District News
കണ്ണൂർ: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന "വിഷൻ-2031' ഭാഗമായുള്ള സംസ്ഥാന തുറമുഖങ്ങൾ വികസന സദസ് നാളെ കണ്ണൂരിൽ നടക്കും.
അഴീക്കൽ തുറമുഖ പരിസരത്ത് രാവിലെ 9.30 ന് വകുപ്പ് മന്ത്രി പി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ.വി. സുമേഷ് എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു.
മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തും. തുറമുഖ വകുപ്പ് സ്പെഷൽ സെക്രട്ടറി വി. അബ്ദുൾ നാസർ വിഷയാവതരണം നടത്തും. രാവിലെ 11 മുതൽ 10 വർഷത്തെ നേട്ടങ്ങളും അടുത്ത അഞ്ചുവർഷത്തെ വികസന പദ്ധതികളും സംബന്ധിച്ച് വികസന സദസും സംഘടിപ്പിക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം -സാധ്യതകളുടെ പുതുലോകം എന്ന വിഷയത്തിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡി ഡോ. ദിവ്യ എസ്. നായർ സംസാരിക്കും. മറ്റ് നോൺ മേജർ തുറമുഖ വികസനവും മാരിടൈം ടൂറിസവും മാരിടൈം വിദ്യാഭ്യാസവും ഉൾനാടൻ യന്ത്രവത്കൃത യാനങ്ങളും - റിട്ട. കേരള മാരിടൈം ചെയർപേഴ്സൺ എൻ.എസ്. പിള്ള, മലബാർ ഇന്റർനാഷണൽ പോർട്ട് -വികസനക്കുതിപ്പിന്റെ പുതു അധ്യായം -എൽ. രാധാകൃഷ്ണൻ, കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള സമുദ്രാധിഷ്ഠിത വികസനവും ചരക്കുഗതാഗതവും -പ്രകാശ് അയ്യർ, സമുദ്ര-ഉൾനാടൻ ജലഗതാഗതം സംബന്ധിപ്പിച്ചുള്ള ചരക്കുനീക്കം -ഏബ്രഹാം വർഗീസ്, തുറമുഖാധിഷ്ഠിത വ്യവസായവും ലോജിസ്റ്റിക്സും -ശ്രീകുമാർ കെ. നായർ, തുറമുഖ വികസനം -വ്യവസായ വാണിജ്യമേഖലയുടെ ആവശ്യങ്ങളും നിർദേശങ്ങളും -സി. അനിൽകുമാർ എന്നിവർ വിഷയാവതരണം നടത്തും.
ഉച്ചയ്ക്ക് സദസിൽ നിന്നുള്ള നിർദേശങ്ങളും അവയ്ക്കുള്ള മറുപടിയുമുണ്ടാകും. സംസ്ഥാനത്തെ തുറമുഖ മേഖലയിലുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രമുഖരും ഉൾപ്പെടെ 225 പേർ വികസന സദസിൽ പങ്കെടുക്കുമെന്ന് കെ.വി. സുമേഷ് എംഎൽഎ പറഞ്ഞു.
അഴീക്കലിൽ വിഴിഞ്ഞം മാതൃകയിൽ മേജർ പോർട്ടാണ് ലക്ഷ്യമിടുന്നതെന്നും 5640 കോടിയുടെ പ്രോജക്ട് റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചതായും എംഎൽഎ പറഞ്ഞു.
കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പോർട്ട് യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. റോഡ്, റെയിൽവേ സംവിധാനത്തിനു പുറമെ കണ്ണൂർ വിമാനത്താവളത്തേയും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതോടെ ചരക്കുനീക്കത്തിൽ മലബാറിന്റെ ഹബ്ബായി മാറാൻ അഴീക്കലിന് സാധിക്കും.
പോട്ടിന് ആവശ്യമുള്ള ഭൂമി ഇതിനകം സംസ്ഥാന സർക്കാർ കണ്ടെത്തികഴിഞ്ഞുവെന്നും പോർട്ടിനുള്ള ആഴവും നിലവിൽ അഴീക്കലിലുണ്ടെന്നും എംഎൽഎ പറഞ്ഞു. മലബാർ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ പോർട്ട് എന്ന പേരിലാണ് ഇത് അറിയപ്പെടുക. അഴീക്കോട്, മാട്ടൂൽ പഞ്ചായത്തു കൾക്ക് കീഴിലാണ് പോർട്ട് യാഥാർഥ്യമാക്കുകയെന്നും സുമേഷ് എംഎൽഎ പറഞ്ഞു. പത്രസമ്മേളനത്തിൽ പോർട്ട് ഓഫീസർ സഞ്ജയ് നായ്ക്, കെ. അജീഷ്, എം. റിജു എന്നിവരും പങ്കെടുത്തു.
District News
ഇരിട്ടി: കുന്നോത്ത് നസ്രത്ത് സിസ്റ്റേഴ്സിന്റെ സുവര്‍ണ ജൂബിലി ആഘോഷവും പുതിയതായി നിര്‍മിച്ച ജനറലേറ്റ് ഹൗസിന്റെ ഉദ്ഘാടനവും നവംബര്‍ ഒന്നിന് നടക്കും.
ഉച്ചയ്ക്ക് രണ്ടിന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ജൂബിലി സമ്മേളനം ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും.
ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.
അതിരൂപത വികാരി ജനറാൾ മോണ്‍. ആന്റണി മുതുകുന്നേല്‍, ഗുഡ്ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി റെക്ടര്‍ ഫാ. മാത്യു പട്ടമന, ഫാ. ജോസ് പൂവന്നിക്കുന്നേല്‍, സണ്ണി ജോസഫ് എംഎല്‍എ, ഫാ. പയസ് പടിഞ്ഞാറെമുറിയില്, സിസ്റ്റര്‍ ട്രീസ പാലയ്ക്കല്‍, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, മെംബർ ഷൈജന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിക്കുമെന്ന് നസ്രത്ത് സിസ്റ്റേഴ്സ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ജസീന്ത സെബാസ്റ്റ്യന്‍, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റോസിലിന് എന്നിവര്‍ പത്രക്കുറിപ്പിൽ അറിയിച്ചു.
District News
ആലക്കോട്: പി.ആർ. രാമവർമരാജയുടെ നാമധേയത്തിൽ ആധുനിക രീതിയിൽ നിർമിച്ച ആലക്കോട് പഞ്ചായത്ത് കമ്യൂണിറ്റിഹാൾ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്തംഗം തോമസ് വെക്കത്താനം, മുൻ പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് വർമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയിഷ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോൺസൺ താരാമംഗലം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ, പഞ്ചായത്തംഗങ്ങളായ ജോസ് വട്ടമല, കെ.പി. സാബു, പി.ആർ.നിഷ, ജെയ്മി ജോർജ്, എക്സിക്യൂട്ടീവ് എൻജിനീയർ ഷെമി, പി.വി. ബിജു, റോയി ചക്കാനിക്കുന്നേൽ, ബാബു പള്ളിപ്പുറം, ഡെന്നിസ് വാഴപ്പള്ളിൽ, സി.ജി. ഗോപൻ, കെ.എൻ. ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി അൽത്താഫ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
മുൻ മന്ത്രി കെ.സി. ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരുകോടിയും സജീവ് ജോസഫ് എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ നിന്നും 39 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നും 1.85 കോടി അടക്കം 3.24 ചെലവഴിച്ചാണു കമ്യൂണിറ്റി ഹാൾ നിർമിച്ചിരിക്കുന്നത്.
District News
നടുവിൽ: തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവം നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. എം. വിജിൻ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്തു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ അധ്യക്ഷത വഹിച്ചു. ചലചിത്രതാരം പി.പി. കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി.
പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ, ബ്ലോക്ക് പഞ്ചായത്തംഗം എം.പി. വഹീദ, വാർഡംഗം ധന്യമോൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. മനോജ്, പ്രിൻസിപ്പൽ സിന്ധു നാരായൺ മഠത്തിൽ, മുഖ്യാധ്യാപകൻ കെ.കെ. ലതീഷ്, ഉപജില്ലാ ബിപിസി കെ. ബിജേഷ്, മാനേജ്മെന്റ് പ്രതിനിധി ബ്രിഗേഡിയർ ജഗദീഷ് ചന്ദ്രൻ, പിടിഎ പ്രസിഡന്റ് സി.എച്ച്. ഷംസുദ്ദീൻ, മുൻ മുഖ്യാധ്യാപകൻ കെ.പി. കേശവൻ, മുൻ പ്രിൻസിപ്പൽ കെ.പി. ദാമോദരൻ, പി.വി. പ്രവീഷ്, എസ്. സുബൈർ, ഇ.കെ. രമേശൻ, പി.വി. സജീവൻ, പി.സി. ഷംനാസ്, എൻ.പി. റഷീദ്, അനുമോഹൻ, കെ.പി. അബൂബക്കർ റഷീദ്, എം.ഡി. സജി, ജോർജ് നെല്ലുവേലിൽ, വി.പി. മുഹമ്മദ് കുഞ്ഞി, കെ.വി. ശ്രീകുമാർ, എ.വി. മണികണ്ഠൻ, വിദ്യാർഥി പ്രതിനിധി ഷെറോൺ മരിയ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളന ചടങ്ങിൽ സ്വാഗത ഗാനത്തോടുകൂടിയ നൃത്തശില്പം വിദ്യാർഥികൾ അവതരിപ്പിച്ചു. 30ന് കലോത്സവത്തിന് തിരശീല വീഴും.
District News
പയ്യാവൂർ: പൊതുവിദ്യാലയങ്ങളെ വീടിനു തുല്യമായി കണ്ട് പരിപാലിക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ഉദ്ഘാടന സമയത്തെ കെട്ടിടവും പരിസരവുമല്ല പിന്നീടുള്ള ദിവസങ്ങളിൽ കാണാൻ സാധിക്കുകയെന്നും വിദ്യാർഥികളുടെ അച്ചടക്കം ഇതിൽ പ്രധാനമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിനു പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബോബി മാത്യു ആമുഖ പ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന സപ്ലിമെന്റ് പ്രകാശനം ചെയ്തു.
പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ സി. സവിത റിപ്പോർട്ട് അവതരിപ്പിച്ചു.
ഹൈസ്കൂൾ മുഖ്യാധ്യാപിക പി.എൻ. ഗീത, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ത്രേസ്യാമ്മ മാത്യു, പി.പി. ചന്ദ്രാംഗതൻ, കൗൺസിലർമാരായ വി.സി. രവീന്ദ്രൻ, കെ.ഒ. പ്രദീപൻ, ഇരിക്കൂർ എഇഒ കെ. വാസന്തി, ബിപിസി എം.കെ. ഉണ്ണിക്കൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.സി. ഹരിദാസൻ, ഇ.വി. രാമകൃഷ്ണൻ, സി. രവീന്ദ്രൻ, സ്കൂൾ പിടിഎ പ്രസിഡന്റ് കെ. ഭാസ്കരൻ, മദർ പിടിഎ പ്രസിഡന്റ് എം.എം. ലിജി, എസ്എംസി ചെയർമാൻ പി. വത്സൻ, കോൺട്രാക്ടർ സി.എസ്. സാജു എന്നിവർ പങ്കെടുത്തു.
District News
ഉദയഗിരി: ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഉദയഗിരി പഞ്ചായത്തിലെ അരിവിളഞ്ഞപൊയിൽ മൂന്നാം വാർഡിൽ കൊന്നൊടുക്കിയ പന്നികളുടെ നഷ്ടപരിഹാരം നൽകുന്നതിൽ അധികൃതർക്ക് രണ്ടു സമീപനം. പന്നിപ്പനി സ്ഥീകരിച്ച ഫാമുകളിലെ മുഴുവൻ പന്നികൾക്കും നഷ്ടപരിഹാരം നൽകിയപ്പോൾ രോഗം പിടിക്കപ്പെടാതെ കലക്ടറുടെ ഉത്തരവിനെ തുടർന്ന് കൊന്നൊടുക്കിയ സമീപ പ്രദേശങ്ങളിലെ ഒന്‍പത് കുടുംബങ്ങൾക്കാണു നഷ്ടപരിഹാരം നൽകാത്തത്.
നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം നൽകിയാണ് ഇവരുടെ ഫാമുകളിലെ ഇരുനൂറിലധികം പന്നികളെ കൊന്നൊടുക്കിയത്. അധികൃതരുടെ ഒരു പന്തിയിലെ രണ്ടു വിളമ്പിനെതിരെ പ്രതിഷേധത്തിലാണു പന്നി കർഷകർ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ തങ്ങളുടെ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അധികൃതർ കൈമലർത്തുന്നതിൽ ആശങ്കയിലാണു കർഷകർ.
മണ്ണാത്തിക്കുണ്ട് ബാബു കൊടക്കനാലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി ആദ്യം സ്ഥിരീകരിച്ചത്. ഈ ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റുളവിലുള്ള മുഴുവൻ ഫാമുകളിലെയും പന്നികളെയാണ് ഉന്മൂലനം ചെയ്തത്. പല ഫാമുകളിലെയും പന്നികൾക്ക് രോഗലക്ഷണമില്ലാതിരുന്നിട്ടും രോഗ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇവയെയും കൊല്ലുകയായിരുന്നു.
നഷ്ടപരിഹാരം ലഭിക്കാത്ത കർഷകർ ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും വായ്പകളെടുത്താണ് സംരംഭം ആരംഭിച്ചത്. 10 കിലോഗ്രാമിനു മുകളിലുള്ള പന്നിക്കുഞ്ഞുങ്ങളെ 15,000 മുതൽ 20,000 രൂപ വരെ നൽകിയാണു വാങ്ങിയത്.
നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ ബാങ്ക് വായ്പ പോലും തിരിച്ചടയ്ക്കാൻ കഴിയൂ എന്ന അവസ്ഥയിലൂടെയാണു കർഷകർ കടന്നുപോകുന്നത്. പലരും ജപ്തി ഭീഷണി നേരിടുകയാണ്.
District News
എരമം-കുറ്റൂർ
ഗ്രാമപഞ്ചായത്ത്
എരമം, കുറ്റൂർ, വെള്ളോറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിന് 75.14 ചതുരശ്രകിലോമീറ്റർ വിസ്തീർണമുണ്ട്. നിലവിൽ 8231 കുടുംബങ്ങളിലായി ആകെ ജനസംഖ്യ 32106 ആണ്.
1955 ഏപ്രിലിൽ നിലവിൽ വന്ന കുറ്റൂർ വില്ലേജ് പഞ്ചായത്തും 1956 ഏപ്രിലിൽ നിലവിൽ വന്ന എരമം വില്ലേജ് പഞ്ചായത്തും സംയോജിപ്പിച്ച് 1962 ജനുവരിയിലാണ് ഇന്നത്തെ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് രൂപം കൊള്ളുന്നത്. അന്നുമുതൽ ഇടതിനൊപ്പമാണ് പഞ്ചായത്ത് ഭരണസമിതി നിലകൊള്ളുന്നത്. പുനർവിഭജനത്തിന് ശേഷം വാർഡുകളുടെ എണ്ണം 19 തായി.
നേട്ടങ്ങൾ
ടി. ആർ. രാമചന്ദ്രൻ (പ്രസിഡന്റ്)
രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കാർഷിക മേഖലയിൽ ജലസേചനത്തിനുമായി 12 തടയണകൾ സ്ഥാപിച്ചു. ഇതിന് പുറമേ എട്ടു തടയണകളുടെ ടെൻഡർ നടപടികൾ പൂർത്തിയായി. കൂടാതെ അഞ്ചു തടയണകൾക്ക് തുക വകയിരുത്തിയിട്ടുണ്ട്.
കന്നുകുട്ടി പരിപാലനം, കാലിത്തീറ്റ വിതരണം, ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി, മൃഗാശുപത്രിയിലേക്ക് മരുന്നുവാങ്ങൽ, മുട്ടക്കോഴി വിതരണം, ധാതുലവണ മിശ്രിത വിതരണം എന്നിവയ്ക്കായി 1,33,70,939 രൂപ ക്ഷീരമേഖലയിലും മൃഗസംരക്ഷണ മേഖലയിലും ചെലവഴിച്ച് കർഷകർക്ക് സാമ്പത്തീക നേട്ടംകൈവരിക്കാനും കഴിഞ്ഞു.
ആരോഗ്യമേഖലയിൽ 2,09,63,715 രൂപ വിനിയോഗിച്ച് വിവിധ പദ്ധതികൾ പൂർത്തീകരിച്ചു.
ശുചിത്വ മേഖലയിൽ 95 പുതിയ മിനി എംസിഎഫുകൾ സ്ഥാപിച്ചു. ശുചിത്വ മേഖലയിലെ പ്രവർത്തനങ്ങൾക്ക് 2,45,20,095 രൂപയുടെ പദ്ധതി നടപ്പിലാക്കുവാൻ കഴിഞ്ഞു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ 47 ലക്ഷം രൂപ വിനിയോഗിച്ച് പുതുതായി തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള ലൈൻ വലിച്ചിട്ടുണ്ട്.
ജൽജീവൻ മിഷന്റെ പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കി വരുന്നു. ഇതിന്റെ പൂർത്തീകരണത്തോടെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള കഠിനപ്രയത്നത്തിലാണ് പഞ്ചായത്ത് ഭരണസമിതി.
മാതമംഗലത്ത് സ്ത്രി സൗഹൃദ ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കി.
ജല സംരക്ഷണം ലക്ഷ്യമിട്ട് സമഗ്രമായ ജല ബജറ്റ് തയാറാക്കിയിട്ടുണ്ട്. ഇത് ഭാവിയിൽ ഏറെ പ്രയോജനകരമായിരിക്കും.
കോട്ടങ്ങൾ
ശ്രീധരൻ ആലന്തട്ട
(യുഡിഎഫ് ചെയർമാൻ)
കാർഷിക മേഖലയുടെ നടുവൊടിഞ്ഞു. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ആധുനിക കാർഷിക മിഷനറികൾ എല്ലാം ഇന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്.
91 കോടി രൂപ ചെലവഴിച്ച് നടത്തുന്ന കേന്ദ്ര പദ്ധതിയായ ജൽ ജീവ മിഷൻ നടത്തിപ്പിൽ നിരുത്തരവാദപരമായ സമീപനമാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നത്.
മൃഗാശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ല.
ആരോഗ്യരംഗത്ത് പരിതാപകരമായ അവസ്ഥയാണ് കഴിഞ്ഞ കാലങ്ങളിലും ഉണ്ടായത്. പഞ്ചായത്തിലെ കുറ്റൂർ ഹെൽത്ത് സെന്ററിൽ രോഗികളുടെ എണ്ണം കൂടുന്നതല്ലാതെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ഡോക്ടർമാരും ഇല്ലാത്തതും കൃത്യമായി ലാബ് സൗകര്യം ഇല്ലാത്തതും ഏറെ പ്രയാസകരമാണ്.
