ആഗോള റാങ്കിംഗ് പട്ടികയില്‍ കുസാറ്റ്
Sunday, December 1, 2024 2:22 AM IST
കൊച്ചി: ആഗോള റാങ്കിംഗ് പട്ടികയില്‍ കേരളത്തില്‍നിന്നുള്ള ഏക സര്‍വകലാശാലയായി കുസാറ്റ്. 92 രാജ്യങ്ങളിലെ 749 സര്‍വകലാശാലകളെ ഉള്‍പ്പെടുത്തിയുള്ള പ്രഥമ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് റാങ്കിംഗില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് ദേശീയതലത്തില്‍ 27-ാം സ്ഥാനം.
ആഗോള റാങ്കിംഗില്‍ 350-400 ബാന്‍ഡില്‍ ഉള്‍പ്പെടുന്ന കുസാറ്റ് റാങ്കിംഗ് പട്ടികയില്‍ കേരളത്തില്‍നിന്നുള്ള ഏക സ്ഥാപനമാണ്. ഫണ്ടിംഗ്, മികവുകള്‍, അടിസ്ഥാനസൗകര്യങ്ങള്‍, ഭരണപരമായ പിന്തുണ, പ്രസിദ്ധീകരണങ്ങള്‍, ഗവേഷണ നിലവാരം തുടങ്ങി 11 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്.