നെടുമ്പാശേരി വിമാനത്താവളത്തിൽ 2.25 കോടിയുടെ കഞ്ചാവ് പിടികൂടി
Sunday, December 1, 2024 1:42 AM IST
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടേകാൽ കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി.
ഡിആർഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊച്ചി കസ്റ്റംസ് യൂണിറ്റാണ് 7.920 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവ് പിടികൂടിയത്.
ബാങ്കോക്കിൽനിന്ന് എയർ ഏഷ്യാ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി ഫവാസാണ് പിടിയിലായത്.
ബാഗേജിനകത്ത് 17 ബാഗുകളിലാക്കിയാണ് ഇയാൾ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.