ശുചിത്വ മേഖലയും കാര്യക്ഷമമല്ല.
അങ്കണവാടികൾ കുടിവെള്ളത്തിന് സ്വകാര്യവ്യക്തികളുടെ കിണറുകളെ ആശ്രയിക്കേണ്ടി വരുന്നു.
തൊഴിലുറപ്പ് പദ്ധതിയിൽ വലിയ ക്രമക്കേടുകൾ സംഭവിച്ചു.
ഗ്രാമീണപഞ്ചായത്ത് റോഡുകൾ തകർന്നു കിടക്കുകയാണ്.
രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഇടപെടലിലൂടെ ലഭിച്ച പാണപ്പുഴ -കാര്യപ്പള്ളി 10 കിലോമീറ്റർ റോഡ് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും നടത്തിപ്പിലെ വീഴ്ചയും മൂലം കാൽനടയാത്ര പോലും ദുഷ്കരമാക്കിയിരിക്കുകയാണ്.
സ്ഥലം എംപി അനുവദിച്ച എരമം, മുതുവാട്ട് കാവ്,കുറ്റൂർ പള്ളിമുക്ക്, മാതമംഗലം ടൗൺ എന്നിവിടങ്ങളിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ രാഷ്ട്രീയ വിരോധം മൂലം ഏറ്റെടുത്തില്ല.
മാതമംഗലത്ത് ബസ്റ്റാൻഡ് ഉദ്ഘാടനം ചെയ്ത് വർഷങ്ങളായെങ്കിലും ബസ് കയറുന്നതിനോ സ്റ്റാൻഡായ് മാറ്റുന്നതിനോ നടപടി എടുക്കാൻ പഞ്ചായത്തിന് സാധിച്ചില്ല.
District News
ഉളിക്കൽ : ഉളിക്കൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയിലേക്ക് പ്രതിപക്ഷമായ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ കടന്നെത്തി ഉപരോധിച്ചു.
കൈക്കൂലി വാങ്ങി ഭരണസമിതി നേതൃത്വത്തിലുള്ളവർക്ക് വീതം വച്ച് നൽകുന്ന പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്.
പ്രകടനമായി എത്തിയ പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് ഹാളിൽ കടന്നെത്തുകയായിരുന്നു.
വിജിലൻസ് അന്വേഷണത്തിൽ പഞ്ചായത്തിലെ പൊതുമരാമത്ത് വിഭാഗത്തിലെ താത്കാലിക ജീവനക്കാരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഇവരെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് ഉപരോധിച്ചത്. എൽഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചു.
കെ.ജി. ദിലീപ്, ഇ.എസ്. സത്യൻ, പി.കെ. ശശി, പി.വി. ഉഷാദ്, പി.എ. നോബിൻ, കെ. ജനാർദനൻ, എ.വി. അനീഷ്, മുഹമ്മദ് റാഫി, പി.ജി. പ്രദീപ്ജി, ബീന അശോക്, അനിത മനോഹരൻ എന്നിവർ നേതൃത്വം നൽകി. പോലീസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളച്ച എൽഡിഎഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.
District News
ഇരിട്ടി: ഇടതുപക്ഷ സർക്കാരിനെ സ്വാധീനിക്കാനും തകർക്കാനും ഒരു വർഗീയ ശക്തികൾക്കും സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എംഎൽഎ പറഞ്ഞു. കേരള എൻ ജി ഒ യൂണിയൻ ഇരിട്ടി ഏരിയാ സെന്റർ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് ഗവൺമെന്റുകൾ എല്ലാ കമ്മ്യൂണിസ്റ്റ് ആശയങ്ങളും അതേപടി നടപ്പാക്കാനുള്ള സർക്കാരല്ലെന്ന് വർഷങ്ങൾക്ക് മുൻമ്പെ കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇഎംഎസ് നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഭരണം കൈയാളുമ്പോൾ പരിമിതികളും അവസരങ്ങളും ഉണ്ടാകും. അവസരങ്ങളെ ഉപയോഗപ്പെടുത്തി വികസനം നടപ്പിലാക്കും. പരിമിതികളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും.
പിഎംശ്രി പദ്ധതിയിൽ ഒപ്പിട്ടതിനെ തുടർന്നുണ്ടായ വിവാദത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നുഎം.വി. ഗോവിന്ദൻ.വികസന പ്രവർത്തനങ്ങൾ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നടപ്പിലാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്.ഇടതുപക്ഷം ഉയർത്തുന്ന നവകേരള പദ്ധതി മൂന്നാം ഭരണത്തിലേക്കുള്ള ഉറച്ച ചുവട് വെച്ചാണെന്നും ഗോവിന്ദൻ പറഞ്ഞു.
ചടങ്ങിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ശശിധരൻ അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് എം.എ. അജിത്ത് കുമാർ, കെ. ഷാജി, എൻ. സുരേന്ദ്രൻ, വി. സൂരജ്, കെ.വി. സക്കീർ ഹുസൈൻ, കെ. രഞ്ജിത്ത്, പി.ആർ. സ്മിത, എ.എം. സുഷമ എന്നിവർ പ്രസംഗിച്ചു.
District News
ചെട്ടിയാംപറമ്പ്: കുടിയേറ്റത്തിന്റെ പഴക്കമുള്ള ചെട്ടിയാംപറമ്പ്-പൂക്കുണ്ട് വർഷങ്ങളായി തകർന്നു കിടന്നിട്ടും പുനർനിർമിക്കാനോ അറ്റകുറ്റപ്പണി നടത്താനോ തയാറാകാതെ അധികൃതർ. ചെട്ടിയാംപറമ്പ് പള്ളി കവല-പൂക്കുണ്ട് ഉന്നതിയിലേക്കുള്ള പ്രധാന റോഡാണിത്.
ഒരുകിലോമീറ്റർ മാത്രം ദൂരമുള്ള റോഡ് കൂടാതെ കണിച്ചാർ-അടയ്ക്കാത്തോട് സമാന്തര റോഡിലേക്ക് ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. രണ്ടുവർഷത്തിലധികമായി ഈറോഡ് തകർന്ന നിലയിലാണ്. റോഡിലെ ബിറ്റുമിന്‍ ഇളകി യാത്ര വളരെ ദുഷ്കരമാണ്. ഇരുചക്ര വാഹനങ്ങൾ പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടുന്നു.
കൂടാതെ വാഹനങ്ങൾ പോകുമ്പോൾ കാൽനട യാത്രക്കാരുടെ ദേഹത്ത് മെറ്റലുകൾ പതിക്കുന്നതും പതിവാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നിരവധി തവണ പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നു പറയുന്നു. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കിയെന്നും നിർമാണപ്രവർത്തികൾ ഉടൻ ആരംഭിക്കുമന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
District News
ഇരിട്ടി: കീഴ്പ്പള്ളി സിഎച്ച്സിയിൽ 2.45 കോടി രൂപ ചെലവിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയ ഡയാലിസിസ് സെന്റർ പ്രവർത്തന സജ്ജമാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ആറളം മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
മെഡിസെപ് അപാകതകൾ പരിഹരിക്കണമെന്നും പെൻഷൻകാരുടെ കുടിശികയായ ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും സംസ്ഥാനത്തെ പെൻഷൻകാരോട് ഇടതു സർക്കാർ തുടരുന്ന നീതി നിഷേധം തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സമ്മേളനം കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. 80 വയസ് കഴിഞ്ഞവരെ സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ. നാരായണൻ ആദരിച്ചു. ജില്ലാ സെക്രട്ടറി സുഖ്ദേവൻ പുതിയ അംഗങ്ങളെ വരവേറ്റു.
സംസ്ഥാന കൗൺസിൽ അംഗം പി.വി. ജോസഫ്, സംസ്ഥാനകമ്മിറ്റി അംഗം കെ. മോഹനൻ, മണ്ഡലം സെക്രട്ടറി പി.വി. വക്കച്ചൻ, ഒ.പി. ദേവസ്യ, കെ.ജെ. തോമസ്, ഡിസിസി ജില്ലാ സെക്രട്ടറി സാജു യോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോഷി പാലമറ്റം (ആറളം), ജിമ്മി അന്തിനാട്ട് (കീഴ്പ്പള്ളി), സി.വി. കുഞ്ഞനന്തൻ, കെ.ജെ. ജോർജ്, ജോസ് സൈമൺ, എ.സി. ജോസഫ്, സുപ്രിയ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പി.ജെ. ജോസഫ് പുതുപ്പള്ളി (പ്രസിഡന്റ്), വക്കച്ചൻ പുറപ്പുഴ (സെക്രട്ടറി), ഒ.പി. ദേവസ്യ (ട്രഷറർ.) വനിതാഫോറം: ഷൈനി പീറ്റർ (പ്രസിഡന്റ്), കെ.ഡി. ഏലിയാമ്മ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
District News
ആറളം
ഗ്രാമപഞ്ചായത്ത്
ഇടത് വലത് മുന്നണികൾ മാറിമാറി ഭരണം പങ്കിടുന്ന ആറളം പഞ്ചായത്ത് ഒരിക്കലും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമത കാണിക്കാറില്ല. 1955 ൽ ആറളം പഞ്ചായത്ത് ബോർഡ് നിലവിൽ വരുമ്പോൾ ഇപ്പോഴത്തെ അയ്യൻകുന്ന് പഞ്ചായത്ത് കൂടി ചേർന്നുള്ള പ്രദേശങ്ങളടങ്ങിയതായിരുന്നു ആറളം പഞ്ചായത്ത്. പുഴകളാൽ ചുറ്റപ്പെട്ട ആറളം ഫലഫൂയിഷ്ടമായ കൃഷിഭൂമിയുടെ പ്രദേശമാണ് ഈ പഞ്ചായത്ത്. വന്യമൃഗാക്രമണവും വന്യമൃഗങ്ങളിറങ്ങി കൃഷിനശിപ്പിക്കുന്നതുമാണ് ആറളം പഞ്ചായത്ത് നേരിടുന്ന പ്രധാന വെല്ലുവിളികൾ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്നും പിടിച്ചെടുത്ത പഞ്ചായത്ത് ഭരണം നിലനിർത്താനാൻഎൽഡിഎഫ് ശ്രമിക്കുന്പോൾ കൈവിട്ടുപോയ ഭരണം ഇത്തവണ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ യുഡിഎഫും പരിശ്രമിക്കുന്പോൾ ആറളം തീപ്പാറുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. വാർഡ് പുനർവിഭജനത്തിൽ രണ്ടു വാർഡുകൾ കൂടിയത് ഇരു മുന്നണികൾക്കും നിർണായകവുമാണ്.
നേട്ടങ്ങൾ
കെ.പി. രാജേഷ് (പ്രസിഡന്റ്)
ജനങ്ങളുമായി ഏറ്റവും അടുത്തു നില്ക്കുന്ന ഭരണ സംവിധാനം എന്ന നിലയിൽ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹരിക്കുന്നതിന് മുന്നിൽ നിന്ന് ഭരണ സമിതി പ്രവർത്തിച്ചിട്ടുണ്ട്. ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നിവയിൽ മുന്‍പെങ്ങുമില്ലാത്ത നേട്ടം കൈവരിക്കാനായി.
പശ്ചാത്തല വികസനത്തിലും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി. 272 ലൈഫ് വീടുകളും കേരഗ്രാമം പദ്ധതിയും നടപ്പിലാക്കി.
ആറളം പുനരധിവാസ മേഖലയിലെ ആദിവാസി ജനതയുടെ ജീവിത നിലവാരം ഉയർത്താൻ വിവിധ പദ്ധതികൾ നടപ്പിലാക്കി.
പരിപ്പ്തോട്, തോട്ടുകടവ്, വെമ്പുഴ, ചീങ്കണ്ണി, ഓടൻതോട് പാലങ്ങൾ പൂർത്തിയാക്കി.
പൊതുശ്മശാനം നവീകരിച്ച് ആധുനിക രീതിയിലുള്ള വാതകശ്മശാനമാക്കി.
ആറളം ജിഎച്ച്എസ്, ഇടവേലി സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിച്ചതിനൊപ്പം എയ്ഡ്ഡ് സ്കൂളുകൾക്ക് ശുചിമുറികളും നിർമിച്ചു നൽകി.
കോട്ടങ്ങൾ
ജോർജ് ആലാംമ്പള്ളി (പ്രതിപക്ഷ നേതാവ്)
പഞ്ചായത്തിലെ പ്രധാന വികസന കേന്ദ്രമായി വളരേണ്ട എടൂർ ബസ് സ്റ്റാൻഡിന് അനുവദിച്ച പണം വകമാറ്റി ചെലവഴിച്ചു. 45 സ്വകാര്യ ബസുകളും 12 കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുന്ന ബസ് സ്റ്റാൻഡും കെട്ടിടടുമടക്കം തകർച്ച നേരിടുകയാണ്.
പ്രളയത്തിൽ തകർന്ന മാങ്ങോട് പാലം യാഥാർഥ്യമാക്കുമെന്ന് വിശ്വസിപ്പിച്ച് ഭരണത്തിലെത്തിയവർ അഞ്ചു വർഷമായിട്ടും വാഗ്ദാനം പാലിച്ചില്ല. പത്തുവർഷമായി സംസ്ഥാനതല ഭരണമുള്ള മുന്നണിയിലായിട്ടും പാലം പണിയാൻ നടപടി സ്വീകരിച്ചില്ല.
രൂക്ഷമായ വന്യമൃഗശല്യം തുടരുന്പോഴും പ്രധാന കേന്ദ്രങ്ങളിൽ പോലും തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ പോലും കഴിഞ്ഞില്ല.
കുടിവെള്ള പ്രശ്നം പരിഹരിച്ചില്ലെന്നതിനു പുറമേ ജലനിധി പദ്ധികളും ഭരണത്തിൽ താളം തെറ്റി.
ആറളം ഫാമിലേയും പുരധിവാസ മേഖലയിലേയും കാട്ടാന ശല്യം തടയാൻ ബന്ധപ്പെട്ട വകുപ്പുകളിൽ ഇടപെടൽ നടത്തി പ്രതിരോധ സംവിധാനം ഒരുക്കുന്നതിലും പരാജയപ്പെട്ടു.
District News
തെങ്കര: തെങ്കര ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനെതിരേ കുറ്റവിചാരണ സദസുമായി യുഡിഎഫ്.
കഴിഞ്ഞ പത്തുവര്‍ഷം തെങ്കര പഞ്ചായത്തിന്റെ ഭരണത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണസമിതി പൂർണ്ണ പരാജയമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി രൂപയുടെ എൽഎസ്ജിഡിയുടെ റോഡ് നിര്‍മാണ പ്രോജക്ടുകള്‍ നഷ്ടപ്പെടുത്തിയെന്നു നേതാക്കൾ കുറ്റപ്പെടുത്തി.
അതിദരിദ്രരുടെ ലിസറ്റില്‍ ഉള്‍പ്പെട്ട വീടില്ലാത്ത 40 കുടുംബങ്ങളിൽ പലകാരണം പറഞ്ഞ് 26 പേരെയും ഒഴിവാക്കി. 14 പേര്‍ക്ക് വീടുനല്കി എന്ന് എൽഡിഎഫ് വികസനസദസില്‍ പ്രഖ്യാപിച്ചു. എന്നാല്‍ വാസ്തവത്തില്‍ ഒരാള്‍ക്ക് പോലും വീട് നല്‍കിയിട്ടില്ലെന്നും നേതാക്കൾ ആരോപിച്ചു. പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ എല്ലാം തകര്‍ന്ന അവസ്ഥയിലാണ്.
ജലജീവന്‍ മിഷന് കുടിവെള്ള പദ്ധതിയിലുള്ള റോഡുകളെല്ലാം പൊളിച്ച് എല്ലാ വീടുകളിലും ടാപ്പും മീറ്ററും സ്ഥാപിച്ചു. എന്നാല്‍ സപ്ലെ ചെയ്യുന്നതിന് ആവശ്യമായ കുടിവെള്ള ടാങ്ക് നിര്‍മിച്ചിട്ടില്ല. മാത്രമല്ല അതിനായുള്ള സ്ഥലം ഏറ്റെടുക്കുക പോലും ചെയ്തിട്ടില്ലെന്നും കുറ്റപ്പെടുത്തി.
ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് ആറ്റക്കര ഹരിദാസ് അധ്യക്ഷത വഹിച്ചു.
മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി ടി.എ. സലാം മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി മെംബര്‍ വി.വി. ഷൗക്കത്തലി, യുഡിഎഫ് കണ്‍വീനര്‍ ടി.കെ. ഫൈസല്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. ജഹീഫ്, സി.പി. മുഹമ്മദ് അലി, അബ്ദുള്‍ റഷീദ്, ടി.കെ. സീനത്ത്, രാജിമോള്‍, കുരിക്കള്‍ സെയ്ത്, ഷമീര്‍ പഴേരി, ഗിരീഷ് ഗുപ്ത, ഷമീര്‍, മജീദ് തെങ്കര, വട്ടോടി വേണുഗോപാല്‍,നൗഷാദ് ചേലഞ്ചേരി, സൈനുദ്ദീന്‍, ഹാരിസ് തത്തേങ്ങലം, ടി.കെ. ഹംസക്കുട്ടി, ശിവദാസന്‍, ഉമ്മര്‍ തൈക്കാടന്‍, അനിലകുമാര്‍ കോല്‍പ്പാടം, ഹാരിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
പാലക്കാട്: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരായ കർണാടകയിലെ കോടികളുടെ ഭൂമിതട്ടിപ്പിനെതിരേ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
ഡിസിസി ഓഫീസിൽനിന്നും മുൻസിപ്പൽ ഓഫീസിലേക്കു നടത്തിയ മാർച്ച് ഐഎൻടിയുസി മുൻ ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂർ ഉദ്ഘാടനം ചെയ്തു.
എല്ലാ സംസ്ഥാനങ്ങളേയും സർക്കാരുകളേയും വെട്ടിച്ചു പണമുണ്ടാക്കുന്ന തട്ടിപ്പുകാരുടെ കൈകളിലേക്ക് അവരുടെ പാർട്ടി സംവിധാനത്തെയും സർക്കാർ സംവിധാനങ്ങളെയും പ്രവർത്തകരെയും വിലക്കെടുക്കുന്ന സംവിധാനമായി ബിജെപി നേതൃത്വം മാറിയെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു.
