യുഡിഎഫിലേക്കുള്ള മടങ്ങിപ്പോക്ക് അജണ്ടയിൽ പോലുമില്ല : ജോസ് കെ. മാണി
Monday, December 2, 2024 5:18 AM IST
കോട്ടയം: യുഡിഎഫിലേയ്ക്കുള്ള മടങ്ങിപ്പോക്ക് കേരള കോൺഗ്രസ്-എമ്മിന്റെ അജണ്ടയിൽ പോലുമില്ലെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി. ഇതു സംബന്ധിച്ച് സ്വകാര്യ ചാനലിൽ വന്ന വാർത്തയ്ക്ക് പിന്നാലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോസ് കെ. മാണി നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് യുഡിഎഫിനെ സഹായിക്കാൻ വേണ്ടിയാണ്.
കേരള കോൺഗ്രസ്-എം മുന്നണി മാറാൻ പോകുന്നു എന്ന അതീവ ഗൗരവതരമായ വാർത്ത പ്രസിദ്ധീകരിക്കുന്നതിനു മുൻപ് മാധ്യമങ്ങൾ സ്വീകരിക്കുന്ന പ്രാഥമിക സ്ഥിരീകരണം പോലും നടത്തിയിട്ടില്ലെന്നും ജോസ് കെ. മാണി എംപി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.