തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി 13 മു​​​ത​​​ല്‍ 20 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 29-ാമ​​​ത് ഐ​​​എ​​​ഫ്എ​​​ഫ്കെ​​​യി​​​ലെ ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്‌​​​മെ​​​ന്‍റ് അ​​​വാ​​​ര്‍​ഡ് വി​​​ഖ്യാ​​​ത ഹോ​​​ങ്കോം​​​ഗ് സം​​​വി​​​ധാ​​​യി​​​ക​​​യും തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തും നി​​​ര്‍​മാ​​​താ​​​വും ന​​​ടി​​​യു​​​മാ​​​യ ആ​​​ന്‍ ഹു​​​യി​​​ക്ക് സ​​​മ്മാ​​​നി​​​ക്കും.

പ​​​ത്തു​​​ല​​​ക്ഷം രൂ​​​പ​​​യും ശി​​​ല്‍​പ്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ര്‍​ഡ്. 13ന് ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് നി​​​ശാ​​​ഗ​​​ന്ധി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

ഏ​​​ഷ്യ​​​യി​​​ലെ വ​​​നി​​​താ സം​​​വി​​​ധാ​​​യി​​​ക​​​മാ​​​രി​​​ല്‍ പ്ര​​​ധാ​​​നി​​​യാ​​​യ ആ​​​ന്‍​ ഹു​​​യി ഹോ​​​ങ്കോ​​​ങ് ന​​​വ​​​ത​​​രം​​​ഗ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​പ്ര​​​യോ​​​ക്താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​ണ്. 2020ല്‍ ​​​ന​​​ട​​​ന്ന 77-ാമ​​​ത് വെ​​​നീ​​​സ് ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ല്‍ ആ​​​യു​​​ഷ്‌​​​കാ​​​ല സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള ഗോ​​​ള്‍​ഡ​​​ന്‍ ല​​​യ​​​ണ്‍ പു​​​ര​​​സ്‌​​​കാ​​​രം നേ​​​ടി​​​യി​​​രു​​​ന്നു.


1997ലെ 47-ാ​​​മ​​​ത് ബെ​​​ര്‍​ലി​​​ന്‍ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ല്‍ ബെ​​​ര്‍​ലി​​​നാ​​​ലെ കാ​​​മ​​​റ പു​​​ര​​​സ്‌​​​കാ​​​രം, 2014ലെ 19-ാ​​​മ​​​ത് ബു​​​സാ​​​ന്‍ മേ​​​ള​​​യി​​​ല്‍ ഏ​​​ഷ്യ​​​ന്‍ ഫി​​​ലിം മേ​​​ക്ക​​​ര്‍ ഓ​​​ഫ് ദ ​​​ഇ​​​യ​​​ര്‍ അ​​​വാ​​​ര്‍​ഡ്, ന്യൂ​​​യോ​​​ര്‍​ക്ക് ഏ​​​ഷ്യ​​​ന്‍ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ല്‍ സ്റ്റാ​​​ര്‍ ഏ​​​ഷ്യ ലൈ​​​ഫ്‌​​​ടൈം അ​​​ച്ചീ​​​വ്‌​​​മെ​​​ന്‍റ് അ​​​വാ​​​ര്‍​ഡ് എ​​​ന്നി​​​ങ്ങ​​​നെ മു​​​ന്‍​നി​​​ര​​​മേ​​​ള​​​ക​​​ളി​​​ലെ നി​​​ര​​​വ​​​ധി അ​​​ന്താ​​​രാ​​​ഷ‌്ട്ര അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ള്‍ ആ​​​ന്‍ ഹു​​​യി​​​ക്ക് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

29-ാമ​​​ത് ഐ​​​എ​​​ഫ്എ​​​ഫ്കെ​​​യി​​​ല്‍ ആ​​​ന്‍ ഹു​​​യി​​​യു​​​ടെ അ​​​ഞ്ച് സി​​​നി​​​മ​​​ക​​​ള്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കും. ജൂ​​​ലൈ റാ​​​പ്‌​​​സ​​​ഡി, ബോ​​​ട്ട് പീ​​​പ്പി​​​ള്‍, എ​​​യ്റ്റീ​​​ന്‍ സ്പ്രി​​​ംഗ്​​​സ്, എ ​​​സി​​​മ്പി​​​ള്‍ ലൈ​​​ഫ്, ദ ​​​പോ​​​സ്റ്റ് മോ​​​ഡേ​​​ണ്‍ ലൈ​​​ഫ് ഓ​​​ഫ് മൈ ​​​ഓ​​​ണ്‍​ട് എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.‌