തുടർന്ന് രാജീവ് ചന്ദ്രശേഖറിന്റെ കോലംകത്തിച്ചു. നേതാക്കളായ കെ .ഭവദാസ്, എ. കൃഷ്ണൻ, സി. കിദർ മുഹമ്മദ്, ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, വി. മോഹൻ, കെ.ആർ. ശരരാജ്, സി. നിഖിൽ, എസ്. രവീന്ദ്രൻ, പി.എം .ശ്രീവത്സൻ, മണ്ഡലം പ്രസിഡന്റുമാരായ രമേശ് പുത്തൂർ, എസ്. സേവ്യർ, അനിൽ ബാലൻ, എസ്.എം. താഹ തുടങ്ങിയവർ നേതൃത്വം നൽകി.
District News
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: പിഎം ശ്രീ വിഷയത്തിൽ സിപിഎം- സിപിഐ പോരിനൊപ്പം തോരാത്തമഴയിൽ നെൽപ്പാടങ്ങളിൽ നിന്നുയരുന്നത് കർഷകരുടെ നിലയ്ക്കാത്ത വിലാപങ്ങൾ. തോരാ മഴയും നെല്ലുസംഭരണം അനിശ്ചിതത്വത്തിൽ തുടരുന്നതുമാണ് കർഷകരെ കണ്ണീർക്കയങ്ങളിലാക്കുന്നത്. കൊയ്തെടുത്ത നെല്ല് വിൽക്കാനാകാതെ പാതയോരത്തും കളങ്ങളിലും കൂട്ടിയിട്ട നെല്ല് മഴയിൽ നശിക്കുകയാണ്.
ഇതുമൂലം ഓരോ നെൽകർഷകനും ഭീമമായ നഷ്ടമാണുണ്ടാകുന്നത്. കർഷകർ നഷ്ടങ്ങളുടെ കഷ്ടപ്പാടുകളിൽ വിലപിക്കുമ്പോഴും നെല്ലുസംഭരണ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രിയ പാർട്ടികളും വല്യേട്ടൻ ചെറിയേട്ടൻ കളികളിലാണ്.
മുളയ്ക്കുന്ന ആശങ്ക
പാടങ്ങളിൽ വെള്ളംനിറഞ്ഞ് നെല്ലുകൊയ്യാനാകാതെ മുളച്ചുപൊന്തുന്ന കാഴ്ചകളും ഏറെ ഹൃദയഭേദകമാണ്. മംഗലത്തെ കണ്യാർകുന്നത്ത് മോഹനനെന്ന കർഷകർ ചല്ലുപടി, തെക്കേത്തറ എന്നിവിടങ്ങളിലായി പാട്ടത്തിനെടുത്ത 50 ഏക്കറിലാണ് ഒന്നാംവിള നെൽകൃഷി ചെയ്തത്. ഇതിൽ ഭൂരിഭാഗവും കൊയ്ത്തു കഴിഞ്ഞു. എന്നാൽ കൊയ്തെടുത്ത നെല്ല് എന്തുചെയ്യണമെന്നറിയാതെ വലിയ മാനസിക പ്രയാസത്തിലാണ് ഈ കർഷകൻ. പറമ്പിൽ കൂട്ടിയിട്ടിരുന്ന നെല്ല് മഴയിൽ നനഞ്ഞതോടെ പണിക്കാരെവച്ച് നെല്ല് പലക്കുറി യന്ത്രസഹായത്തോടെ കാറ്റടിപ്പിച്ച് ഉണക്കിയെടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
നെല്ലുവൃത്തിയാക്കി കിട്ടിയ വിലയ്ക്ക് കൊടുക്കണം. മുന്നിൽ വേറെ വഴികളില്ല- മോഹനൻ പറഞ്ഞു. മോഹനന്റെ കൊയ്യാറായ രണ്ടേക്കറിലധികം കൃഷി വെള്ളംമുങ്ങിയും നശിച്ചിട്ടുണ്ട്.
ചല്ലുപടി സെന്ററിനടുത്ത് റോഡരിൽ നെല്ലുണക്കാൻ കൂട്ടിയിട്ട സുദേവൻ എന്ന കർഷകന്റെ കുറെയധികം നെല്ല് മഴയിൽ കനാലിലേക്കൊലിച്ചുപോയി. ടാർപോളിൻകൊണ്ട് മൂടിയിട്ട നെല്ലിനടിയിലൂടെ വെള്ളം ഒഴുകിയാണ് നെല്ല് നഷ്ടപ്പെട്ടത്.
ദയനീയം കർഷകാവസ്ഥ
കിലോയ്ക്ക് 28 രൂപ 20 പൈസ സംഭരണ വിലയുള്ളപ്പോൾ സ്വകാര്യ നെല്ല് ഏജൻസികളും മില്ലുക്കാരും വളരെ കുറഞ്ഞ വിലയ്ക്കാണ് നെല്ലെടുക്കുന്നത്. കിലോയ്ക്ക് 10 രൂപവരെ കുറച്ച് നെല്ലുവിൽക്കേണ്ടിവരുന്ന ദയനീയ സ്ഥിതിയാണുള്ളതെന്ന് മോഹനൻ പറയുന്നു. മഴ തുടരുന്നതിനാൽ നെല്ല് കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുന്നതിനും വലിയ ചെലവുവരും. ടാർപോളിൻ വാങ്ങാനും കൂലിയിനത്തിലുമൊക്കെയായി ചെലവ് ഏറുകയാണ്. നാട്ടിലെവിടേയും നെൽകൃഷി ഇല്ലാതാക്കാനാണോ ഈ സർക്കാർ ശ്രമമെന്ന കുറ്റപ്പെടുത്തലാണു കർഷകർ നടത്തുന്നത്.
ഏതുസമയത്ത് ഒന്നാം വിളയുടെ കൊയ്ത്ത് തുടങ്ങും, അവസാനിക്കും എന്നൊക്കെ നേരത്തെ അറിയാമെന്നിരിക്കെ സംഭരണവിഷയത്തിൽ എന്തിനാണ് അവസാന നിമിഷങ്ങളിൽ ചർച്ചകളും കൂടിയാലോചനകളും നടത്തി കർഷകരെ ഇത്തരത്തിൽ വഞ്ചിക്കുന്നതെന്നാണ് കർഷകർ ചോദിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒന്നാംവിള കൃഷിക്കും രണ്ടാംവിള കൃഷിക്കും ഈ സ്ഥിതി തുടരുകയാണ്.
ദ്രോഹം തുടരുന്പോൾ...
നെല്ലുസംഭരണം യഥാസമയം നടത്താനുള്ള സംവിധാനം ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് കർഷകർക്ക് പ്രതീക്ഷ നൽകി ഈ വിധം ദ്രോഹിക്കുന്നതെന്ന് കർഷകർ ചോദിക്കുന്നു. കടം വാങ്ങിയും കടം പറഞ്ഞും വീട്ടുകാരുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയുമൊക്കെയാണ് കർഷകർ ഓരോ വിള നെൽകൃഷിയും ചെയ്യുന്നത്.
കൊയ്ത്ത് കഴിയുമ്പോൾ ബാധ്യതകൾ തീർക്കാം എന്ന കണക്കുകൂട്ടലിലാണ് ഓരോ വിളകൃഷിയാകുമ്പോഴും കർഷകർ കൃഷിപണികളിലേക്കിറങ്ങുന്നത്. എന്നാൽ കർഷകരോടുള്ള സർക്കാരിന്റെ അവഗണനയും അപ്രതീക്ഷിതമായുണ്ടാകുന്ന മഴയും കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
നെല്ലുസംഭരണവുമായി ബന്ധപ്പെട്ട ഇന്നലത്തെ എറണാകുളത്തെ യോഗം നടക്കാതെ പോയതിലും കർഷകരിൽ നിന്നും വലിയ വിമർശനമാണുയരുന്നത്. സിപിഎം- സിപിഐ പോരിൽ മുഖ്യമന്ത്രി നെൽകർഷകര അപമാനിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണമാണ് കർഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
എന്തായാലും ന്യൂനമർദ മഴയും കർഷകരോടുള്ള സർക്കാർ അവഗണനയും മൂലം സ്വകാര്യ അരിമില്ലുകാർക്കാണ് ചാകരയായിട്ടുള്ളത്. നെല്ലുസൂക്ഷിക്കാൻ സൗകര്യമില്ലാത്തവരും വലിയ സാമ്പത്തിക ബാധ്യതയുള്ളവരും കിട്ടുന്നവിലയ്ക്ക് നെല്ലുവിൽക്കേണ്ട ഗതിക്കേടിലാണ്.
District News
ചിറ്റൂർ: ആളിയാർ അണക്കെട്ടിനുതാഴെ തമിഴ്നാട് സർക്കാർ സമാനമായ രീതിയിൽ വൻകിട അണക്കെട്ടു നിർമിക്കുന്നതിൽ കർഷക ആശങ്ക ഉയരുന്നു.
ചിറ്റൂർ താലൂക്കിൽ കാർഷിക, കുടിവെള്ള ക്ഷാമത്തിനു കാരണമാകുമെന്ന ആശങ്കയാണ് പ്രധാനം.
പറമ്പിക്കുളം- ആളിയാർ കരാർപ്രകാരം ചിറ്റൂർപുഴയ്ക്കു ലഭിക്കുന്ന 7.25 ടിഎംസിക്കു പുറമെ ആളിയാർഡാമിനു താഴെമുതൽ മണക്കടവ് വിയർ വരെ പെയ്യുന്ന മഴവെള്ളവും ഇതുവരെ ചിറ്റൂർ പുഴയിലേക്കാണ് ലഭിച്ചിരുന്നത്.
ഇതുകാരണം വേനൽകാലത്തുപോലും പുഴയിൽ നേരിയ ഒഴുക്കെത്തിക്കൊണ്ടിരുന്നു. ഈ വെള്ളം കുടിവെള്ള പദ്ധതികൾക്കും ഏറെ ഗുണകരമായിരുന്നു. തമിഴ്നാട് കഴിഞ്ഞ വർഷത്തെ ബജറ്റിലാണ് ആളിയാറിനുതാഴെ പുതിയ അണക്കെട്ട് നിർമിക്കാൻ തീരുമാനിച്ചത്.
ഈ സമയത്തുതന്നെ ആളിയാറിനു താഴ്ഭാഗത്തുള്ള തമിഴ്കർഷകർ വിഷയത്തിൽ പ്രതിരോധവുമായി രംഗത്തുവന്നിരുന്നു. എന്നിട്ടും ചിറ്റൂർ താലൂക്കിലെ കർഷകർ മൗനം പാലിക്കുകയാണുണ്ടായത്.
ഇക്കഴിഞ്ഞ ദിവസം തമിഴ്നാട് മന്ത്രിസഭ അണക്കെട്ട് നിർമാണത്തിന് 11000 കോടി വകയിരുത്തി യുദ്ധകാല അടിസ്ഥാനത്തിൽ പദ്ധതി പൂർത്തികരിക്കാനും നിർദേശിക്കുകയുണ്ടായി.
പറമ്പിക്കുളം- ആളിയാർ കരാർ ലംഘിച്ച് റഗുലേറ്ററി ബോർഡുമായി ചർച്ച നടത്താതെയാണ് ഏകപക്ഷീയമായി തമിഴ്നാട് ആളിയാറിനുതാഴെ പുതിയ അണക്കെട്ട നിർമിക്കാനൊരുങ്ങുന്നത്.
പറമ്പിക്കുളംഡാം നിറഞ്ഞാൽ ഷട്ടർതുറന്ന് പുഴയോലിറക്കുന്ന വെള്ളം ആളിയാർഡാംവഴി ചിറ്റൂർ പുഴയിലേക്കാണ് ഇറക്കിയിരുന്നത്. തമിഴ്നാടിന്റെ നിർദിഷ്ട അണക്കെട്ട് പ്രാബല്യത്തിലായാൽ ഈ വെളളവും തമിഴ്നാട് കൊണ്ടുപോകും.
വിഷയത്തിൽ വിവാദം തുടങ്ങിയിട്ടുണ്ടെങ്കിലും കർഷകക്കൂട്ടായ്മകൾ പരസ്യമായി രംഗത്തെത്തിയിട്ടുമില്ല. നാമമാത്രമായ പ്രതിഷേധങ്ങളൊന്നും തമിഴ്നാടിനോടു വിലപ്പോവില്ലെന്നിരിക്കേ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപടൽ നിർണായകമാണ്.
District News
നെന്മാറ: പോത്തുണ്ടി ജലസേചന പദ്ധതിയുടെ കനാലുകൾ വൃത്തിയാക്കി തുടങ്ങി. വലതുകരക്കനാൽ മൂന്നുമേഖലകളായി തിരിച്ച് മൂന്നു കരാറുകാർക്കുകീഴിലും ഇടതുകര കനാൽ ഒരു കരാറുകാരനുമാണ് വൃത്തിയാക്കൽ നടപടികൾ തുടങ്ങിയിരിക്കുന്നത്.
ചെറിയ മണ്ണുമാന്തി യന്ത്രങ്ങളും പുല്ലുവെട്ടുന്ന യന്ത്രങ്ങളും ഉപയോഗിച്ച് അതിവേഗമാണ് പണി പുരോഗമിക്കുന്നത്.
വിള നെൽകൃഷിക്കായി ജലവിതരണത്തിന് കഴിഞ്ഞയാഴ്ച ചേർന്ന ഡാം ഉപദേശക സമിതി യോഗം തീരുമാനപ്രകാരം നവംബർ അഞ്ചിന് വലതുകര കനാലും 15ന് ഇടതുക്കര കനാലും തുറക്കാനാണ് തീരുമാനം.
മഴ വീണ്ടും ശക്തമായതോടെ രണ്ടാംവിളയ്ക്ക് വെള്ളംവിടുന്ന തീയതികൾ പുനർനിശ്ചയിക്കാനാണ് സാധ്യത.
ഇതിന്റെ ഭാഗമായി നവംബർ ഒന്നിന് തെരഞ്ഞെടുക്കപ്പെട്ട ഡാംഉപദേശകസമിതി അംഗങ്ങളുടെയും മലമ്പുഴ, മംഗലം, പോത്തുണ്ടി പദ്ധതികളുടെയും ചേരാമംഗലം സ്കീമിന്റെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാകളക്ടർ വിളിച്ചിട്ടുണ്ട്.
ഇതനുസരിച്ചാണ് വെള്ളം തുറക്കുന്ന പുതിയ തീയതി പ്രഖ്യാപിക്കുക.
District News
കൊഴിഞ്ഞാന്പാറ: പ്രകൃതിപാഠം ചിറ്റൂർ ബ്ലോക്ക്തല ആശയവിനിമയ സദസിന്റെ ഉദ്ഘാടനം വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.
പ്രകൃതി വിഭവ സംരക്ഷണ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തും ഭുവിനിയോഗ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
എരുത്തേന്പതി ഗ്രാമപഞ്ചായത്തിലെ വണ്ണാമടയിൽ പ്രമുഖ കർഷകനായ രഘുനാഥ ഗൗണ്ടറുടെ കൃഷിയിടത്തിലായിരുന്നു പരിപാടി. നൂറോളം കർഷകർ പരിപാടിയിൽ പങ്കെടുത്തു.
തുടർന്ന് പ്രകൃതി വിഭവ പരിപാലനം, കാലാവസ്ഥാ വ്യതിയാനം, മണ്ണുസംരക്ഷണം, രോഗകീട നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ, കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സിന്ധു, ചിറ്റൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി. വരുണ്‍, ഭൂവിനിയോഗ വകുപ്പ് ജോയിന്റ് ഡയറക്ടർ ടീന ഭാസ്കരൻ, ഭൂവിനിയോഗ കമ്മീഷണർ യാസ്മിൻ എൽ. റഷീദ് ,മണ്ണ് പര്യവേക്ഷണമണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. തോമസ് അനീഷ് ജോണ്സണ്, പട്ടാന്പി കാർഷിക ഗവേഷണ കേന്ദ്രം സോയിൽ സയൻസ് പ്രഫസർ ഡോ.വി. തുളസി, കീടശാസ്ത്രം പ്രഫസർ ഡോ. കെ. കാർത്തികേയൻ എന്നിവർ പങ്കെടുത്തു.
District News
കൊല്ലങ്കോട്: ഗ്രാമപഞ്ചായത്തിലെ ചീരണിയിൽ ജനകീയ ആരോഗ്യകേന്ദ്രം കഴിഞ്ഞ ദിവസം ഓൺലൈനായി ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കെ. രാധാകൃഷ്ണൻ എം പി മുഖ്യാതിഥിയായി.
കെ. ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം ) ടി.വി. റോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സണ്‍ ശാലിനി കറുപ്പേഷ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നകുട്ടൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന സുബ്രഹ്്മണ്യൻ, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ പങ്കെടുത്തു.
District News
കരിന്പ: കരിന്പ ഗ്രാമപഞ്ചായത്തിൽ വികസന സദസ് കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കരിന്പ എച്ച്ഐഎസ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജ്കുമാർ പ്രോഗ്രസ് റിപ്പോർട്ട് അവതരണം നടത്തി. വൈസ് പ്രസിഡന്റ് കോമളകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ മാരായ കെ.സി. ഗിരീഷ്, ജയാ വിജയൻ, ജാഫർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രമ്യ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
മറ്റു ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ ഹരിതകർമസേന അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
District News
നല്ലേപ്പിള്ളി: നെൽകൃഷിക്ക് വെള്ളംവിടുന്ന ഇറിഗേഷൻ കനാലുകളുടെ പണി വേഗത്തിലാക്കി കൃഷി പണി നടത്താനും ഞാറ്റടിക്കു വെളളം വിടാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നല്ലേപ്പിള്ളിയിലെ കർഷകർ ആവശ്യപ്പെട്ടു.
വളരെ കുറവ് തൊഴിലാളികളെ ഉപയോഗിച്ചു പുല്ലുവെട്ടിയെങ്കിലും എല്ലാം കനാലിൽതന്നെയാണ് കിടക്കുന്നത്. ഇതു നീക്കംചെയ്ത ശേഷമേ വെള്ളം തുറക്കാൻ കഴിയൂ.
കൊയത്ത് കഴിഞ്ഞവർക്കു നിലം ഉഴുതുമറിക്കാനും ഞാറുപാകാനുമെല്ലാം വെള്ളം അത്യാവശ്യമായ സമയമാണിത്. ഞാറ്റടി വൈകിയാൽ രണ്ടാംവിളതന്നെ വൈകും.
ഓരോ ബ്രാഞ്ച് കനാലുകൾ പണി പൂർത്തികരിച്ച് അതിലൂടെ കൃഷിക്ക് വെള്ളം വിട്ടില്ലെങ്കിൽ എല്ലാ സ്ഥലത്തും കൃഷിപ്പണി ഒരുമിച്ചാവില്ല. ഇതിനു പുറമെ തൊഴിലാളി, ട്രാക്ടർ, ടില്ലർ ക്ഷാമമെല്ലാം കർഷകരെ വലയ്ക്കുന്ന ഘടകങ്ങളാണെന്നു നരിചിറ പാടശേഖര സമിതി സെക്രട്ടറി വി.രാജൻ പറഞ്ഞു.
