തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ല്ലാ​​​​ത്ത ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ പേ​​​​രി​​​​ൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന് കു​​​​ടി​​​​വെ​​​​ള്ളം നി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യും അ​​​​തി​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്ത ജ​​​​ല അ​​​​ഥോ​​​​റി​​​​റ്റി​​​​യി​​​​ലെ അ​​​​ഞ്ച് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക്ക് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ർ​​​​ദേ​​​​ശം.

ജ​​​​ല അ​​​​ഥോ​​​​റി​​​​റ്റി അ​​​​ക്കൗ​​​​ണ്ട്സ് ഓ​​​​ഫീ​​​​സ​​​​ർ, ഡാ​​​​റ്റാ​​​​ബേ​​​​സ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ,സെ​​​​ക്ര​​​​ട്ട​​​​റീസ് യൂ​​​​ണി​​​​റ്റ് ഓ​​​​ഫീ​​​​സ​​​​ർ, ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ് യൂ​​​​ണി​​​​റ്റ് ഓ​​​​ഫീ​​​​സ​​​​ർ, ആ​​​​ർ​​​​ടി​​​​ഐ പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചേ​​​​ർ​​​​ക്കാ​​​​ത്ത വി​​​​വ​​​​രാ​​​​ധി​​​​കാ​​​​രി എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രെ പി​​​​ഴ ചു​​​​മ​​​​ത്താ​​​​നും അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി​​​​ക്കും ക​​​​മ്മീ​​​​ഷ​​​​ൻ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി.


കു​​​​ടി​​​​വെ​​​​ള്ളം ത​​​​ട​​​​ഞ്ഞ വി​​​​വ​​​​രം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വും തേ​​​​ടി. നോ​​​​ട്ടീ​​​​സു​​​​ക​​​​ൾ​​​​ക്കു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വും 11ന് ​​​​അ​​​​ക​​​​വും സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദ്ദേ​​​​ശ​​​​പ്ര​​​​കാ​​​​രം സ്വ​​​​യം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സൈ​​​​റ്റി​​​​ൽ ചേ​​​​ർ​​​​ത്ത​​​​ശേ​​​​ഷം ന​​​​ട​​​​പ​​​​ടി വി​​​​വ​​​​രം 31 ന​​​​ക​​​​വും സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച് സം​​​​സ്ഥാ​​​​ന വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഡോ.​​​​എ.​​​​അ​​​​ബ്ദു​​​​ൽ ഹ​​​​ക്കിം ഉ​​​​ത്ത​​​​ര​​​​വാ​​​​യി. സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യ ആ​​​​ന​​​​യ​​​​റ ചെ​​​​രി​​​​യ​​​​ൻ​​​​തൊ​​​​ട്ടി​​​​യി​​​​ൽ വീ​​​​ട്ടി​​​​ൽ സി​​​​ബി ജോ​​​​സ​​​​ഫി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി.