വയനാട്ടിൽ പുനരധിവാസം മുടങ്ങിയത് പിണറായിയുടെ പിടിപ്പുകേടെന്ന് സുരേന്ദ്രൻ
Sunday, December 1, 2024 1:42 AM IST
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ പുനരധിവാസം മുടങ്ങിയത് പിണറായി സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
കേന്ദ്രം നൽകിയ 860 കോടി രൂപ ട്രഷറിയിൽ ഉണ്ടായിട്ടും ദുരിതബാധിതർക്ക് വാടക കൊടുക്കാനുള്ള പണം പോലും പിണറായിസർക്കാർ നൽകിയില്ലെന്ന് സുരേന്ദ്രൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
വയനാട് ദുരന്തനിവാരണത്തിന് കേന്ദ്രാവഗണന ഉണ്ടായി എന്നതു വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച രേഖകൾ പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്നു അദ്ദേഹം പറഞ്ഞു.