന്തുണയുണ്ടാകുമെന്നു കണ്‍വീനർ എം.എം. ഹസൻ.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മൃഗീയമായി തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത് വരും.
വയനാട് ദുരന്തത്തിന്റെ പേരിൽ കോടികൾ പിരിച്ചെടുത്തിട്ടും അവരെ പുരധിവസിപ്പിക്കാൻ സർക്കാർ തയാറാകാത്തത് മനുഷ്യത്വ വിരുദ്ധമാണെന്നും ഹസൻ പറഞ്ഞു.