ഇനി സാധ്യത സ്ത്രീ കേന്ദ്രീകൃത സാങ്കേതികവിദ്യയ്ക്കെന്നു പ്രിയങ്ക ഗിൽ
Sunday, December 1, 2024 1:42 AM IST
തിരുവനന്തപുരം: സ്ത്രീ കേന്ദ്രീകൃത സാങ്കേതികവിദ്യയ്ക്കു ഭാവിയിൽ അനന്തസാധ്യതയാണ് ഉള്ളതെന്ന് ഗ്ലാം ഗ്രൂപ്പ് സഹസ്ഥാപകയും കലാരി കാപ്പിറ്റൽ പാർട്ണറുമായ പ്രിയങ്ക ഗിൽ.
സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ 2024 ന്റെ ആറാം പതിപ്പിനോടനുബന്ധിച്ച് ’നവീന ആശയങ്ങളിലൂടെ സ്ത്രീകൾക്കായി പുതിയ ഭാവി ഒരുക്കുക’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പുരുഷ കേന്ദ്രീകൃത സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സാങ്കേതികവിദ്യയുടെ കാസ്ത്രീകൾക്ക് അനുയോജ്യമായ സാങ്കേതികവിദ്യയ്ക്കും സ്ത്രീകളാൽ നയിക്കപ്പെട്ടുന്ന സ്റ്റാർട്ടപ്പുകൾക്കുമായി അവർ തന്നെ മുന്നിട്ടിറങ്ങണമെന്നും പ്രിയങ്ക ഗിൽ പറഞ്ഞു.
തൻറെ കലാരി ക്യാപ്പിറ്റൽ എന്ന സ്ഥാപനം സ്ത്രീകളുടെ സംരംഭങ്ങൾക്ക് വേണ്ട സഹായം നൽകി വരുന്നു. മൂലധനം, പരിശീലനം, വിപണി എന്നിവ സാധ്യമാക്കുകയും വനിതാ സിഇഒ മാർക്കായി ’ നിലം ഒരുക്കി നൽകുക’ എന്ന ആശയത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുകയും ചെയ്യുന്നതായി അവർ പറഞ്ഞു.