ക്ഷേമ പെൻഷൻ തട്ടിപ്പ് കണ്ടെത്താൻ സോഷ്യൽ ഓഡിറ്റിംഗിന് വരുന്നു
Monday, December 2, 2024 5:18 AM IST
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പ് കണ്ടെത്താൻ സോഷ്യൽ ഓഡിറ്റിംഗിന് തദേശ വകുപ്പ്. സോഷ്യൽ ഓഡിറ്റിംഗ് സൊസൈറ്റി തദ്ദേശ വാർഡ് അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ പട്ടിക പരിശോധിച്ച് പുനഃക്രമീകരിക്കും.
ഔദ്യോഗിക നിർദേശം സർക്കാർ ഇന്ന് സൊസൈറ്റിക്ക് കൈമാറുമെന്നാണ് വിവരം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓഡിറ്റ് വിഭാഗം അധികൃതർ നേരിട്ടെത്തി പരിശോധിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടന്ന യോഗത്തെ തുടർന്നാണ് തീരുമാനം.
ക്ഷേമ പെൻഷൻ കൈപ്പറ്റിയവരുടെ പേര് പുറത്തുവിടണം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സർവീസിൽ തുടരവേ സമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയ ജീവനക്കാരുടെ പേരു വിവരം സർക്കാർ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തു നൽകി. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.