കേരള കോണ്‍ഗ്രസ്-എം എന്ന പേരും രണ്ടില ചിഹ്നവും: സ്റ്റേ 31 വരെ
Friday, October 9, 2020 12:57 AM IST
കൊച്ചി: കേരള കോണ്‍ഗ്രസ്-എം എന്ന പേരും പാര്‍ട്ടിയുടെ രണ്ടില ചിഹ്നവും ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവിന്മേലുള്ള സ്റ്റേ ഹൈക്കോടതി ഈ മാസം 31 വരെ നീട്ടി.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്കെതിരേ പി.ജെ. ജോസഫ് എംഎല്‍എ നേതൃത്വം നല്കുന്ന വിഭാഗം നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. സെപ്റ്റംബര്‍ 11ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ ഒരു മാസത്തെ സ്റ്റേ ഹൈക്കോടതി അനുവദിച്ചിരുന്നു. ഇതാണ് ഇന്നലെ വീണ്ടും നീട്ടിയത്.