യുഎസ്-കുസാറ്റ് സഹകരണം ശക്തിപ്പെടുത്താൻ ധാരണ
Sunday, December 1, 2024 1:42 AM IST
കളമശേരി: ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലിലെ സാംസ്കാരികകാര്യ ഓഫീസർ എറിക് ആറ്റ്കിൻസ് ഇന്നലെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സന്ദർശിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി, യുഎസും കുസാറ്റും തമ്മിലുളള അക്കാദമികവും ശാസ്ത്രീയവും സാംസ്കാരികവുമായ സഹകരണങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ച വിശദമായ ചർച്ചകൾ നടന്നു.
എറിക് ആറ്റ്കിൻസ്, വൈസ് ചാൻസലർ പ്രഫ. എം. ജൂനൈദ് ബുഷിരി, രജിസ്ട്രാർ ഡോ. എ.യു. അരുൺ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽനിന്നുള്ള ഇംഗ്ലീഷ് ലാംഗ്വേജ് സ്പെഷലിസ്റ്റായ ഡോ. അന്ന കരിൻ റൂയുടെ പ്രവർത്തനങ്ങളും ആറ്റ്കിൻസ് അവലോകനം ചെയ്തു.