കേരള കത്തോലിക്കാ സഭ ബൈബിള്‍ പാരായണ മാസാചരണം ഇന്നുമുതൽ
Sunday, December 1, 2024 1:43 AM IST
കൊച്ചി: കേരളസത്തോലിക്കാ സഭയുടെ ബൈബിള്‍ പാരായണമാസാചരണത്തിന് ഇന്ന് തുടക്കം.
വരാപ്പുഴ അതിരൂപതയിലെ തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയില്‍ വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കലും ഇരിങ്ങാലക്കുട രൂപതയിലെ തുറവന്‍കുന്ന് ഇടവകയില്‍ കെസിബിസി വൈസ്ചെയര്‍മാന്‍ ബിഷപ് മാർ പോളി കണ്ണൂക്കാടനും ഉദ്ഘാടനം ചെയ്യും.
22ന് ബൈബിള്‍ ഞായറിനോടനുബന്ധിച്ച് എല്ലാ ഇടവകകളിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കും.
ബൈബിൾ പാരായണമാസത്തിന്റെ സമാപനം 29ന് നടക്കുമെന്ന് കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട് അറിയിച്ചു.