കൊ​​​ച്ചി/​​​ദു​​​ബാ​​​യ്: ആ​​​ഗോ​​​ള സ​​​മു​​​ദാ​​​യ ശാ​​​ക്തീ​​​ക​​​ര​​​ണം സ​​​ഭ​​​യു​​​ടെ ല​​​ക്ഷ്യ​​​മാ​​​ണെ​​​ന്നും അ​​​തി​​​നാ​​​യി ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള സ​​​മു​​​ദാ​​​യ അം​​​ഗ​​​ങ്ങ​​​ളെ കോ​​​ര്‍ത്തി​​​ണ​​​ക്കാ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് മു​​​ന്‍കൈ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍. ദു​​​ബാ​​​​യി​​​ല്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് ഗ​​​ള്‍ഫ് റീ​​​ജ​​ൺ ലീ​​​ഡേ​​​ഴ്‌​​​സ് മീ​​​റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സം​​​സാ​​​രി​​​ക്കു​​​കയായി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സാ​​​മൂ​​​ഹി​​​ക, സാ​​​മ്പ​​​ത്തി​​​ക, സാം​​​സ്‌​​​കാ​​​രി​​​ക രം​​​ഗ​​​ങ്ങ​​​ളി​​​ല്‍ സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണം സാ​​​ധ്യ​​​മാ​​​ക്ക​​​ണം. മ​​​റ്റ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ കു​​​ടി​​​യേ​​​റി പാ​​​ര്‍ക്കു​​​ന്ന​​​വ​​​രെ​​​യും തൊ​​​ഴി​​​ല്‍ ബി​​​സി​​​ന​​​സ് രം​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രെ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ എ​​​ത്തു​​​ന്ന​​​വ​​​രെ​​​യും പ​​​ര​​​സ്പ​​​രം ബ​​​ന്ധി​​​പ്പി​​​ക്കാ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വം വ​​​ഹി​​​ക്ക​​​ണം. ഗ​​​ള്‍ഫ് മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​​ല്‍മീ​​​യ, ഭൗ​​​തി​​​ക വ​​​ള​​​ര്‍ച്ച​​​യ്ക്കാ​​​യി പി​​​ന്തു​​​ണ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ സ​​​ഭ ക​​​ര്‍മ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കു​​​മെ​​​ന്നും മാ​​​ര്‍ ത​​​ട്ടി​​​ല്‍ പ​​​റ​​​ഞ്ഞു.


സ​​​മു​​​ദാ​​​യ അം​​​ഗ​​​ങ്ങ​​​ളു​​​ടെ ഗ്ലോ​​​ബ​​​ല്‍ നെ​​​റ്റ്‌​​​വ​​​ര്‍ക്ക് രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് യോ​​​ഗ​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍ പ​​​റ​​​ഞ്ഞു. വി​​​കാ​​​രി​​​യേ​​​റ്റ് ഓ​​​ഫ് സ​​​തേ​​​ണ്‍ അ​​​റേ​​​ബ്യ ബി​​​ഷ​​​പ് മാ​​​ര്‍ പൗ​​​ലോ മാ​​​ര്‍ട്ടി​​​നെ​​​ലി അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണ​​​വും ബി​​​ഷ​​​പ് മാ​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തി.

ഗ്ലോ​​​ബ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ്‌​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ല്‍, ഗ്ലോ​​​ബ​​​ല്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ഡേ​​​വി​​​സ് ഇ​​​ട​​​ക്ക​​​ള​​​ത്തൂ​​​ര്‍, ബെ​​​ന്നി പു​​​ളി​​​ക്ക​​ക്ക​​​ര, ഫാ. ​​​ജി​​​യോ ക​​​ട​​​വി, ഫാ. ​​​പി.​​​എം. പീ​​​റ്റ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.