മിസ് യൂണിവേഴ്സ് കൊച്ചി ഓഡിഷന് എട്ടിന്
Sunday, December 1, 2024 1:42 AM IST
കൊച്ചി: ത്രീ സെക്കന്‍ഡ്സ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന മിസ് യൂണിവേഴ്സ് കൊച്ചിയുടെ ഓഡിഷന് എട്ടിന് എംജി റോഡിലെ കീസ് ബൈ ലെമണ്‍ ട്രീ ഹോട്ടലില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 18 വയസ് മുതല്‍ പ്രായമുള്ള വനിതകള്‍ക്ക് പങ്കെടുക്കാം. കുട്ടികള്‍ക്കായുള്ള പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസിന്റെ ഓഡിഷനും അന്നേ ദിവസം നടക്കും.
രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് ഓഡിഷന്. മികവ് പ്രകടിപ്പിക്കുന്ന മത്സരാര്‍ഥികള്‍ക്ക് ജനുവരിയില്‍ സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലേക്ക് അവസരം ലഭിക്കും. മിസ് യൂണിവേഴ്സ് കൊച്ചി വിജയിക്ക് സംസ്ഥാന, ദേശീയ മത്സരങ്ങള്‍ കടന്ന് മിസ് യൂണിവേഴ്സില് വരെ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്ന് ത്രീ സെക്കന്‍ഡ്സ് ഗ്രൂപ്പ് ഫൗണ്ടര്‍ ഡോണ ജെയിംസ് സുകുമാരി, അഡ്വൈസര്‍ ഡോ. രാഖി എസ്പി എന്നിവര്‍ പറഞ്ഞു.
മിസ് യൂണിവേഴ്സ് കൊച്ചി മത്സരത്തിന് പുറമേ പുരുഷന്മാര്ക്കായി മിസ്റ്റര്‍ കൊച്ചി ക്ലാസിക്ക് മത്സരവും ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി നടക്കും. മിസ് യൂണിവേഴ്സ് ഇന്ത്യയുടെ https://missuniverseindia.glamanand.com/ എന്ന വെബ്സൈറ്റുവഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ട്രൈബല്‍ മേഖലയിലെ വനിതകളെയും മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു. ഫോണ്‍: 8111813783.