District News
തത്തമംഗലം: തുമ്പിച്ചിറ ജിഎസ്എം എൽപി സ്കൂൾ കോന്പൗണ്ടിൽ തെരുവുനായ്ക്കളുടെ വിളയാട്ടം രൂക്ഷമായ സാഹചര്യത്തിൽ കുട്ടികളെ ക്ലാസ് മുറികളിൽനിന്നും പുറത്തുവിടാതെ അധ്യാപകരുടെ ജാഗ്രത.
കുട്ടികൾ രാവിലെ സ്കൂളിൽവന്ന് ശുചിമുറിയിലേക്കു പോവുന്നതുപോലും ഭീതിയോടെയാണ്. ഒരു പട്ടി പ്രസവിച്ച് ഏഴോളം കുട്ടികളുമായാണ് ഗ്രൗണ്ടിൽ വിലസുന്നത്.
കുട്ടികൾ ക്ലാസ്മുറിയിലേക്കുന്പോൾ തള്ളപ്പട്ടിയുടെ ശല്യമുണ്ടാകുന്നുണ്ട്. പലരക്ഷിതാക്കളും കുട്ടികളെ ക്ലാസ് മുറികളിൾ നേരിട്ടെത്തിക്കുന്ന പതിവും തുടങ്ങിയിട്ടുണ്ട്.
District News
ഇരിങ്ങാലക്കുട: മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണംചെയ്തു. മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി.ദാസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ശില്പ ട്രീസ സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു.
ഫയര്സ്റ്റേഷന് ഓഫീസര്‍ കെ.എസ്. ഡിബിന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന് സ്റ്റാഫ് ജെസീല, മാ കെയര്‍ സെന്റര്‍ ഹെഡ് ബിബിന്‍രാജ് എന്നിവര്‍ പങ്കെടുത്തു.
District News
എലിഞ്ഞിപ്ര: സെന്റ് മേരീസ് ലൂർദ് ഇടവകയുടെ നവതിയോടനുബന്ധിച്ച് ഭവന രഹിതർക്കായി നിർമിച്ച നാല് വീടുകളിൽ രണ്ട് വീടുകളുടെ താക്കോൽദാനം നടന്നു.
വികാരി റവ.ഡോ. ആന്റോ കരിപ്പായി, സഹവികാരി ഫാ. ക്ലിന്റൺ പെരിഞ്ചേരി എന്നിവർചേർന്ന് ആശീർവാദം നിർവഹിച്ചു. കൺവീനർ സിബു ചേലക്കാട്ട്, ഡേവിസ് കരിപ്പായി, കൈക്കാരന്മാരായ വർഗീസ് മാളിയേക്കൽ, ജോണി കിഴക്കൂടൻ, ജോയ് ഉദിനിപ്പറമ്പൻ എന്നിവർ നേതൃത്വംനൽകി. ഇടവകയിലെ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയും പാരിഷ് ബുള്ളറ്റിൻ കമ്മിറ്റിയും സഹകരിച്ചാണ് നിർമാണത്തിനുള്ള തുക കണ്ടെത്തിയത്. വർഗീസ് പുല്ലോക്കാരൻ സൗജന്യമായി സ്ഥലവും ലൂർദ് മാത സോഷ്യൽ സെന്ററും സിഎംസി സിസ്റ്റേഴ്സുംചേർന്ന് വഴിയുംനൽകി.
ആദ്യഘട്ടത്തിൽ രണ്ട് വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. ഇതോടൊപ്പം കുട്ടാടൻപാടം റോഡിൽ ജോസ് പറനിലം സൗജന്യമായിനൽകിയ സ്ഥലത്തെ നവീകരിച്ച വീടിന്റെ താക്കോൽ ദാനവും ഉണ്ടായിരുന്നു.
District News
അന്നമനട: ജലസംരക്ഷണത്തിനായി സംസ്ഥാന ജലവിഭവവകുപ്പും അന്നമനട ഗ്രാമപഞ്ചായത്തും പൂർത്തീകരിച്ച വിവിധ പ്രവർത്തികളുടെ ഉദ്ഘാടനംനടന്നു.
സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ വിനിയോഗിച്ച് യാഥാർഥ്യമാക്കിയ ചിറയംചാൽ കുളം (ഒന്നാം ഘട്ടം) നവീകരണപദ്ധതിയുടെയും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ചങ്ങംകുളങ്ങര ക്ഷേത്രം കുളം കെട്ടി സംരക്ഷിച്ചതിന്റെയും 75 ലക്ഷം രൂപ മുടക്കി അന്നമനട കുടുംബി കോളനിയുടെ ചാലക്കുടി പുഴയോരം കെട്ടി സംരക്ഷിച്ചതിന്റെയും ഉദ്ഘാടനമാണ് വി.ആർ. സുനിൽകുമാർ എംഎൽഎ നിർവഹിച്ചത്.
ചടങ്ങിൽ ചിറയംചാൽ കുളം രണ്ടാംഘട്ട നിർമാണ പ്രവർത്തിയുടെ ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് സിന്ധു ജയൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി.കെ. സതീശൻ, മഞ്ജു സതീശൻ, പഞ്ചായത്ത് അംഗങ്ങളായ മോളി വർഗീസ്, ഷീജ നസീർ, കെ.എ. ബൈജു, ടി.വി. സുരേഷ്കുമാർ, പീതാംബരൻ പള്ളിപ്പാട്ട്, തോമസ് ചക്കാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യംക്ഷേത്രത്തിലെ തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ മുന്നോടിയായുള്ള കലവറ നിറയ്ക്കല്ച്ചടങ്ങ് ഭക്തിസാന്ദ്രമായി.
കിഴക്കേ ഗോപുരനടയില്‍ കലവറ നിറച്ചുകൊണ്ട് ദേവസ്വം ചെയര്മാന് അഡ്വ. സി. കെ. ഗോപി ഉദ്ഘാടനംനിര്‍വഹിച്ചു.
തുടര്‍ന്ന് ഭക്തജനങ്ങള്‍ തൃപ്പുത്തരിസദ്യയിലേക്ക് ആവശ്യമായ അരി, നുറുക്ക് അരി, ശര്‍ക്കര, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ സമര്‍പ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. കെ.ജി. അജയകുമാര്‍, കെ ബിന്ദു, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ജി.എസ്. രാധേഷ് എന്നിവര്‍ പങ്കെടുത്തു. ഇന്ന് പോട്ട പ്രവൃത്തിക്കച്ചേരിയില്‍നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാല്‍നടയായി പുറപ്പെടുന്ന തണ്ടിക വൈകീട്ട് അഞ്ചിന് ഠാണാവിലെത്തും.
ഏഴുമണിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും. വൈകീട്ട് 6.15 മുതല്‍ ക്ഷേത്രം കിഴക്കേ ഗോപുരനടയില്‍ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം അരങ്ങേറും. തൃപ്പുത്തരിദിനമായ നാളെ അയ്യായിരംപേര്‍ക്ക് സദ്യ നല്‍കും.
പുത്തരിച്ചോറ്, രസകാളന്‍, ഇടിയന്‍ചക്ക തോരന്‍, ചെത്തുമാങ്ങാ അച്ചാര്‍, ഇടിച്ചുപിഴിഞ്ഞ പായസം, ഉപ്പേരി എന്നിവയാണ് വിഭവങ്ങള്‍. വൈകീട്ട് ആറിന് ക്ഷേത്രം കിഴക്കേനടപ്പുരയില്‍ കലാനിലയം അവതരിപ്പിക്കുന്ന നളചരിതം ഒന്നാംദിവസം കഥകളി അരങ്ങേറും.
District News
ചാലക്കുടി: കർഷകക്ഷേമനിധി ബോർഡിന്റെ നിർദേശങ്ങൾക്ക് ധനകാര്യവകുപ്പിന്റെ അംഗീകാരംനൽകണമെന്നും കർഷകർക്കുള്ള പെൻഷൻ 3000 രൂപയാക്കി ഉയർത്തണമെന്നും കേരളാ കോൺഗ്രസ് ഡെപ്യുട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. കേരള കർഷക യൂണിയൻ തൃശൂർ ജില്ലാ നേതൃയോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വ്യാപകമായി പ്രചരണംനടത്തി 30 ലക്ഷം കർഷകരെ അംഗങ്ങളാക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച കർഷക ക്ഷേമനിധിയിൽ 20,000ൽ താഴെ കർഷകർ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. ചെറുകിട നാമമാത്ര കർഷകർക്കുപോലും ക്ഷേമനിധിയിൽ ചേരാൻ കഴിയാത്ത നിബന്ധനകളാണ് ഇതിനുകാരണമെന്നു ഉണ്ണിയാടൻ പറഞ്ഞു.
കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് വിൽസൻ മേച്ചേരി അധ്യക്ഷതവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, ജോൺസൺ കാഞ്ഞിരത്തിങ്കൽ, സംസ്ഥാന സെക്രട്ടറിമാരായ മിനി മോഹൻദാസ്, ജോയി ഗോപുരൻ എന്നിവർ പ്രസംഗിച്ചു.
District News
കാട്ടൂര്‍: മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ കിണറുകളില്‍ രാസമാലിന്യംകലര്‍ന്ന വിഷയം ചര്‍ച്ചചെയ്യാന്‍ വിളിച്ച പ്രത്യേക ഗ്രാമസഭായോഗത്തില്‍ കമ്പനികള്‍ അടച്ചുപൂട്ടണമെന്ന പ്രമേയം പാസാക്കി.
ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്. മണ്ണുപരിശോധനാഫലം കിട്ടിയശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂവെന്ന് മുമ്പ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കുടിവെള്ളമലിനീകരണമുള്ള നാല്, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളിലാണ് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനമായത്.
എന്നാല്‍ അഞ്ച്, ആറ് വാര്‍ഡുകളില്‍ സാധാരണപോലെ യോഗം നടന്നു. വാര്‍ഡ് നാലിലും ഏഴിലും ക്വാറം തികയാത്തതിനാല്‍ യോഗം മറ്റൊരു ദിവസത്തേയ്ക്കു മാറ്റിവച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് വി.എം. കമറുദീന്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പി.എസ്. അനീഷ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ദിനേശ്, ഡോ. ബിന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അഞ്ചാംവാര്‍ഡിലാണ് മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. തൃശൂര്‍ എന്‍ജിനീയറിംഗ് കോളജ് നടത്തിയ മണ്ണുപരിശോധനാ റിപ്പോര്‍ട്ടില്‍ പ്രദേശത്തെ മണ്ണ്, ജലം തുടങ്ങിയവ വിശദമായ ഫോറന്‍സിക് പഠനം നടത്തണമെന്ന് നിര്‍ദേശിച്ചു.
അതിനാല്‍ വിശദ പഠനറിപ്പോര്‍ട്ട് വരുന്നതുവരെ ആരോപണവിധേയമായ കമ്പനികള്‍ അടച്ചിടാന്‍ മന്ത്രി ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍നടന്ന ചര്‍ച്ചയില്‍ തീരുമാനമെടുത്തു. എന്നാല്‍ ഇപ്പോഴും കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
District News
കുന്നംകുളം : നഗരസഭ ഭരണസമിതി പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പദ്ധതി നിർവഹണ പുരോഗതിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി അഭിമാന നേട്ടം കൈവരിച്ചു. 11.44 കോടി വകയിരുത്തിയ വികസന ഫണ്ടിൽ 3.82 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനത്ത് ഒന്നാമതായി എത്തിയത്.
കുന്നംകുളം നഗരസഭ 33.39 ശതമാനം, രണ്ടാമതുള്ള ചേർത്തല നഗരസഭ 29.18 ശതമാനം, മൂന്നാമതുള്ള നിലമ്പൂർ നഗരസഭ 26 ശതമാനം എന്നിങ്ങനെയാണ് ചെലവഴിച്ചിട്ടുള്ളത്. ജില്ലയിൽ കൊടുങ്ങല്ലൂർ (25.86%), ചാവക്കാട് (23.99%) നഗരസഭകളാണ് കുന്നംകുളം നഗരസഭയ്ക്ക് പിറകിലുള്ളത്. മെയിന്റനൻസ് ഗ്രാൻഡ് ഇനത്തിലും കുന്നംകുളം നഗരസഭ തന്നെയാണ് മുന്നിലുള്ളത്.
നഗരസഭ ഭരണസമിതി കഴിഞ്ഞ പദ്ധതി നിര്‍വഹണത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. കെ.ആര്. നാരായണന് കമ്മ്യൂണിറ്റി ഹാളിലെ പ്രധാനഹാള്‍ തുറന്നുകൊടുക്കല്‍, ഏകലവ്യന് സ്മാരക ലൈബ്രറിയില്‍ പി.എസ്.സി പഠനത്തിനായി മുകള്‍നില നിര്‍മാണം, അര്‍ബന്‍ എഫ്എച്ച്സി ഒന്നാം നില നിര്‍മാണം, അങ്കണവാടികളുടെ നവീകരണം, പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മേശ, കസേര, പഠനോപകരണ വിതരണം, വയോജനങ്ങള്‍ക്ക് കട്ടില് വിതരണം, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി പുതിയ കെട്ടിട നിര്‍മ്മാണം, മൃഗ സംരക്ഷണ, ക്ഷീര വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചു.
പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചത് കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണെന്നു നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് അറിയിച്ചു.
District News
കൈപ്പറമ്പ്: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.8 കിലോമീറ്റർ ദൂരം കുപ്പിക്കഴുത്ത് പരിഹരിച്ച് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യഘട്ട അവാർഡ് ഇന്നലെ ഗുണഭോക്താക്കൾക്കു കൈമാറി.
അവാർഡ് കൈമാറൽ ചടങ്ങ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് കെ.കെ. ഉഷ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്പെഷൽ താഹ്സിൽദാർ ഉൾപ്പെടെ ജനപ്രിതിനീതികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങി നിരവധി പേർ സംസാരിച്ചു.
ഭൂമി സംബന്ധിച്ച മുഴുവൻ രേഖകളും ആദ്യഘട്ടത്തിൽ ഹാജരാക്കിയ ഏഴ് ഗുണഭോക്താക്കൾക്കാണ് ഒന്നാംഘട്ടത്തിൽ അവാർഡായിട്ടുള്ളത്. ഏഴ് ഗുണഭോക്താക്കൾക്കായി 82.71 ലക്ഷം രൂപയുടെ അവാർഡ് അംഗീകരിച്ച് കളക്ടറുടെ ഉത്തരവായത്. മറ്റു ഗുണഭോക്താക്കൾ ഭൂമിയുടെ രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് തുടർന്നുള്ള ഘട്ടങ്ങളിൽ അവാർഡ് അംഗീകരിക്കും.
അഞ്ഞൂർ വില്ലേജിൽ 177 സെന്റ് ഭൂമിയാണ് കുപ്പിക്കഴുത്ത് പരിഹരിച്ച് നാലുവരിപ്പാത നിർമിക്കുന്നതിനായി ഏറ്റെടുക്കുന്നത്. ഒരു സെൻ്റിന് 11 ലക്ഷത്തോളം രൂപ നഷ്ടപരിഹാര തുകയായി നൽകും. 21 ഗുണഭോക്താക്കൾക്ക് പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമായി 23 ലക്ഷം രൂപയുടെ പാക്കേജിനും അംഗീകാരമായി. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയുടെ കൃത്യമായ ഇടപെടലുകളാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കിയത്.
District News
തൃശൂർ: ടൈ കേരളയും കേരള കാർഷികസർവകലാശാലയും സംയുക്തമായി "കൃഷിയിടങ്ങളെ സംരംഭമാക്കാം' എന്ന വിഷയത്തെ ആസ്പദമാക്കി കേരള കാർഷികസർവകലാശാലയിൽ ഏകദിനശില്പശാല സംഘടിപ്പിച്ചു.
സൂപ്പർ ആപ്പ് സിഇഒ റോഷൻ കൈനഡി അധ്യക്ഷത വഹിച്ചു. കൃഷിയെ സംരംഭകത്വത്തിന്റെയും നവീകരണത്തിന്റെയും വീക്ഷണകോണിലൂടെ കാണണമെന്നും സാങ്കേതികവിദ്യയും സംരംഭകത്വനൈപുണ്യവും സാമ്പത്തികസാക്ഷരതയും പരമ്പരാഗത കാർഷികപരിജ്ഞാനവുമായി സംയോജിപ്പിച്ചാൽ കാർഷികമേഖലയിൽ കൂടുതൽ സംരംഭകത്വസാധ്യതകൾ തുറക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ചെയർമാനുമായ കെ. പോൾ തോമസ് മുഖ്യപ്രഭാഷകനായി. സർവകലാശാല അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ മേധാവി ഡോ.കെ.പി. സുധീർ, ഗവേഷണവിഭാഗം ഡയറക്ടർ ഡോ. കെ.എൻ. അനിത്, ഡോ. ബിനു പി. ബോണി, ജോസ് ഡൊമിനിക് തുടങ്ങിയവർ പ്രസംഗിച്ചു.
മൂല്യവർധന, കാർഷികസംരംഭകത്വം, കൃഷിയിലെ പുതിയ വരുമാനസ്രോതസുകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ഉണ്ടായിരുന്നു.
District News
തൃപ്രയാർ: തകർന്നുകിടക്കുന്ന പെരിങ്ങോട്ടുകര-അന്തിക്കാട് റോഡിലെ കുഴിയിൽവീണ് മൂന്ന് സ്വകാര്യ ബസുകൾ തകരാറിലായി. കുഴിയിൽ ചാടിയതോടെ ബസുകളുടെ ആക്സിൽ ഒടിയുകയും ടയറുകൾ ഘടിപ്പിക്കുന്ന യന്ത്രഭാഗങ്ങൾ തകരാറിലാവുകയുമായിരുന്നു.
തൃപ്രയാറിൽ നിന്നും തൃശൂരിലേക്ക് പെരിങ്ങോട്ടുകര വഴി സർവീസ് നടത്തുന്ന ഈട്ടുമ്മൽ, മൂകാംബിക, എടക്കളത്തൂർ എന്നീ ബസുകളാണ് റോഡിലെ കുഴി യിൽവീണ് വഴിയിൽ കിടന്നത്. ഇതുമൂലം ഒട്ടേറെ യാത്രക്കാരും വഴിയിൽ കുടുങ്ങി.
കുടിവെള്ള പൈപ്പിടാനായി പൊളിച്ചതിനു പിന്നാലെ ആറ് വർഷത്തിലേറെയായി തകർന്നുകിടക്കുകയാണ് ഈ റോഡ്. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെയുള്ള അശാസ്ത്രീയ നിർമാണംമൂലം ഒട്ടേറെ തവണയാണ് ഈ റോഡ് പൊളിച്ച് പൈപ്പിടേണ്ടിവന്നത്.
യാത്രാദുരിതവും അപകടങ്ങളും പതി വായതോടെ ജനരോഷം ഉയരുമ്പോൾ പാറപ്പൊടിയും കരിങ്കൽച്ചീളുകളും കൊ ണ്ടിട്ട് താത്കാലിക പരിഹാരം കാണുകയാണ് അധികൃതർ.
ഈ വഴിയിലൂടെ വാഹനങ്ങൾ സർവീസ് നടത്തു ന്നത് ഏറെ പണിപ്പെട്ടാണ്. ബസ്, ഓട്ടോ റിക്ഷ പോലുള്ള വാഹനങ്ങൾ ഓടിച്ച് കിട്ടുന്ന വരുമാനം മുഴുവൻ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി ചെലവാക്കേണ്ടിവരുന്ന സ്ഥിതിയാണ്.
മഴ ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങൾ പതിവായി അപകടത്തിൽപ്പെടുന്നുണ്ട്. റോഡ് തകർച്ചമൂലം കച്ചവടമില്ലാതായതോ ടെ വ്യാപാരികളും പ്രതിസന്ധിയിലാണ്. റോഡ് നവീകരിക്കാത്ത അധികൃതർക്കെതിരെ നാട്ടുകാരും യാത്രക്കാരും പ്രതിഷേധം രേഖപ്പെടുത്തി.
District News
ചാട്ടുകുളം
നവീകരണം
കുന്നംകുളം: മഴ കൂടുതലായിട്ടും കേരളം കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന അസ്ഥയിൽ നിന്ന് പുറത്തുവരാൻ ജലസംഭരണികൾ സംരക്ഷിക്കുകയും ഭൂഗർഭജലം സമ്പുഷ്ടമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ചാട്ടുകുളം നവീകരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചാട്ടുകുളം പരിസരത്ത് നടന്ന ചടങ്ങിൽ എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
മൈനർ ഇറിഗേഷൻ സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഡോ. പി.എസ്. കോശി, കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ സൗമ്യ നിലൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമൻ, റ്റി. സോമശേഖരൻ, പ്രിയ സജീഷ്, പി.കെ ഷെബീർ, കൗൺസിലർമാരായ കെ.കെ മുരളി, ബിജു സി ബേബി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവർ പ്രസംഗിച്ചു.
പാപ്പാളിക്കുളം
നവീകരണം
വരന്തരപ്പിള്ളി: ഉപ്പുഴി പാപ്പാളിക്കുളം നവീകരണവും ഉപ്പുഴി ലിഫ്റ്റ് ഇറിഗേഷന്‍ ഒന്നാം ഘട്ടം പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും നടത്തി. ജലസേചന വകുപ്പ് 46 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ പദ്ധതി മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷനായി.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ്് ടി.ജി. അശോകന്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബഷീര്‍, റോസിലി തോമസ്, മൈനര്‍ ഇറിഗേഷന്‍ കൊടകര ഡിവിഷന് എഇ പി.പി. ജയശ്രീ, ബേബി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പാറന്നൂർ ചിറ
അണിഞ്ഞൊരുങ്ങി
കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിലെ പ്രധാന വില്ലേജ് ടൂറിസം കേന്ദ്രമായ പാറന്നൂർ ചിറ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ അണിഞ്ഞൊരുങ്ങി.
സൗന്ദര്യവത്കരണം പൂർത്തിയായ ചിറയുടെയും ഡോ. രാധാകൃഷ്ണ കൈമൾ സ്മാരക ഹാപ്പിനസ് പാർക്കിന്റേയും ഉദ്ഘാടനം ഇന്നലെ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം എ.വി. വല്ലഭൻ, ചൊവ്വനൂർ ബ്ലോക്ക് പ്രസിഡന്റ് ആൻസി വില്യംസ്, ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, പി.ടി. ജോസ്, ജൂലറ്റ് വിനു, മറ്റ് ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സംസാരിച്ചു.
കെ.എം. മാണി മൈക്രോ
ഇറിഗേഷൻ പദ്ധതി
പഴയന്നൂർ: കാർഷിക സൗഹൃദപരമായി കർഷകർക്ക് ഗുണംലഭിക്കുന്ന രീതിയിൽ കമ്യൂണിറ്റി ഇറിഗേഷൻ പദ്ധതികൾ വിപുലീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പഴയന്നൂർ കല്ലേപാടത്ത് കെ.എം. മാണി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കർഷകർക്ക് ആവശ്യമായ പച്ചക്കറികളും വിളകളും മികച്ച രീതിയിൽ നടത്തുന്നതിന് ജലസേചന വകുപ്പ് ഒരുക്കുന്ന ഡ്രിപ്പ് ഇറിഗേഷൻ പദ്ധതി വഴി കഴിയുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
യു.ആർ. പ്രദീപ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ കെ. രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയായി പങ്കെടുത്തു. കെഐഐഡിസി ജനറൽ മാനേജർ ഡോ. സുധീർ പടിക്കൽ റിപ്പോർട്ട് അവതരണം നടത്തി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, ആരോഗ്യ ക്ഷേമകാര്യ സ്ഥിരം സമിതി അംഗം കെ.പി. ശ്രീജയൻ, ബ്ലോക്ക് അംഗം ഗീതാ രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം കെ.എ. സുധീഷ്, കെഐഐഡിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. തിലകൻ, കൃഷി ഓഫീസർ വി.എം. തെസ്നി മോൾ, കൃഷി അസിസ്റ്റന്റ് ഓഫിസർ വിനീഷ് കുമാർ, മൈക്രോ ഇറിഗേഷൻ കല്ലേപ്പാടം യൂണിറ്റ് പ്രസിഡന്റ് റോയ് പോൾ, കെഐഐഡിസി ഡെപ്യൂട്ടി മാനേജർ സി.എ. ജമാലുദ്ദീൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ, ജല വിഭവ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
District News
തൃശൂർ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിസംവരണ നിയമനം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആദ്യഘട്ടത്തിൽ മാനേജർമാർ വിട്ടുനൽകിയ തസ്തികകളുടെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നു ലഭ്യമാക്കിയ യോഗ്യരായ ഉദ്യോഗാർഥികളുടെയും വിവരങ്ങൾ പ്രസിദ്ധീകരിച്ചു.
സുപ്രീംകോടതി നിർദേശപ്രകാരം സർക്കാർ പുറത്തിറക്കിയ ഉത്തരവുകളുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറുകളുടെയും അടിസ്ഥാനത്തിലാണ് നിയമനനടപടികൾ പുരോഗമിക്കുന്നത്. സംവരണനിയമനത്തിനായി വിട്ടുനൽകിയ തസ്തികകളുടെയും ഉദ്യോഗാർഥികളുടെയും വിവരങ്ങൾ സമന്വയ സൈറ്റിൽ (https://sam anwaya.kite) ലഭ്യമാണ്.
പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ, മൊബൈൽ നമ്പറിൽ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് നവംബർ ഏഴിനകം സമന്വയയിൽ ലോഗിൻ ചെയ്തു പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം. ലഭ്യമായ ഒഴിവുവിവരങ്ങൾ പരിശോധിച്ച് ഓപ്ഷൻ ക്രമപ്രകാരം നൽകേണ്ടതാണ്.
പ്രൊ ഫൈൽ അപ്ഡേറ്റ് ചെയ്യുന്നതിനോ ഓപ്ഷൻ നൽകുന്നതിനോ ഏതെങ്കിലും തരത്തിലുള്ള സാങ്കേതികബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉദ്യോഗാർഥികൾക്ക് ഏറ്റവും അടുത്തുള്ള ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുമായി ബന്ധപ്പെടാം. നമ്പറുകൾ സമന്വയ സൈറ്റിൽ ലഭ്യമാണ്.
ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ 04872360 810 (ഡിഡിഇ ഓഫീസ്) എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു ജില്ലാതലസമിതി കൺവീനർകൂടിയായ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
District News
മുളങ്കുന്നത്തുകാവ്: റിലേ ബഹിഷ്കരണസമരത്തിന്റെ ഭാഗമായി ഡോക്ടർമാർ മെഡിക്കൽ കോളജ് ഒപി ബഹിഷ്കരിച്ചപ്പോൾ ചില മുതിര്‍ന്ന ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. സമരമായിട്ടും രോഗികളുടെ വരവില്‍ കുറവുണ്ടായില്ല. രാവിലെ മുതല്‍ ഒപികള്ക്കുമുന്നില് നീണ്ട ക്യൂ അനുഭവപ്പെട്ടു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) ആഭിമുഖ്യത്തിലാണു സമരം. നവംബര്‍ അഞ്ച്, 13, 21, 29 തീയതികളിലും മെഡിക്കല്‍ കോളജ് ഡോ ക്ടര്‍മാര്‍ ഒപിയില്‍ എത്തില്ല. വിദ്യാര്‍ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്കരിക്കും. ഈ ദിവസങ്ങളില്‍ കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു തുടങ്ങിയ അടിയന്തരചികിത്സകള്‍ മുടക്കമില്ലാതെ നടക്കും.
എന്‍ട്രി കേഡര്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലെ ശമ്പളത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിച്ച് പിഎസ്സി നിയമനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക, ശമ്പളപരിഷ്കരണ കുടിശിക ഉടന്‍ നല്‍കുക, അനവസരത്തിലുള്ള താത്കാലികസ്ഥലംമാറ്റങ്ങള് നടത്തി എന്‍എംസിയുടെ കണ്ണില്‍ പൊടിയിടാതെ സ്ഥിരംനിയമനങ്ങള്‍ നടത്തുക, രോഗികളുടെ എണ്ണത്തിന്റെയും ചികിത്സാരീതികളുടെയും ആനുപാതികമായി ഡോക്ടര്‍മാരുടെ തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കുക, മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
ആവശ്യമുന്നിയിച്ച് കഴിഞ്ഞ ജൂലൈ മുതല്‍ ഡോക്ടർമാർ പ്രതിഷേധത്തിലാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പരിഹാരനടപടികൾ ഉണ്ടാവാത്തതിനെതുടർന്ന് ഈ മാസം 20നും ഒപി ബഹിഷ്കരിച്ചിരുന്നു. തുടർന്നും ചർച്ചകൾക്കുപോലും സർക്കാർ തയാറായില്ല. തുടർന്നാണ് റിലേ ബഹിഷ്കരണത്തിലേക്കു കടന്നത്.
സമരദിവസം ഒപിയില്‍ വരുന്നതു പൊതുജനം ഒഴിവാക്കണമെന്നു സമരക്കാർ അഭ്യർഥിച്ചു. ഔദ്യോഗികയോഗങ്ങള്‍ ബഹിഷ്കരിക്കുന്നതു തുടരുമെന്നും കത്തുകള്‍ക്കു മറുപടി നല്‍കില്ലെന്നും അറിയിച്ചു. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കു നീങ്ങേണ്ടിവരുമെന്ന് സംസ്ഥാനപ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം, ജനറല്‍ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവര്‍ വ്യക്തമാക്കി.
District News
തൃശൂർ: വയലാർ രാമവർമ കാലാതീതമായ ഇതിഹാസമെന്നു മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ. വയലാർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടൗൺഹാളിൽ സംഘടിപ്പിച്ച വയലാർ ഗോൾഡൻ ജൂബിലി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയലാറിന്റെ കവിതകളും ഗാനങ്ങളും എത്ര യുഗങ്ങൾ കഴിഞ്ഞാലും മനുഷ്യമനസുകളിൽ ഒളിമങ്ങാതെ നിലനിൽക്കും. മരണം പലപ്പോഴും വ്യക്തികളെ വിസ്മൃതിയിലാക്കുമെങ്കിലും വയലാർ തന്റെ കൃതികളിലൂടെ എന്നും ജീവിക്കുമെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ ഉണ്ണി വിയ്യൂർ അധ്യക്ഷത വഹിച്ചു. എം.പി. സുരേന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. സിനിമ, സീരിയൽ താരങ്ങളായ ലിഷോയ്, നന്ദകിഷോർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കർമശ്രേഷ്ഠ അവാർഡ് അഡ്വ. റോബ്സൺ പോൾ, ബിസിനസ് എക്സലൻസി അവാർഡ് രാഹുൽ കൃഷ്ണ, മികച്ച ഗായികാപുരസ്കാരം ആര്യ സുഭാഷ്, കായികപുരസ്കാരം ശ്രീഹരി ജയേഷ് എന്നിവർക്കു സമ്മാനിച്ചു. വയലാർ ഗാനങ്ങൾ കോർത്തിണക്കിയ ഗസൽസന്ധ്യയുമുണ്ടായി.
District News
പാഷൻഫ്രൂട്ട് ജാം മുതൽ പൊങ്ങുലഡു വരെചാവക്കാട്: പതിനഞ്ചാമത് തൃശൂർ റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവവും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലും മമ്മിയൂർ എൽഎഫ്സിജി എച്ച്എസ്എസിൽ തുടങ്ങി. എൻ.കെ. അക് ബർ എംഎൽഎ വെള്ളത്തിൽ ദീപം തെളിയിച്ച് മേള ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ, പ്രസന്ന രണദിവെ, ബേബി ഫ്രാൻസിസ്, പി. നവീന, ഡി. ശ്രീജ, ഡിഇഒ ടി. രാധ തുടങ്ങിയവർ പ്രസംഗിച്ചു.
സമാപനസമ്മേളനം ഇന്നു വൈകിട്ട് 5.30ന് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യും. എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ മുഖാതിഥികളാകും.
സ്കില്‍ ഫെസ്റ്റിനും തുടക്കം
ചാവക്കാട്: ജില്ലാ ശാസ്ത്രോത്സവത്തിനൊപ്പം കേരള സ്കൂൾ സ്കിൽഫെസ്റ്റിനും തുടക്കമായി.
വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം എൻഎഫ്ക്യുഎഫ് കോഴ്സുകളിലെ വിദ്യാർഥികൾ പഠനപ്രക്രിയയുടെ ഭാഗമായി ആർജിച്ചെടുത്ത തൊഴിൽനൈപുണികളുടെ പ്രദർശനവും വില്പനയുമാണ് നൈപുണ്യമേളയിലൂടെ ലക്ഷ്യമിടുന്നത്.
തൃശൂർ, ഇടുക്കി ജില്ലകളിലെ 52 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികളാണ് പാഠ്യപദ്ധതിയുടെ ഭാഗമായി നിർമിച്ച ഉത്പന്നങ്ങൾ പ്രദർശനത്തിന് ഒരുക്കിയത്.
എൻജിനീയറിംഗ്, ഐടി, അഗ്രികൾച്ചർ, പാരാമെഡിക്കൽ, ആനിമൽ ഹസ്ബൻഡറി, ഫിഷറീസ്, കൊമേഴ്സ്, ബിസിനസ്, ട്രാവൽ ആൻഡ് ടൂറിസം, ഫാഷൻ ടെക്നോളജി, കോസ്മെറ്റോളജി തുടങ്ങിയ പഠനശാഖകളിലെ അറുപതോളം സ്റ്റാളുകളിലായി അഞ്ഞൂറിൽപരം വിദ്യാർഥികൾ പങ്കെടുക്കുന്നു.പ്രവേശനം സൗജന്യമാണ്. ഉത്പന്നങ്ങൾ വാങ്ങാനും സാധിക്കും.
പാഷൻഫ്രൂട്ട് ജാം മുതൽ പൊങ്ങുലഡു വരെ
ഗുരുവായൂർ: കൊതിയൂറുംവിഭവങ്ങൾ ഒരുക്കി വിദ്യാർഥികളുടെ പാചകവിരുത്. ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്രവൃത്തിപരിചയമേളയിലെ പോഷകാഹാരം തയാറാക്കൽ മത്സരത്തിലാണ് വിവിധതരം വിഭവങ്ങളൊരുങ്ങിയത്.
മത്സരാർഥികളിൽ ഏറെപ്പേർ പാഷൻഫ്രൂട്ട് കൊണ്ടുള്ള വിഭവങ്ങളാണ് തയറാക്കിയത്. പൊങ്ങുപായസം, മത്തങ്ങ അട, ശംഖുപുഷ്പം കൊണ്ടുള്ള സ്ക്വാഷ്, വാഴപ്പൂവ് ബജി, ഹെർബൽ ജ്യൂസ്, പച്ചക്കായ പൊള്ളിച്ചത്, റാഗി അട, ഷേയ്ക്ക് ജ്യൂസിനു പകരക്കാരനായ കൂൾമിക്സ് തുടങ്ങിയ വിഭവങ്ങൾ മേശയിൽ നിരന്നു.
മൂന്നു മണിക്കൂർകൊണ്ട് 12 വിഭവങ്ങളായിരുന്നു തയാറാക്കേണ്ടത്. മത്സരത്തിൽ ആണ്‍കുട്ടികൾ കുറവായിരുന്നു.
വിജയികളെ കാത്ത്
ട്രോഫികൾ തയാർ
ചാവക്കാട്: പന്ത്രണ്ട് ഉപജില്ലകളിൽനിന്നെത്തുന്ന 6200ഓളം വിദ്യാർഥികളെ കാത്ത് ഒരു മുറി മുഴുവൻ കപ്പുകൾ ഒരുക്കി. റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഈ കപ്പുകൾ ആരുനേടുമെന്ന് ഇന്നറിയാം. കൊടുങ്ങല്ലൂർ കെ. ബിന്ദു ടീച്ചറുടെ ഓർമയ്ക്കായി ഹയർ സെക്കൻഡറി വിഭാഗം ഗണിതമേളയിൽ ബെസ്റ്റ് സ്കൂളിനു നൽകുന്ന ആറടിയോളം ഉയരമുള്ള എവർറോളിംഗ് ട്രോഫിയാണ് ഇതിലെ രാജാവ്.
അടുക്കള ശ്രീകൃഷ്ണയിൽ
ഗുരുവായൂർ: മേളയിൽ പങ്കെടുക്കുന്ന 3500 പേർക്കുള്ള ഭക്ഷണം തയാറാക്കുന്നത് ശ്രീകൃഷ്ണ സ്കൂളിലാണ്. നല്ലങ്കര സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണു വിഭവസമൃദ്ധമായ ഭക്ഷണം. ഇവിടെ തയാറാക്കുന്ന ഭക്ഷണം മറ്റു കേന്ദ്രങ്ങളിലെത്തിക്കും. ഇന്നലെ ഗോതന്പുപായസമുൾപ്പെടെയുള്ള വിഭവങ്ങളായിരുന്നു. ഇന്ന് ഉച്ചയ്ക്കു ദേവസ്വത്തിന്റെ വക പാൽപായസം വിളന്പും.
