വിലങ്ങാട് പുനരധിവാസം: ഉന്നതതലയോഗം ബുധനാഴ്ച
സ്വന്തം ലേഖകൻ
Monday, December 2, 2024 5:18 AM IST
തിരുവനന്തപുരം: വയനാടിനൊപ്പം ഉരുൾപൊട്ടൽ ദുരന്തം രൂക്ഷമായി ബാധിച്ച കോഴിക്കോട് വിലങ്ങാട്ടെ ദുരിത ബാധിതർക്കുള്ള പുനരധിവാസം ചർച്ചചെയ്യാൻ ബുധനാഴ്ച തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. വയനാട് ദുരിതബാധിതർക്കുള്ള പുനരധിവാസം സജീവ ചർച്ചയാകുന്പോഴും വിലങ്ങാട്ടെ ദുരിതബാധിതരെ സർക്കാർ അവഗണിക്കുന്നുവെന്നാണു വ്യാപക പരാതി.
വയനാടിനൊപ്പം വിലങ്ങാടിനെയും ഉൾപ്പെടുത്തിയുള്ള കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്രവും അവഗണിക്കുന്നുവെന്നാണ് ദുരന്തബാധിതരുടെ പരാതി.
ഈ സാഹചര്യത്തിലാണ് വിലങ്ങാട് പുനരധിവാസം ചർച്ചചെയ്യാൻ നാലിന് ഉന്നതതലയോഗം ചേരുന്നത്. റവന്യൂമന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും പങ്കെടുക്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.