മലയാളി വിദ്യാര്‍ഥികള്‍ ജേതാക്കള്‍
Sunday, December 1, 2024 1:42 AM IST
കൊച്ചി: കാഡ് സെന്ററിന്റെ ക്രിയേറ്റീവ് വിദ്യാഭ്യാസ വിഭാഗമായ ഡ്രീം സോണ്‍ ചെന്നെയില്‍ സംഘടിപ്പിച്ച അനിഗ്ര 24 ഫൈനലില്‍ മലയാളി വിദ്യാര്‍ഥികള്‍ വിജയികളായി.
ഫൈനല്‍ റൗണ്ടില്‍ കൊച്ചി, മഞ്ചേശ്വരം, കണ്ണൂര്‍ മേഖലയിലെ വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. കോളജ് തലത്തില്‍ നടന്ന ഹ്രസ്വചിത്ര മത്സരത്തില്‍ മഞ്ചേശ്വരം കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ ശൈലേഷ് ബെസ്റ്റ് സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്കാരവും 25,000 രൂപയുടെ കാഷ് പ്രൈസും നേടി.
കൊച്ചി ഡ്രീം സോണിലെ ശരത് ബെസ്റ്റ് എക്സലന്‍സ് ഇന്‍ ഷോര്‍ട്ട് ഫിലിം പുരസ്കാരം കരസ്ഥമാക്കി. ഹ്രസ്വചിത്ര വിഭാഗത്തില്‍ അന്‍വര്‍ റണ്ണറപ്പായി. അനിമേഷന്‍ വിഭാഗത്തില്‍ കോളജ് തലത്തില്‍ കണ്ണൂര്‍ ഗവ. ഫൈന്‍ ആര്‍ട്സിലെ ദീപക് കുമാര്‍, കൊച്ചി ഡ്രീം സോണിലെ സിറാജ് എന്നിവരും പുരസ്കാരം നേടി.