District News
പാലക്കാട്: സ്പിരിറ്റ് കേസിൽ പ്രതിയായ ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി. പെരുമാട്ടി സിപിഎം ലോക്കൽ സെക്രട്ടറി ഹരിദാസിനെയാണ് പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയത്. പാർട്ടിവിരുദ്ധപ്രവർത്തനം നടത്തിയതിനും പാർട്ടിക്ക് അവമതിപ്പുണ്ടാകുംവിധം പ്രവർത്തിച്ചതിനുമാണു നടപടിയെന്നു ചിറ്റൂർ ഏരിയ സെക്രട്ടറി ആർ. ശിവപ്രകാശ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യന്റെ തെങ്ങിൻതോപ്പിലെ ഷെഡ്ഡിൽനിന്ന് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. വ്യാജകള്ളു നിർമിക്കുന്നതിനായി 36 കന്നാസുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്പിരിറ്റ്. തുടർന്ന് കണ്ണയ്യന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളുടെ മൊഴിപ്രകാരം ഹരിദാസനാണ് സ്പിരിറ്റ് എത്തിച്ചതെന്നു വ്യക്തമായതോടെയാണ് പ്രതിചേർത്തത്. കേസിൽ ഒന്നാംപ്രതിയായ ഹരിദാസൻ ഒളിവിലാണ്. സംസ്ഥാനത്തുടനീളം കള്ളുവിതരണമുള്ള ആളാണ് ഹരിദാസനെന്നും സ്പിരിറ്റ് കടത്തിന്റെ സൂത്രധാരനാണെന്നും പോലീസ് പറഞ്ഞു.
രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. എക്സൈസ് ഇന്റലിജൻസ് സംഘം കുഴൽമന്ദത്തുനിന്നു പിടികൂടിയ തിരുവനന്തപുരം, ആലപ്പുഴ സ്വദേശികളിൽനിന്നു ലഭിച്ച മൊഴിയാണ് നിർണായകമായത്.
പൊള്ളാച്ചി ഭാഗത്തുനിന്നു മീനാക്ഷിപുരത്തെ തെങ്ങിൻതോപ്പിൽ സ്പിരിറ്റെത്തിയെന്നായിരുന്നു മൊഴി. തിങ്കളാഴ്ച രാവിലെമുതൽ പോലീസ് ഡാൻസാഫ് ടീമും എക്സൈസ് സ്പെഷൽ സ്ക്വാഡും തെരച്ചിൽ നടത്തിയിരുന്നു. വ്യാപകതെരച്ചിലിനൊടുവിലാണു സ്പിരിറ്റ് കണ്ടെടുത്തത്.
കണ്ണയ്യനുപുറമെ സംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി വാസവചന്ദ്രൻ, കന്യാകുമാരി സ്വദേശി മനോജ്, ആലപ്പുഴ സ്വദേശി വികാസ് എന്നിവരും പിടിയിലായി. ഹരിദാസിനുവേണ്ടി തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ചിറ്റൂർ പോലീസ് ലഹരിവിരുദ്ധ സ്വകാഡ്, ഡിവൈഎസ്പി അബ്ദുൾമുനീർ, മീനാക്ഷിപുരം എസ്ഐ വിജയരാഘവൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.
District News
തൃശൂർ: കുട്ടിക്കാലംമുതൽ കഥകളിയെ ഏറെ സ്നേഹിച്ച ഇരിങ്ങാലക്കുട വല്ലക്കുന്ന് ഉപാസനയിൽ സീന ഉണ്ണിക്ക് ഇതു വൈകിയെത്തിയ സ്വപ്നസാക്ഷാത്കാരം. അന്പത്തൊന്നാം വയസിലാണ് സീന ഉണ്ണി കഥകളിയിൽ അരങ്ങേറിയത്. ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കൂട്ടുകാരിയായ മീന കുറുപ്പിനൊപ്പം കുചേലവൃത്തം ആട്ടക്കഥയിലെ രുക്മിണിയായി സീന വേഷമിട്ടു.
ഗുരുവായ കലാമണ്ഡലം അരവിന്ദിന്റെ കീഴിൽ ഒന്നരവർഷത്തെ തുടർച്ചയായ പരിശീലനത്തിനൊടുവിലാണ് അരങ്ങേറ്റമെന്ന സ്വപ്നത്തിലേക്കു സീന എത്തിച്ചേർന്നത്. ഒരു പഠനത്തിനും പ്രായമല്ല അടിസ്ഥാനമെന്നും, ആഗ്രഹവും ആത്മാർഥതയും അധ്വാനിക്കാനുള്ള മനസുമാണ് പ്രധാനമെന്നും ഈ വീട്ടമ്മ പറഞ്ഞുവയ്ക്കുന്നു. തുടർന്നും ഒരുപാട് കഥാപാത്രങ്ങളിലൂടെ കഥകളിയെ നെഞ്ചിലേറ്റണമെന്നതാണ് സീനയുടെ ആഗ്രഹം.
എറണാകുളത്തെ പ്രശസ്ത നൃത്തവിദ്യാലയമായ ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിലെ നൃത്ത, കഥകളി വിദ്യാർഥികൂടിയാണ് സീന ഉണ്ണി. തന്റെ നാല്പത്തിമൂന്നാം വയസിൽമാത്രം നൃത്തപഠനം തുടങ്ങിയ സീന അതീവതാത്പര്യത്തോടെ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ച് അരങ്ങേറ്റം നടത്തി. താൻ പഠിക്കുന്ന സ്ഥാപനത്തിന്റെ നൃത്തപരിപാടികളിൽ പങ്കെടുക്കുന്നുമുണ്ട്.
പരേതരായ തൈവളപ്പിൽ ഗംഗാധരന്റെയും അല്ലിയുടെയും മകളും ആലുവ തറയിൽ വീട്ടിൽ സത്യനാഥന്റെ ഭാര്യയുമാണ് സീന ഉണ്ണി. മകൻ: ശ്രീഹരി.
District News
പാലക്കാട്: വികസന മുരടിപ്പിനെച്ചൊല്ലി സിപിഎം നടത്തിയ പഞ്ചായത്ത് ഉപരോധസമരം ഒയാസിസ് ബ്രൂവറിക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ യോഗം തടസപ്പെടുത്തി.
ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുക, കമ്പനിക്കെതിരേ പ്രമേയം പാസാക്കിയ ഗ്രാമസഭയ്ക്ക് അംഗീകാരം നല്‍കുക, പദ്ധതിപ്രദേശത്തു വീണ്ടും ഗ്രാമസഭ ചേരാന്‍ അനുമതിയുള്‍പ്പെടെ അജൻഡകള്‍ പാസാക്കാനായിരുന്നു ഭരണസമിതിയോഗം ഇന്നലെ രാവിലെ പത്തിനു വിളിച്ചത്.
എന്നാല്‍ യോഗം തുടങ്ങുന്നതിനുമുമ്പേ പഞ്ചായത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നും ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള ഭവനപദ്ധതികളിലും കുടിവെള്ളം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും പഞ്ചായത്തിനു വീഴ്ചയുണ്ടായിട്ടുണ്ടെന്നും ആരോപിച്ച് സിപിഎം പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ഉപരോധം സംഘടിപ്പിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റിനും അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും പഞ്ചായത്ത് ഓഫീസിനകത്തേക്കു കയറാനായില്ല. ഇതുമൂലം പ്രത്യേക പഞ്ചായത്ത് ഭരണസമിതിയോഗവും തടസപ്പെട്ടു.
ഓഫീസിലേക്കുള്ളിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ടെത്തിയ പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബുവിനെയും വികസനസമിതി ചെയര്മാന് പുണ്യകുമാരിയെയും പോലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. ഇതിനിടെ, കോണ്‍ഗ്രസ്, ബി ജെ പി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരുമായി വാക്കേറ്റവും കൈയേറ്റശ്രമവും നടന്നുവെങ്കിലും പോലീസ് സമയോചിതമായ ഇടപെടലിലൂടെ വന്‍സംഘര്‍ഷം ഒഴിവാക്കി.
സിപിഎം ഉപരോധസമരം അവസാനിപ്പിച്ചതിനുശേഷംമാത്രമേ പഞ്ചായത്ത് പ്രസിഡന്റിനും ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അകത്തുകടക്കാന്‍ സാധിച്ചള്ളു.
പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബുവിനെയും വികസനസമിതി ചെയര്‍പേഴ്സണ്‍ പുണ്യകുമാരിയെയും സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, പഞ്ചായത്ത് ഭരണസമിതി യോഗമുണ്ടെന്ന കാര്യം അറിയില്ലെന്നും ഉപരോധസമരം നേരത്തേ തീരുമാനിച്ചതാണെന്നും സമരം കഴിയുന്നതുവരെ ആരെയും അകത്തു കടത്തിവിടാന്‍ അനുവദിക്കില്ലെന്നും നേരത്തേ അറിയിച്ചിരുന്നുവെന്നു സിപിഎം നേതാക്കൾ പറഞ്ഞു. എന്നാൽ ബ്രൂവറി വിഷയം പ്രത്യേക അജൻഡയാക്കിയതാണ് പ്രതിഷേധസമരത്തിനു സിപിഎം മുതിർന്നതിനു പിന്നിലെന്നു കോൺഗ്രസും ആരോപിച്ചു. ഉപരോധസമരത്തിനു സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ്. സുഭാഷ് ചന്ദ്രബോസ്, ഏരിയാ സെക്രട്ടറി നിതിന്‍ കണിച്ചേരി, ഏരിയ കമ്മിറ്റി അംഗം കെ.ആര്. സുരേഷ് കുമാര്‍ എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്തില്‍ കയറാന്‍ പോലീസ് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പാലക്കാട്- പൊള്ളാച്ചി അന്തര്‍സംസ്ഥാനപാത ഉപരോധിക്കുകയുമുണ്ടായി. സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതോടെ ഉപരോധം അവസാനിപ്പിച്ചു.
District News
തൃശൂർ: കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ പോലീസ് ബറ്റാലിയൻ 20 എ ബാച്ച്, കെഎപി അഞ്ചാം ബറ്റാലിയൻ എന്നിവിടങ്ങളിൽനിന്നു പരിശീലനം പൂർത്തിയാക്കിയ 413 പോലീസ് ഉദ്യോഗസ്ഥർ സത്യപ്രതിജ്ഞ ചൊല്ലി സേനയുടെ ഭാഗമായി.
രാമവർമപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ മുഖ്യാതിഥിയായി. വനിതാ പോലീസ് ബറ്റാലിയൻ 20 എ ബാച്ചിൽനിന്ന് 187 പരിശീലനാർഥികളും കെഎപി അഞ്ചാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 2025ലെ ആദ്യബാച്ചിലെ 226 പരിശീലനാർഥികളുമാണ് സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തത്.
വനിതാ പോലീസ് ബറ്റാലിയനിലെ പരിശീലനാർഥികളിൽ ബെസ്റ്റ് ഇൻഡോർ ആയി എം. അമൃത, ബെസ്റ്റ് ഷൂട്ടറായി ജ്യോതിലക്ഷ്മി, ബെസ്റ്റ് ഔട്ട്ഡോറും ബെസ്റ്റ് ഓൾറൗണ്ടറുമായി പി. സീതാലക്ഷ്മി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കെഎപി അഞ്ചാംബറ്റാലിയനിലെ പരിശീലനാർഥികളിൽ ബെസ്റ്റ് ഇൻഡോറായി ഷൈജു ടി. ചാക്കോ, ബെസ്റ്റ് ഷൂട്ടറായി ആൽവിൻ കെ. ശിവജി, ബെസ്റ്റ് ഔട്ട്ഡോറായി അലൻ അഗസ്റ്റിൻ, ബെസ്റ്റ് ഓൾറൗണ്ടറായി ആഷിക് സക്കീർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പി.ആർ. രാഗുൽ കുമാർ ബെസ്റ്റ് ഇൻ സൈബർ പ്രൊഫിഷ്യൻസി ട്രോഫിക്ക് അർഹനായി.
District News
പുത്തൂർ: സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തിനു നാടൊഴുകിയെത്തി. ഏറെനാൾ കാത്തിരുന്ന ഉദ്ഘാടനത്തിനു സാക്ഷ്യംവഹിക്കാൻ ഉച്ചമുതൽതന്നെ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള വൻപുരുഷാരം എത്തിയതു സംഘാടകരെപ്പോലും ഞെട്ടിച്ചു.
വൻജനപങ്കാളിത്തം കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ സന്തോഷം പ്രകടിപ്പിച്ചതിനൊപ്പം പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പും നൽകി. സാധാരണയെക്കാൾ കവിഞ്ഞ ആൾക്കൂട്ടം ഉള്ളതിനാൽ പരിപാടികഴിഞ്ഞു തിരിച്ചുപോകുമ്പോൾ എല്ലാവരും തികഞ്ഞ അച്ചടക്കം പാലിക്കണമെന്നും ഒരാളും ധൃതിയും തിരക്കും കൂട്ടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരക്കു നിയന്ത്രിക്കുന്നതിനായി രണ്ടുവരിയായാണ് ഉദ്ഘാടനവേദിയിലേക്കു കയറ്റിവിട്ടത്. കൂറ്റൻപന്തലിൽ വിവിധ സെക്ടറുകളിലായി ആളുകളെ ക്രമീകരിച്ച് ഇരുത്തി. പന്തലും നിറഞ്ഞൊഴുകിയതോടെ സമീപത്തെ സുവോളജിക്കൽ പാർക്കിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിലേക്കും ആളുകളെ പ്രവേശിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങ് കാണുന്നതിനായി ഓഡിറ്റോറിയത്തിൽ ബിഗ് സ്ക്രീൻ ഒരുക്കിയിരുന്നു.
വർണശബളമായി ഘോഷയാത്ര
പുത്തൂർ: സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ഘോഷയാത്ര വർണാഭമായി.
പുത്തൂർ സെന്ററിൽനിന്നും പുത്തൂർ പയ്യപ്പിള്ളിമൂലയിൽനിന്നുമാണ് ഘോഷയാത്രകൾ ആരംഭിച്ചത്. വിദ്യാർഥികൾ, എൻസിസി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡസ്, കുടുംബശ്രീ അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരന്നു. പുലിക്കളി, കുടുംബശ്രീ അംഗങ്ങളുടെ ഫ്ലാഷ് മോബ്, പൂക്കാവടികൾ, വാദ്യമേളങ്ങൾ എന്നിവ ഘോഷയാത്രയ്ക്കു മിഴിവേകി.
District News
തൃശൂർ: സുവോളജിക്കൽ പാർക്ക് ഉദ്ഘാടനച്ചടങ്ങിലെ സ്വാഗതപ്രസംഗത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും വാനോളം പുകഴ്ത്തി റവന്യൂ മന്ത്രി കെ. രാജൻ. 336 ഏക്കറിൽ 371 കോടി മുതൽമുടക്കി ലോകത്തെ അത്ഭുതപ്പെടുത്തുന്ന പ്രകൃതിപഠനശാല തൃശൂർ സുവോളജിക്കൽ പാർക്കെന്ന പേരിൽ യാഥാർഥ്യമായതിന് ഒരേയൊരു കാരണം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അവതരിപ്പിച്ച കിഫ്ബി എന്ന പദ്ധതിയാണ്. കേരളത്തിന്റെ പ്ലാൻ ഫണ്ടുകൊണ്ടു പൂർത്തിയാക്കാൻ പറ്റാത്ത വിശാലമായ ആശയമാണിത്.
വിദേശത്തുനിന്ന് മൃഗങ്ങളെ എത്തിക്കാൻ ആവശ്യമായ സംഖ്യ വേണമെന്നാണ് ഏറ്റവുമൊടുവിൽ ആവശ്യപ്പെട്ടത്. സാന്പത്തികപ്രയാസങ്ങൾക്കിടയിലും പൂർണമായ സംഖ്യ പ്ലാൻ ഫണ്ടിൽനിന്നു നൽകാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തയാറായി. നവകേരളസദസിനെ അനാവശ്യവിവാദങ്ങളിൽ പെടുത്തിയതോടെയാണ് സുവോളജിക്കൽ പാർക്കിലെ പരിപാടി മാറ്റിവയ്ക്കേണ്ടിവന്നത്.
അതേ നവകേരളസദസിന്റെ സമ്മാനമായാണ് പാർക്കിനു മുന്നിലൂടെയുള്ള റോഡിനായി ഏഴുകോടി അനുവദിച്ചത്. പഞ്ചായത്തു തെരഞ്ഞെടുപ്പിനുമുന്പ് റോഡിന്റെ നിർമാണം ആരംഭിക്കുന്ന ഘട്ടത്തിലെത്തി. പാർക്കിലേക്കുള്ള എല്ലാ വഴികളും ബിഎംബിസി നിലവാരത്തിലേക്കു മാറ്റാനുള്ള സംഖ്യ ഈ സർക്കാർ കനിഞ്ഞുനൽകി. എത്ര നന്ദിപറഞ്ഞാലും തീരാത്ത അനുഭവങ്ങളാണിത്.
സെൻട്രൽ സൂ അഥോറിറ്റി പാർക്കിന്റെ അനുമതിക്കായി സന്ദശിച്ചപ്പോൾ ആദ്യം ചോദിച്ചത് ഇത്ര വലിയ പദ്ധതിക്ക് എങ്ങനെ പ്ലാൻ ഫണ്ടിൽനിന്നു പണം കണ്ടെത്തുമെന്നാണ്. അതിനുള്ള ഞങ്ങളുടെ മറുപടിയായിരുന്നു കിഫ്ബി.
പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സാരഥികൾ രാഷ്ട്രീയത്തിനതീതമായി പരസ്പരം ഉയർത്തിപ്പിടിച്ച സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും സമാനതകൾ ഇല്ലാത്ത അനുഭവങ്ങൾകൊണ്ടാണു പാർക്ക് യാഥാർഥ്യമായതെന്നും മന്ത്രി പറഞ്ഞു.
District News
പള്ളിക്കത്തോട്: പള്ളിക്കത്തോട്ടില്‍ സ്കൂളിന് നേരേ ആക്രമണം. ഇളമ്പള്ളി സര്‍ക്കാര്‍ യുപി സ്കൂളിന് നേരേയാണ് ആക്രമണമുണ്ടയത്.
സ്കൂളിന്റെ ജനലും വാതിലും തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. എന്നാൽ, ജനല്‍ച്ചില്ലുകള്‍ പൊട്ടുന്ന ശബ്ദം പ്രദേശവാസികള്‍ കേട്ടില്ലെന്നാണ് പറയുന്നത്.
