ബംഗാൾ സ്വദേശിനി കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് അറസ്റ്റിൽ
Sunday, December 1, 2024 1:42 AM IST
പെരുമ്പാവൂർ: പശ്ചിമ ബംഗാൾ സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പെരുമ്പാവൂർ പാലക്കാട്ടുതാഴം ഭായി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന മൂർഷിദാബാദ് സ്വദേശിനി മാമുനി ഛേത്രി (39)യെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭർത്താവ് ഇതര സംസ്ഥാന തൊഴിലാളിയായ ഷിബാ ബഹാദൂർ ഛേത്രി(51)യെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഭായി കോളനിയിൽ വച്ച് പ്രതി ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തു.
വിവാഹം കഴിഞ്ഞ് 17 വർഷം പിന്നിട്ട ദന്പതികൾ പത്തുവർഷമായി സംസ്ഥാനത്തായിരുന്നു താമസം. വിവാഹ ജീവിതത്തിലുണ്ടായ പൊരുത്തക്കേടുകളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.