പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുന്നതായി പഠനം
Monday, December 2, 2024 5:17 AM IST
കൊച്ചി: സംസ്ഥാനത്ത് 50 വയസു കഴിഞ്ഞ പുരുഷന്മാരില് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ അര്‍ബുദം കൂടുന്നതായി ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന് (ഐആര്‍ഐഎ) വാര്‍ഷിക സമ്മേളനം വിലയിരുത്തി.
മുന്‍കാലങ്ങളില്‍ 70 വയസിനു മുകളിലുള്ളവരിലായിരുന്നു ഇത്തരം തകരാറുകള്‍ കണ്ടിരുന്നത്. കരള്‍രോഗ സാധ്യത മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ അള്‍ട്രാ സൗണ്ട് പരിശോധനയായ ലിവര്‍ ഇലാസ്റ്റോഗ്രഫിയിലൂടെ സാധിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് ഡോ. അമല്‍ ആന്റണി അധ്യക്ഷത വഹിച്ചു. ഐആര്‍ഐഎ സംസ്ഥാന പ്രസിഡന്റ് ഡോ. റിജോ മാത്യുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു.