കാ​​​ക്ക​​​നാ​​​ട്: ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ച് വീ​​​ട്ട​​​മ്മ​​​യി​​​ൽ​​​നി​​​ന്ന് 4.11 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത ര​​​ണ്ട് പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ.

കാ​​​ക്ക​​​നാ​​​ട് വാ​​​ഴ​​​ക്കാ​​​ല സ്വ​​​ദേ​​​ശി​​​നി ബെ​​​റ്റി ജോ​​​സ​​​ഫി​​​നെ ക​​​ബ​​​ളി​​​പ്പി​​​ച്ച് ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ പ​​​ണം ത​​​ട്ടി​​​യ​​​തി​​​നാ​​​ണ് മ​​​ല​​​പ്പു​​​റം എ​​​ൻ​​​ഡ്രാ​​​ത്ത് കു​​​നി​​​യി​​​ൽ മു​​​ഹ​​​മ്മ​​​ദ് മു​​​ഹ​​​സി​​​ൽ (22), കോ​​​ഴി​​​ക്കോ​​​ട് മാ​​​വൂ​​​ർ ക​​​ണ്ണ​​​മ്പ​​​റ​​​മ്പി​​​ൽ മി​​​ഷാ​​​ബ് (21) എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ബെ​​​റ്റി ജോ​​​സ​​​ഫി​​​ന്‍റെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൊ​​​ച്ചി സൈ​​​ബ​​​ർ പോ​​​ലീ​​​സാ​​​ണ് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഡ​​​ൽ​​​ഹി​​​യി​​​ലെ ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കി​​​ൽ വീ​​​ട്ട​​​മ്മ​​​യു​​​ടെ പേ​​​രി​​​ൽ സ​​​ന്ദീ​​​പ്കു​​​മാ​​​ർ എ​​​ന്ന​​​യാ​​​ൾ അ​​​ക്കൗ​​​ണ്ട് എ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും ഈ ​​​അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ ഇ​​​യാ​​​ൾ നി​​​യ​​​മ​​​വി​​​രു​​​ദ്ധ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളും ല​​​ഹ​​​രി​​​ക്ക​​​ട​​​ത്തും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​താ​​​യി അ​​​റി​​​യി​​​ച്ച സം​​​ഘം ഇ​​​വ​​​രു​​​ടെ പേ​​​രി​​​ലു​​​ള്ള മ​​​റ്റ് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ കൂ​​​ടി പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന വ്യാ​​​ജേ​​​ന പ​​​ണം കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള പ​​​ണ​​​മാ​​​ണെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ൽ തി​​​രി​​​കെ ന​​​ൽ​​​കാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ചാ​​​ണ് ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി കോ​​​ടി​​​ക​​​ൾ ക​​​വ​​​ർ​​​ന്ന​​​ത്. പ​​​ണം കൈ​​​മാ​​​റാ​​​ത്ത പ​​​ക്ഷം ഇ​​​വ​​​രു​​​ടെ പേ​​​രി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​മെ​​​ന്നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. 2024 ഒ​​​ക്ടോ​​​ബ​​​ർ 16 മു​​​ത​​​ൽ 21 വ​​​രെ​​​യു​​​ള്ള തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി​​​ട്ടാ​​​ണ് ഇ​​​ത്ര​​​യും തു​​​ക​​​യു​​​ടെ കൈ​​​മാ​​​റ്റം ന​​​ട​​​ന്ന​​​ത്.

പ​​​ണം കൈ​​​ക്ക​​​ലാ​​​ക്കാ​​​ൻ 450 അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ

വീ​​​ട്ട​​​മ്മ​​​യു​​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്നു പ​​​ണം കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്താ​​​ൻ പ്ര​​​തി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് 450 അ​​​ക്കൗ​​​ണ്ടു​​​ക​​​ളെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം. 600 ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണ് ഇ​​​തി​​​നാ​​​യി ന​​​ട​​​ത്തി​​​യ​​​ത്. പ​​​ല പേ​​​രു​​​ക​​​ളി​​​ലു​​​ള്ള അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സം​​​ഘം അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ പ​​​ണം പി​​​ൻ​​​വ​​​ലി​​​ച്ച് ഇ​​​വ​​​രെ ഏ​​​ൽ​​​പ്പി​​​ക്കു​​​ന്പോ​​​ഴാ​​​ണു പ്ര​​​തി​​​ഫ​​​ലം ന​​​ൽ​​​കു​​​ന്ന​​​ത്. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യ്ക്ക് 5,000 രൂ​​​പ വ​​​രെ​​​യാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ. ഇ​​​ത്ത​​​ര​​​ത്തി​​​ൽ സ്വ​​​രൂ​​​പി​​​ക്കു​​​ന്ന പ​​​ണം ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കും സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യ സം​​​ശ​​​യ​​​വും ബ​​​ല​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.


പ്ര​​​തി​​​ക​​​ൾ ന​​​ൽ​​​കി​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ പ​​​ണം നി​​​ക്ഷേ​​​പി​​​ച്ച പ​​​രാ​​​തി​​​ക്കാ​​​രി താ​​​ൻ ക​​​ബ​​​ളി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​തോ​​​ടെ ഒ​​​ക്ടോ​​​ബ​​​ർ 22ന് ​​​ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

40-ാം ദി​​​വ​​​സം പ്ര​​​തി​​​ക​​​ൾ വലയിൽ

കാ​​​ര്യ​​​മാ​​​യ തു​​​മ്പു​​​ക​​​ൾ ഒ​​​ന്നും ഇ​​​ല്ലാ​​​തെ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ 40-ാം നാ​​​ൾ പ്ര​​​തി​​​ക​​​ളെ വ​​​ല​​​യി​​​ലാ​​​ക്കി​​​യ കൊ​​​ച്ചി സൈ​​​ബ​​​ർ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യ​​​ത് ഞെ​​​ട്ടി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ.
മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു ന​​​ട​​​ത്തു​​​ന്ന സം​​​ഘ​​​ങ്ങ​​​ളി​​​ൽ 18 മു​​​ത​​​ൽ പ്രാ​​​യ​​​മു​​​ള്ള യു​​​വാ​​​ക്ക​​​ൾ ക​​​ണ്ണി​​​ക​​​ളാ​​​ണ്.

പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ പ്രാ​​​യ​​​ത്തി​​​ലു​​​ള്ള ഒ​​​ട്ടേ​​​റെ​​​പേ​​​ർ ഓ​​​ൺ​​​ലൈ​​​ൻ ത​​​ട്ടി​​​പ്പ് സം​​​ഘ​​​ത്തി​​​ലു​​​ണ്ടെ​​​ന്നു വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കോ​​​ഴി​​​ക്കോ​​​ട് കൊ​​​ടു​​​വ​​​ള്ളി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​സം​​​ഘ​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും സൈ​​​ബ​​​ർ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

സൈ​​​ബ​​​ർ ക്രൈം ​​​കേ​​​സു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​സി​​​പി എം.​​​കെ. മു​​​ര​​​ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​സ്ഐ പി.​​​ആ​​​ർ. സ​​​ന്തോ​​​ഷ്, എ​​​എ​​​സ്ഐ വി. ​​​ശ്യാം​​​കു​​​മാ​​​ർ, സി​​​വി​​​ൽ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ പി.​​​ആ​​​ർ. അ​​​രു​​​ൺ, അ​​​ജി​​​ത് രാ​​​ജ്, നി​​​ഖി​​​ൽ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.