സെക്രട്ടേറിയറ്റിൽ ഹാജർ പുസ്തകം ഒഴിവാക്കി ഉത്തരവ്
Sunday, December 1, 2024 1:43 AM IST
തിരുവനന്തപുരം: സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഹാജർ പുസ്തകം ഒഴിവാക്കി ഉത്തരവ്. ബയോമെട്രിക് സംവിധാനം പൂർണമായും നടപ്പാക്കിയതിനാലാണ് ഹാജർ പുസ്തകം ഒഴിവാക്കിയതെന്നു ഉത്തരവിൽ വ്യക്തമാക്കുന്നു.
പഞ്ചിംഗ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ അതോടൊപ്പം തുടർന്നു വരുന്ന ഹാജർ പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തേണ്ട ആവശ്യകത ഇല്ലെന്നും ഉത്തരവിൽ പറയുന്നു.