‘ജീവനേകാം ജീവനാകാം’ സാമൂഹിക മാധ്യമ പ്രചാരണം ഇന്നാരംഭിക്കും
Sunday, December 1, 2024 1:42 AM IST
കൊച്ചി: സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് (കെസോട്ടോ) മൃതസഞ്ജീവനി ‘ജീവനേകാം ജീവനാകാം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാമൂഹിക മാധ്യമ പ്രചാരണ പരിപാടി ഇന്നാരംഭിക്കും.
ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കിഡ്നി മാറ്റിവയ്ക്കല്‍ പ്രോഗ്രാം ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ആഘോഷച്ചടങ്ങില്‍, മന്ത്രി വീണാ ജോര്‍ജ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യും.
ജനറല്‍ ആശുപത്രിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. മരണാനന്തരം അവയവദാനം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് notto.abdm. gov.in/register എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യാം.