കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Sunday, December 1, 2024 1:42 AM IST
മേലുകാവ്: ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ മേലുകാവ് കാഞ്ഞിരം കവലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
കരിമണ്ണൂർ നെടുമലയിൽ ജോസഫിന്റെ മകൻ അനീഷ് (34) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം. ചോറ്റിയിലെ സ്വകാര്യ റിസോർട്ടിൽ ഷെഫായിരുന്ന അനീഷ് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം. മാതാവ്: സെലിൻ. ഭാര്യ: ജോസ്മി. മകൻ: ജോവാൻ(ഒന്നര വയസ്). സംസ്കാരം പിന്നീട്.