കൊ​​​ല്ലം: രാ​​​ജ്യ​​​ത്തെ എ​​​ല്ലാ റെ​​യി​​ൽ​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും കു​​​ടി​​​വെ​​​ള്ള വിൽപന മെ​​​ഷീ​​​നു​​​ക​​​ൾ (വാ​​​ട്ട​​​ർ വെ​​​ൻ​​​ഡിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ) സ്ഥാ​​​പി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് പ​​​ദ്ധ​​​തി.

യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് സു​​​ര​​​ക്ഷി​​​ത കു​​​ടി​​​വെ​​​ള്ളം ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം. പ​​​ണം കൊ​​​ടു​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ​​​വെ​​​ള്ളംവി​​​ൽ​​​പ്പ​​​ന യ​​​ന്ത്ര​​​ങ്ങ​​​ൾ ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി മു​​​ൻ​​​ഗ​​​ണ​​​നാ ക്ര​​​മം അ​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കും സ്ഥാ​​​പി​​​ക്കു​​​ക.

പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ചാ​യി​രി​ക്കും മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട സ്റ്റേ​ഷ​നു​ക​ളു​ടെ മു​ൻ​ഗ​ണ​ന നി​ശ്ച​യി​ക്കു​ക.

നി​ല​വി​ൽ രാ​ജ്യ​ത്തെ 685 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 1962 വെ​ള്ളം വി​ൽ​ല്പ​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തി​ലും ഒ​ന്നി​ല​ധി​കം മെ​ഷീ​നു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


മെ​ഷീ​നു​ക​ളി​ലെ കോ​യി​ൻ ബോ​ക്സി​ൽ നി​ശ്ചി​ത തു​ക​യ്ക്ക് നാ​ണ​യം നി​ക്ഷേ​പി​ക്ക​ണം. ഇ​ത​നു​സ​രി​ച്ചാ​യി​രി​ക്കും കു​ടി​വെ​ള്ളം കു​പ്പി​ക​ളി​ൽ ല​ഭി​ക്കു​ക. അ​ഞ്ച് രൂ​പ​യ്ക്ക് അ​ര ലി​റ്റ​റും പ​ത്ത് രൂ​പ​യ്ക്ക് ഒ​രു ലി​റ്റ​റും വെ​ള്ളം ല​ഭി​ക്കും. ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം.

ബ്യൂ​റോ ഒ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡാ​ർ​ഡ്സ് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ പാ​ക്കേ​ജ്ഡ് പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ളാ​ണ് വെ​ള്ളം വി​ല്പ​ന​യ്ക്കാ​യി റെ​യി​ൽ​വേ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് 13 ല​ക്ഷം ലി​റ്റ​ർ റെ​യി​ൽ നീ​രാ​ണ് സ്റ്റേ​ഷ​നു​ക​ളി​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ലു​മാ​യി പ്ര​തി​ദി​നം വി​ൽ​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബ്രാ​ൻ​ഡു​ക​ളെ അ​പേ​ക്ഷി​ച്ച് വി​ല അ​ല്പം കു​റ​വാ​യ​തി​നാ​ൽ റെ​യി​ൽ നീ​രി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.
പ്ലാ​റ്റ്ഫോ​മി​നു പു​റ​ത്ത് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ള്ള സ്റ്റാ​ളു​ക​ളി​ലും ഇ​വ ല​ഭ്യ​മാ​ണ്.