ഇന്നലെ രാവിലെ സ്കൂളിലെത്തിയ അധ്യാപകരും വിദ്യാര്‍ഥികളുമാണ് സ്കൂളിലെ ശുചിമുറിയുടെ വാതിലും ജനലും തകര്‍ത്തനിലയില്‍ കണ്ടത്. കല്ലും കുപ്പിയും എറിഞ്ഞാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
കോട്ടയം: സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയ അസ്ഥിയുടെയും പല്ലിന്റെയും അവശിഷ്ടങ്ങള്‍ ചേര്‍ത്തല വാരനാട് സ്വദേശി ഐഷ (ഹയറുമ്മ-58)യുടേതാകാന് സാധ്യതയെന്ന് പോലീസ്. അതിരമ്പുഴ സ്വദേശി ജെയ്നമ്മ (55), കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന് (47) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍പ് അറസ്റ്റിലായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യനാ (67)ണ് ഐഷയെയും കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചു.
2012 മേയ് 13നാണ് ഐഷയെ കാണാതായത്. അന്നേദിവസം വൈകുന്നേരം നാലിന് ഐഷ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ എത്തിയതായി ടവര്‍ ലൊക്കേഷനില്‍ കണ്ടെത്തി. നാലിനു പെട്ടെന്ന് മൊബൈല്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തിരുന്നു.
വീട്ടുവളപ്പില്‍ കണ്ടെടുത്ത പല്ലില്‍ ക്ലിപ്പുണ്ടായിരുന്നു. കാണാതായ മൂന്നു പേരില്‍ ഐഷയുടെ പല്ലില്‍ മാത്രമാണ് ക്ലിപ്പുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജെയ്നമ്മ, ബിന്ദു എന്നിവരുടെ മൃതദേഹങ്ങള്‍ എവിടെ മറവു ചെയ്തുവെന്നതില്‍ വ്യക്തതയില്ല. ഒന്നിലേറെ തവണ ഡീസല്‍ ഉപയോഗിച്ചു കത്തിച്ച സാഹചര്യത്തില്‍ ഡിഎന്എയിലിലൂടെ അവശിഷ്ടങ്ങള്‍ ആരുടെതെന്ന് കണ്ടെത്തുക എളുപ്പമല്ല.
തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ ഡിഎന്‍എ ലഭിക്കാതെ വന്നതിനാല്‍ ഛത്തീസ്ഗഡിലെ സെന്‍ട്രല്‍ ലാബിലേക്ക് ഇവ അയച്ചിരിക്കുകയാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സെബാസ്റ്റ്യനെ കഴിഞ്ഞദിവസമാണ് ഐഷ കേസില്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ കൊണ്ടുവന്നത്.
റോസമ്മ വഴി
ഐഷയിലേക്ക്
വീടുവയ്ക്കാന്‍ സ്ഥലം വാങ്ങിക്കൊടുക്കാം എന്ന ധാരണയിലാണ് വസ്തു ബ്രോക്കറായിരുന്ന സെബാസ്റ്റ്യന്‍ ഐഷയുമായി അടുപ്പം സ്ഥാപിച്ചത്. ഐഷയെ സെബാസ്റ്റ്യനുമായി പരിചയപ്പെടുത്തിയത് അയല്‍വാസിയായ റോസമ്മയാണ്. ഐഷയുടെ തിരോധാനത്തില്‍ റോസമ്മയ്ക്ക് അറിവും പങ്കുമുള്ളതായി കരുതുന്നതിനാല്‍ ഇവരെ ചേര്‍ത്തല പോലീസ് ചോദ്യം ചെയ്തിരുന്നു.
പരസ്പര വിരുദ്ധമായ മറുപടിയാണ് റോസമ്മ പോലീസിന് നല്‍കിയത്. സെബാസ്റ്റ്യനെയും റോസമ്മയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോള്‍ ഐഷയെ താന്‍ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യന്‍ സമ്മതിച്ചു. എന്നാല്‍ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്ക് പ്രതി ഉത്തരം പറയാന്‍ തയാറായില്ല. മാത്രവുമല്ല കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഐഷയെ തനിക്ക് യാതൊരു പരിചയവുമില്ലെന്നായിരുന്നു പ്രതിയുടെ മൊഴി.
അന്വേഷണം
വഴി തിരിച്ചുവിടാൻ ശ്രമം
സെബാസ്റ്റ്യനെ വാരനാട്ടുള്ള ഐഷയുടെ വീട്ടിലും എത്തിച്ചിരുന്നു. റോസമ്മയും ഐഷയും നഗരസഭാ പരിധിയില്‍ വാരനാട്ട് അയല്‍വാസികളാണ്. 2018ല്‍ ബിന്ദു തിരോധാനക്കേസ് പോലീസ് അന്വേഷിച്ച കാലത്ത് ചേര്‍ത്തലയിലെ ഒരു അഭിഭാഷകന്റെ നിയമോപദേശം സെബാസ്റ്റ്യന്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്പരവിരുദ്ധവും അന്വേഷണം വഴി തിരിച്ചുവിടുന്നതുമായ മറുപടികളാണ് പ്രതി നല്‍കുന്നത്.
തനിക്ക് പ്രമേഹം ഉള്‍പ്പെടെ വിവിധ രോഗങ്ങളുണ്ടെന്നും പഴയ കാര്യങ്ങള്‍ ഓര്മയിലില്ലെന്നുമാണ് റോസമ്മയും സെബാസ്റ്റ്യനും പോലീസിനോട് പറയുന്നത്. അഭിഭാഷകന്റെ നിര്‍ദേശത്തില്‍ മറ്റാരുടെയെങ്കിലും അസ്ഥി അവശിഷ്ടങ്ങള്‍ സെബാസ്റ്റ്യന്‍ ഇട്ടതാകാമെന്നും സംശയിക്കുന്നുണ്ട്. റോസമ്മയുടെ വീട്ടില്‍ സെബാസ്റ്റ്യന്‍ സ്ഥിരമായി വന്നിരുന്നതായി സമീപവാസികളും പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
അയൽവാസിയുടെ
മൊഴി
റിട്ട. പഞ്ചായത്ത് ജീവനക്കാരിയായിരുന്ന ഐഷയെ കാണാതായതിനു തലേദിവസം സെബാസ്റ്റ്യന്‍ വാരനാട്ട് അവര്‍ താമസിച്ചിരുന്ന വീട്ടിലെത്തിയതായി ബന്ധുവായ അയല്‍വാസി മൊഴി നല്‍കിയിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും സെബാസ്റ്റ്യന്‍ ഐഷയെ മര്‍ദിച്ചെന്നും പിറ്റേന്ന് സെബാസ്റ്റ്യനെ കാണാനെന്നു പറഞ്ഞാണ് ഐഷ ഉച്ചകഴിഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതെന്നുമായിരുന്നു മൊഴി. ഈ വിവരങ്ങള്‍ പുറത്തു പറഞ്ഞാല്‍ തന്നെയും മകനെയും കൊലപ്പെടുത്തുമെന്ന് സെബാസ്റ്റ്യന്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു.
സ്ഥലം വാങ്ങാന്‍ ഐഷ കരുതിവച്ചിരുന്ന രണ്ടു ലക്ഷം രൂപ സെബാസ്റ്റ്യന്‍ കൈവശപ്പെടുത്തിയിരുന്നു. കൂടാതെ ഐഷ ധരിച്ചിരുന്ന സ്വര്‍ണമാലയും കാണാതായിട്ടുണ്ട്.
ഐഷയെ അവസാനമായി ജീവനോടെ കണ്ട ആളെന്ന നിലയില്‍ കേസില്‍ ഇവര്‍ പ്രധാന സാക്ഷിയാകും. റോസമ്മയെ ചോദ്യം ചെയ്തെങ്കിലും സെബാസ്റ്റ്യനെ അറിയില്ലെന്നാണ് റോസമ്മ മുന്‍പ് പറഞ്ഞത്. എന്നാല്‍ ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ ഇവരുടെ വീട്ടില്‍ പോകാറുണ്ടായിരുന്നുവെന്നും വീട്ടിലിരുന്ന് മദ്യപിച്ചിരുന്നതായും സെബാസ്റ്റ്യന്‍ സമ്മതിച്ചു. കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കും.
District News
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രായോഗികവും ക്രിയാത്മകവുമായ വികസന പദ്ധതികള്‍ക്ക് മിച്ചഫണ്ടുള്ള സഹകരണ സംഘങ്ങള്‍ വഴി വായ്പകള്‍ നല്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്.
സഹകരണ മേഖലയിലെ ഭാവി വികസനം ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിഷന്‍ -2031 ഏകദിന സെമിനാര്‍ ഏറ്റുമാനൂര്‍ ഗ്രാന്‍ഡ് അരീന കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ വികസന രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗത്വം നല്കി വായ്പകള്‍ ലഭ്യമാക്കണം. ഇക്കാര്യത്തില്‍ സഹകരണ വകുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയായി. ആവശ്യമായ നിയമഭേദഗതികൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി വീണ എന്‍. മാധവന്, എംഎല്‍എമാരായ സി.കെ.ആശ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത്ബാബു, സംസ്ഥാന സഹകരണ ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍, കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് പി.എം. ഇസ്മയില്‍, കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്മാന് ഗംഗാധരക്കുറുപ്പ്, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ബി.പി. പിള്ള, സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് കൃഷ്ണന് നായര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം. രാധാകൃഷ്ണന്, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം. എസ്. ഷെറിന്, ജോയിന്റ് രജിസ്ട്രാര്‍ പി.പി. സലിം എന്നിവര്‍ പ്രസംഗിച്ചു.
District News
ജോജി പേഴത്തുവയലില്‍
കാഞ്ഞിരപ്പള്ളി: കേരള ഝാന്‍സി റാണി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാന് ജന്മനാടായ കാഞ്ഞിരപ്പള്ളിയില്‍ സ്മാരകം ഉയർന്നു. കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ സഹൃദയ വായനശാലയോടു ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന അക്കാമ്മ ചെറിയാന്റെ പൂര്‍ണകായ പ്രതിമയുടെ അനാച്ഛാദനം 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തിയാണ് നിര്‍മാണം.
1909 ഫെബ്രുവരി 14ന് കരിപ്പാപ്പറമ്പില്‍ തൊമ്മന് ചെറിയാന്റെയും അന്നമ്മയുടെയും രണ്ടാമത്തെ മകളായി ജനിച്ചു. കാഞ്ഞിരപ്പള്ളി ഗവ. എച്ച്എസ്, ചങ്ങനാശേരി സെന്റ് ജോസഫ് എച്ച്എസ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് എറണാകുളം സെന്റ് തെരേസാസ് കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം എടുത്തു.
1938ല്‍ അക്കാമ്മ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളില്‍ പ്രധാനാധ്യാപികയായിരുന്ന കാലത്താണു തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരിക്കപ്പെടുന്നതും ഉത്തരവാദിത്വ ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നതും. കാഞ്ഞിരപ്പള്ളിയിലെ കോണ്‍ഗ്രസ് സംഘടനാപ്രവര്ത്തനങ്ങള്ക്ക് യുവതികള്‍ രംഗത്തിറങ്ങിയപ്പോള്‍ നേതൃത്വം അക്കാമ്മയ്ക്കായിരുന്നു.
1938ല്‍ കോണ്‍ഗ്രസ് വനിതാ വിഭാഗമായ ദേശസേവികാ സംഘ കമാന്‍ഡന്റ് ആയി വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുത്തതിനും 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിനും 1946-ല്‍ നിയമം ലംഘിച്ചതിനും 1947ല്‍ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രസ്ഥാനത്തെ എതിര്‍ത്തതിനും ജയില്‍വാസം അനുഭവിച്ചു. 1947ല്‍ തിരുവിതാംകൂര്‍ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
ആദ്യ കേരള നിയമസഭയിലെ അംഗമായ റോസമ്മ പുന്നൂസ് സഹോദരിയാണ്. 1982 മേയ് അഞ്ചിന് അന്തരിച്ച അക്കാമ്മയെ തിരുവനന്തപുരം മുട്ടട ഹോളി ക്രോസ് പള്ളിയിലാണ് സംസ്കരിച്ചത്.
District News
കോട്ടയം: പ്രളയക്കെടുതിയും വെള്ളക്കെട്ടും ചെറുക്കാന്തക്കവിധം നവീനരീതിയില്‍ പണിയുന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് വികസനപദ്ധതി അവസാനഘട്ടത്തില്‍. പാത നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായതായി ആലപ്പുഴ ജില്ലാ വികസനസമിതി യോഗത്തില്‍ കെഎസ്ടിപി അറിയിച്ചു.
പദ്ധതിയില്‍പ്പെട്ട പള്ളാത്തുരുത്തി പാലത്തിന്റെ നിര്‍മാണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. 2018ലും തുടര്‍ വര്‍ഷങ്ങളിലുമുണ്ടായ പ്രളയങ്ങളില്‍ മാസങ്ങളോളം ഗതാഗതം നിലച്ച സാഹചര്യത്തിനു പരിഹാരമായാണ് റോഡ് ഉയര്‍ത്തി 2023ല്‍ പൂര്‍ത്തിയാകും വിധം പദ്ധതി തയാറാക്കിയത്.
പള്ളാത്തുരുത്തിയില്‍ പുതിയ പാലത്തിനുള്ള എസ്റ്റിമേറ്റ് നവീകരിക്കാന്‍ കാലതാമസമുണ്ടായതാണ് പണി വൈകാന്‍ പ്രധാന കാരണമായത്. 24.14 കിലോമീറ്റര്‍ പാതയുടെ നവീകരണത്തിന് റീബില്‍ഡ് കേരള പദ്ധതിയില്‍ 671.66 കോടി രൂപയാണു ചെലവ് പ്രതീക്ഷിച്ചിരുന്നത്. നിലവില്‍ പണി തീരുമ്പോള്‍ 880 കോടി രൂപ ചെലവ് വരും. നാല് വലിയ പാലങ്ങളും അഞ്ച് സെമി എലവേറ്ററുകളും 14 ചെറിയ പാലങ്ങളും മൂന്നു കോസ്വേകളും 64 കലുങ്കുകളും ബിഎംബിസി ടാറിംഗും ഇതില്‍പ്പെടുന്നു. കിടങ്ങറ, നെടുമുടി, മുട്ടാര്‍ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി.
പണ്ടാരക്കളം, നസ്രത്ത് ജംഗ്ഷന്, ജ്യോതി ജംഗ്ഷന്, മങ്കൊമ്പ്, ഒന്നാംകര ഫ്ലൈ ഓവറുകളും ചെറുപാലങ്ങളും കലുങ്കുകളും ഗതാഗതത്തിന് തുറന്നുകൊടുത്തു. 13 മീറ്റര്‍ രണ്ടു വരി പാതയും ഇരുവശങ്ങളിലും നടപ്പുവഴിയും ഉള്‍പ്പെടുന്ന പാതയുടെ പുനര്‍നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘമാണു കരാറെടുത്തിരിക്കുന്നത്.
District News
ഇടുക്കി: ആർച്ച്ഡാം കാണാൻ രണ്ടു മാസത്തിനിടെ ഒഴുകിയെത്തിയത് 27,700 സഞ്ചാരികൾ. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് പൊതുജനങ്ങൾക്കായി അണക്കെട്ട് തുറന്നുകൊടുത്തത്. 24 വരെയുള്ള കണക്കുകൾ പ്രകാരം 25,060 മുതിർന്നവരും 2,640 കുട്ടികളും ഡാം കാണാനെത്തി.
ഇടുക്കി ആർച്ച് ഡാം എന്ന വിസ്മയം നേരിട്ടു കാണാൻ നിരവധി പേരാണ് ജില്ലയിൽ എത്തുന്നത്. കുറവൻ - കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഇടുക്കി ഡാമും സമീപത്തെ ചെറുതോണി അണക്കെട്ടും സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് അപൂർവമായ ദൃശ്യാനുഭവമാണ്. ഓണം, നവരാത്രി, ദീപാവലി തുടങ്ങിയ അവധിദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. നിലവിൽ നിയന്ത്രണങ്ങളോടെയാണ് അണക്കെട്ടിലേക്ക് സന്ദർശനം അനുവദിച്ചിരിക്കുന്നത്.
ഡാമിൽ പരിശോധനകൾ നടക്കുന്ന ബുധനാഴ്ചകളിലും റെഡ്, ഓറഞ്ച് അലർട്ട് ദിവസങ്ങളിലും പ്രവേശനമില്ല. സുരക്ഷാമുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ അണക്കെട്ടുകൾക്കു മുകളിലൂടെ കാൽനടയാത്ര അനുവദിക്കില്ല. ഹൈഡൽ ടൂറിസം അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ബഗ്ഗി കാറിൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഓണ്‍ലൈൻ ബുക്കിംഗ് വഴി സന്ദർശനത്തിന് ടിക്കറ്റ് എടുക്കാം. www.keralahydeltourism.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ചെറുതോണി ഡാമിന്റെ പ്രവേശനകവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈൻ ബുക്കിംഗിനു ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ഇവിടെനിന്നു ടിക്കറ്റ് കരസ്ഥമാക്കാം.
ചെറുതോണി - തൊടുപുഴ റോഡിൽ പാറേമാവിൽ കൊലുന്പൻ സമാധിക്കു മുന്നിലുള്ള പാതയിലൂടെ പ്രവേശന കവാടത്തിലേക്ക് എത്താം. മെഡിക്കൽ കോളജിനു മുന്നിലൂടെയുള്ള വഴിയിലൂടെ തിരികെ പോകാം.
നവംബർ 30 വരെ പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കാനാണ് നിലവിലുള്ള തീരുമാനം. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സന്ദർശകർ ആധാർ കാർഡ് ഹാജരാക്കണം.
District News
കോട്ടയം: ജില്ലയിലെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം. ജില്ലയില്‍ ഇത്തരം 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇത്തരം നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്ക്കോ അവകാശികള്‍ക്കോ തിരിച്ചു നല്‍കുന്നതിനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരില്‍ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാമ്പ് കോട്ടയത്ത് മൂന്നിന് നടക്കും.
ലീഡ് ബാങ്കിന്റെ നേതൃത്തില്‍ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ നടത്തുന്ന ജില്ലാതല ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10.30ന് കോട്ടയം ശാസ്ത്രി റോഡിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ ഹാളില്‍ കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അധ്യക്ഷത വഹിക്കും. പത്തു വര്‍ഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇത്തരം അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്.
രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്. അവകാശികളാണെന്ന് ബോധ്യമായാല്‍ തുക തിരികെ ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാന്പില്‍ ലഭിക്കും. ക്യാന്പിനു ശേഷമുള്ള തുടര്‍ നടപടികള്‍ക്കായി എല്ലാ ബാങ്കുകളിലും സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
District News
കോട്ടയം: വിസ്തൃതിയിലും ജനസംഖ്യയിലും വോട്ടര്‍മാരുടെ എണ്ണത്തിലും മുന്നിലുള്ള പഞ്ചായത്തുകള്‍ വിഭജിക്കാനുള്ള ആലോചനകള്‍ ഫയലില്‍ കുരുങ്ങി. മുപ്പതിനായിരത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള എട്ട് പഞ്ചായത്തുകള്‍ ജില്ലയിലുണ്ട്. ഗ്രാമങ്ങളില്‍ വേണ്ട വിധം വികസനം നടപ്പാകാതെ പോകാന്‍ പ്രധാന കാരണവും അതിവിസ്തൃതിതന്നെ.
ഏഞ്ചല്‍വാലി മുതല്‍ പഴയിടം വരെ 60 കിമീ നീളമുള്ള എരുമേലി പഞ്ചായത്തില്‍ വോട്ടര്‍മാര്‍ 35,846. എരുമേലി, വെച്ചൂച്ചിറ പഞ്ചായത്തുകള്‍ വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമായി പഞ്ചായത്ത് രൂപീകരിക്കാനുള്ള പദ്ധതിക്ക് പതിനഞ്ച് വര്‍ഷത്തെ പഴക്കമുണ്ട്. വോട്ടര്‍മാരുടെ എണ്ണത്തില്‍ ഒന്നാമത് കാഞ്ഞിരപ്പള്ളി പഞ്ചായത്താണ്-36,881.
പനച്ചിക്കാട്-35,846, ചിറക്കടവ്-32,568, തൃക്കൊടിത്താനം-31,925, അതിരമ്പുഴ-31,022, വാഴപ്പള്ളി-30,651, മുണ്ടക്കയം-30,500. പതിനഞ്ച് ചതുരശ്ര കിമീ വിസ്തൃതമാണ് ഇതില്‍ പല പഞ്ചായത്തുകളും.
മുണ്ടക്കയം വിഭജിച്ച് കോരുത്തോട് പഞ്ചായത്ത് രൂപീകരിച്ചതിനുശേഷവും മുണ്ടക്കയത്ത് വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവില്ല. ഇതില്‍ പല പഞ്ചായത്തുകള്‍ക്കും വരുമാനം കുറവും ചെലവ് ഭീമവുമാണ്. മണ്ഡലകാലത്ത് ഒരു കോടിയിലേറെ തീര്‍ഥാടകരാണ് എരുമേലിയിലെത്തുക.
ശുചീകരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ചെലവ് ഭീമമാണ്. അതിനാല്‍ ടൗണ്‍ വിട്ടുള്ള വാര്‍ഡുകള്‍ പദ്ധതി വിഹിതം നന്നേ കുറവാണ്. വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുംതോറും ബൂത്തുകള്‍ക്കും വര്‍ധനവുണ്ടാകണം. തദ്ദേശ ഇലക്ഷനില്‍ നഗരസഭയില്‍ ഒഴികെ മൂന്നു വോട്ടുകളാണ് ചെയ്യേണ്ടത്. കോട്ടയം നഗരസഭയില്‍ ഒരു ലക്ഷത്തിലേറെ വോട്ടര്‍മാരാണുള്ളത്.
വെളിയന്നൂര്‍, മേലുകാവ്, തീക്കോയി, മൂന്നിലവ് പഞ്ചായത്തുകളില്‍ വോട്ടര്‍മാര്‍ പതിനായിരത്തില്‍ താഴെയാണ്.
District News
എടത്വ: സെന്റ് ജോര്‍ജ് ഫൊറോന പള്ളി മാതൃ-പിതൃവേദി, യുവദീപ്തി എസ്എംവൈഎം നേതൃത്വത്തില്‍ കോഴഞ്ചേരി മുത്തൂറ്റ് കാന്‍സര്‍ സെന്ററുമായി സഹകരിച്ച് കാന്‍സര്‍ ബോധവത്കരണ ക്ലാസും പരിശോധന നിര്‍ണയ ക്യാമ്പും നടത്തി. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മാതൃ-പിതൃവേദി ഡയറക്ടര്‍ ഫാ. തോമസ് കുളത്തുങ്കല്‍, പിതൃവേദി പ്രസിഡന്റ് മനോജ് മാത്യു പുത്തന്‍വീട്ടില്‍, മാതൃവേദി പ്രസിഡന്റ് രേഷ്മ ജോണ്സണ്, യുവദീപ്തി പ്രസിഡന്റ് മരിയ വര്‍ഗീസ് തെക്കേടം, മുത്തൂറ്റ് കാന്‍സര്‍ സെന്റര്‍ പ്രതിനിധി ജോബിന് ജോസ്, ഡോ. ആതിര എന്നിവര്‍ പ്രസംഗിച്ചു.
District News
ഹരിപ്പാട്: ശക്തമായ കാറ്റിലും മഴയിലും പള്ളിപ്പാട്ട് വ്യാപക നാശനഷ്ടം. ഇന്നലെ രാവിലെ 11.30 നുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണു. പള്ളിപ്പാട് മാർക്കറ്റ് ജംഗ്ഷൻ, ആഞ്ഞിലിമൂട് പറയങ്കേരി ഭാഗത്താണ് മരങ്ങളും വൈദ്യുത തൂണുകളും വീണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്.
പള്ളിപ്പാട് സെന്റ് തോമസ് വലിയപള്ളിയുടെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. വെള്ളം ഒലിച്ചിറങ്ങി സീലിംഗ് അടർന്നു മാറി. പള്ളിമുറ്റത്തുണ്ടായിരുന്ന കാറിനു മുകളിൽ ഓടുകളും മരച്ചില്ലകളും പറന്നുവീണ് കേടുപറ്റി.
സ്റ്റേറ്റ് ബാങ്ക് ശാഖയുടെ വലിയ നെയിം ബോർഡ് താഴെ വീണു. ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്. വാഹനങ്ങളുടെ പുറത്തും മരങ്ങൾ വീണിട്ടുണ്ട്. അജന്താ സ്റ്റുഡിയോയ്ക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. പള്ളിപ്പാട് പറയങ്കേരി മുതൽ കുരീക്കാട് ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ഗതാഗതവും തടസപ്പെട്ടു.
District News
അന്പലപ്പുഴ: തിരുവനന്തപുരത്തുനടന്ന സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സ് ബാസ്കറ്റ്ബോള്‍ ബോയ്സ് അണ്ടര്‍ 14 സബ് ജൂണിയര്‍ വിഭാഗം ജേതാക്കളായ ആലപ്പുഴ ടീമിലെ 12 പേരില്‍ ഏഴു പേര് ലിയോ തേര്ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. അതില്‍ നാലുപേര്‍ സംസ്ഥാന ടീമിലേക്കും തെരഞ്ഞെടുത്തു.
വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ കോഴിക്കോട് ടീമിനെ പരാജയപ്പെടുത്തിയാണ് ആലപ്പുഴ വിജയിച്ചത്. ആലപ്പുഴ ലിയോ തേര്ട്ടീന്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍: കെ.വൈ. റെക്സണ്‍ ആന്റണി, കാശിനാഥ്, അജ്വാദ് ഷാജഹാന്, വിധു കൃഷ്ണ, ജിയോ ജോര്‍ജ്, നിദല്‍ അല്‍ ദിന്, ഗൈസ് പോള്‍ ആനന്ദ് എന്നിവരാണ്. റെക്സണ്‍, കാശിനാഥ്, അജ്വാദ്, വിധു എന്നിവര്‍ സംസ്ഥാന ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
ടീമിലെ മറ്റ് സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍: ഫെബിന് ജോണ്സണ്, ആല്ബിന് ജോഷി, വരുണ്‍ (മൂവരും പുളിങ്കുന്ന് സെന്റ് ജോസഫ് സ്കൂള്‍), അശ്വിന് ഷൈജു (ആലപ്പുഴ കാര്‍മല്‍ അക്കാദമി), മുഹമ്മദ് സുഫിയാന് (കായംകുളം ഗവ. ടൗണ്‍ സ്കൂള്‍). ഫാ. ജോബി ടീം മാനേജരായിരുന്നു.
District News
കായംകുളം: ഇല്ലിക്കുളം റെയിൽവേ അടിപ്പാതയിലൂടെയുള്ള റോഡ് തകർന്ന് കുളമായി. റോഡിലെ കുഴിയിൽ നിറയെ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഇവിടെ 100 മീറ്ററോളം ദൂരമാണ് തകർന്നു കിടക്കുന്നത്.
കെപിഎസി ജംഗ്ഷൻ ലക്ഷ്മി തിയറ്റർ റോഡിൽനിന്ന് ചേരാവള്ളി റോഡിലേക്ക് കയറുന്നത് ഇല്ലിക്കുളം റെയിൽവേ അടിപ്പാത റോഡിലൂടെയാണ്.
കെപി റോഡിൽ റെയിൽവേ മേൽപ്പാലത്തിന്റെ തെക്ക്ഭാഗത്തായാണ് ഇല്ലിക്കുളം റെയിൽവേ അടിപ്പാതയുള്ളത്. കെപി റോഡിൽ ഗതാഗതക്കുരുക്കുണ്ടായാൽ ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും ഇതുവഴിയാണ് കടത്തിവിടുന്നത്. കൂടാതെ ലക്ഷ്മി തിയറ്റർ ജംഗ്ഷനിൽനിന്ന് ചേരാവള്ളി ഭാഗത്തേക്കുള്ള എളുപ്പവഴിയാണ് ഇല്ലിക്കുളം റെയിൽവേ അടിപ്പാത റോഡ്.
ഇവിടത്തെ അടിപ്പാതയിലും മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കും. വെള്ളം കെട്ടിക്കിടന്ന് റോഡിൽ പായൽ പിടിച്ചിട്ടുണ്ട്. ഇവിടെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും നടന്നുപോകുന്നവരും തെന്നിവീഴുന്നതും പതിവാണ്. റോഡ് തകർന്നു കിടക്കുന്നതു കാരണം ഓട്ടോറിക്ഷകളും മറ്റും ഇതുവഴി പോകാൻ തന്നെ മടിക്കുകയാണ്. റോഡിലെ കുഴികളിൽ വെള്ളം നിറയുന്നത് ഇരുചക്രവാഹനങ്ങളിൽ പോകുന്നവർക്കും നടന്നുപോകുന്നവരെയും ദുരിതത്തിലാക്കുകയാണ്.
വിദ്യാർഥികൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിന് ജനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കെപി റോഡിനേക്കാളും വാഹനത്തിരക്ക് കുറവായതിനാൽ സ്കൂൾ കുട്ടികൾ സൈക്കിളിലും നടന്നുമൊക്കെ ഇതുവഴിയാണ് കടന്നുപോകുന്നത്. റോഡിൽ വെള്ളം കെട്ടികിടക്കുന്നതിനാൽ മലിനജലത്തിലൂടെ വേണം യാത്രക്കാർക്കു കടന്നുപോകാൻ.
District News
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കരുമാടി കിഴക്കേ വാര്യത്തറ സുരേഷ് കുമാറിന്റെ വീട് കാറ്റിലും മഴ യിലും തകർന്നു. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. സുരേഷ് കുമാറിന്റെ വൃദ്ധമാതാവ് തങ്കമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് വീടിന്റെ ഒരു ഭാഗം നിലം പൊത്തിയത്. അൽപ്പസമയം കഴിഞ്ഞപ്പോൾ വീടിന്റെ മറ്റ് ഭാഗവും നിലംപൊത്തുകയായിരുന്നു.
കൂലിപ്പണിക്കാരനായ സുരേഷ് കുമാർ ജോലിക്കും ഭാര്യ സിന്ധു തൊഴിലുറപ്പ് ജോലിക്കും പോയ സമയത്താണ് അപകടമുണ്ടായത്. ഏകദേശം 30 വർഷം പഴക്കമുള്ള വീടിന്റെ ഓടിട്ട മേൽക്കൂരയും ഭിത്തിയുമെല്ലാം നിലം പതിച്ചതോടെ വീട്ടുപകരണങ്ങളും തകർന്നു.
ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും നിർമാണം ആരംഭിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ വീട് നിർമാണവും പ്രതിസന്ധിയിലായിരുന്നു.
ഇതിനിടയിലാണ് ഏക ആശ്രയമായ ഈ കിടപ്പാടവും ഇവർക്ക് ഇല്ലാതായത്. കിടപ്പാടം നഷ്ടമായ കുടുംബത്തെ തൽക്കാലം മറ്റൊരു വാടക വീട്ടിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയതായി പഞ്ചായത്തംഗം വീണാ ശ്രീകുമാർ പറഞ്ഞു.
District News
ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം നവംബർ 10, 11, 12 തീയതികളിൽ നടക്കും. 12നാണ് പ്രസിദ്ധമായ മണ്ണാറശാല ആയില്യം. കാവിലെ പൂജകൾ നവംബർ 4ന് ആരംഭിക്കുമെന്ന് മണ്ണാറശാല കുടുംബാംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
4 മുതൽ എരിങ്ങാടപ്പള്ളി, ആലക്കോട്ട് കാവ്, പാളപ്പെട്ടക്കാവ് എന്നീ കാവുകൾ ഉൾപ്പെടെയുള്ള അനുബന്ധ കാവുകളിൽ പൂജകൾ നടക്കും. പുണർതത്തോടെ ഇവ പൂർത്തിയാകും. രോഹിണി മുതൽ പുണർതം നാൾ വരെ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും മുഴുക്കാപ്പ് ചാർത്തും.
തിരുവാതിര നാളിൽ നാഗരാജ സ്വാമിക്ക് ഏകാദശ രുദ്രാഭിഷേകവും ഇല്ലത്ത് നിലവറയ്ക്കു സമീപം സർപ്പം പാട്ടുതറയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ കലശാഭിഷേകം നടക്കും. വൈകിട്ട് കളമെഴുത്തും പാട്ടും ഉണ്ടാകും. രാവിലെ 6നും 10നും മധ്യേകലശപൂജയും, അഭിഷേകവും. വൈകിട്ട് 6.30ന് കളമെഴുതി പുള്ളുവൻപാട്ടും നടക്കും. പുണർതം നാളായ 10നാണ് ആയില്യ മഹോത്സവം ആരംഭം. അന്ന് വൈകിട്ട് 5ന് മഹാദീപക്കാഴ്ച നടക്കും.
കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരി തിരിതെളിക്കും. വൈകിട്ട് 7.30ന് ചലച്ചിത്രതാരം നവ്യ നായർ അവതരിപ്പിക്കുന്ന നടനാഞ്ജലി.
പൂയം നാളായ 11ന് രാവിലെ എട്ടിന് തിരൂർ പവിത്രനാദത്തിന്റെ ഇടയ്ക്കധ്വനി. 9.30ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെ അമ്മയുടെ കാർമ്മികത്വത്തിൽ ഉച്ചപൂജ, 9ന് ഓട്ടൻതുള്ളൽ, 10.30ന് സംഗീത സമന്വയം. 11ന് ക്ഷേത്രത്തിന്റെ തെക്കേനടയിലെ മണ്ണാറശാല യുപി സ്കൂളിൽ പ്രസാദമൂട്ട്, ഉച്ചയ്ക്ക് 1ന് കഥാപ്രസംഗം. 3ന് സംഗീതക്കച്ചേരി, വൈകിട്ട് 5ന് പെരുവനം പ്രകാശൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. 6.30ന് ഡോ. മൈസൂർ നാഗരാജ്, ഡോ. മൈസൂർ മഞ്ജുനാഥ് എന്നിവരുടെ വയലിൻ ഡ്യുയറ്റ്. വൈകിട്ട് 5 മുതൽ പൂയം തൊഴൽ, 7ന് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയിൽപ്പെട്ട അന്തർജനങ്ങൾക്കൊപ്പം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം, രാത്രി 9.30ന് കഥകളി.
ആയില്യം നാളായ 12ന് പുലർച്ചെ 4ന് നടതുറക്കും. എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കും.
രാവിലെ 10 മുതൽ മഹാപ്രസാദമൂട്ട്, 11.30ന് കേരള കാളിദാസ സാംസ്കാരിക വേദിയും, സർഗചൈതന്യ റൈറ്റേഴ്സ് ഫോറവും അവതരിപ്പക്കുന്ന കവിയരങ്ങ്, 2.30ന് പാഠകം, 1.30ന് അക്ഷരശ്ലോക സദസ്, ഉച്ചയ്ക്ക് 2.30ന് ചാക്യാർകൂത്ത്, വൈകിട്ട് 4ന് ഭജൻസ്, 5.30ന് തിരുവാതിര, 6.30ന് ഉണ്ണിമായ മേനോന്റെ മോഹിനിയാട്ടം, 7.30ന് തിരുവാതിര, 8.30ന് നൃത്തനൃത്യങ്ങൾ, 9.30ന് പുരാണ നൃത്തനാടകം നാഗദിഗംബരി എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ എസ്. നാഗദാസ്, എൻ. ജയദേവൻ എന്നിവർ പങ്കെടുത്തു.
District News
മാന്നാർ: യുവതലമുറയുടെ വ്യാപകമായ മദ്യ-ലഹരി ഉപയോഗം നടക്കുന്ന ഈ കാലഘട്ടത്തില്‍ അതില്‍നിന്നും തലമുറയെ രക്ഷിച്ചെടുക്കുവാന്‍ മദ്യ-ലഹരി തിരുത്തല്‍ സമിതികള്‍ക്ക് സാധിക്കണമെന്ന് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന മദ്യ ലഹരി വിരുദ്ധ ബോധവത്കരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി അടിമത്വത്തില്‍നിന്ന് കുറേ പേരെയെങ്കിലും കൈപിടിച്ച് കയറ്റുവാന്‍ സാധിക്കുമെങ്കില്‍ പരുമല തിരുമേനിക്ക് നല്കുന്ന നല്ല സമ്മാനമായിരിക്കും അതെന്നും തിരുമേനി പറഞ്ഞു.
സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. വേഗവരയിലെ ലോക റെക്കാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് ഡോ. ജി.ജിതേഷ് മുഖ്യപ്രഭാഷണം നടത്തി.
അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, .മാത്യൂസ് വട്ടിയാനിക്കല്‍ കോര്‍ എപ്പിസ്കോപ്പ, ഫാ.ഡോ.കുറിയാക്കോസ് തണ്ണിക്കോട്ട്, ഫാ.വര്‍ഗീസ് ജോര്‍ജ് ചേപ്പാട്, ഫാ.നിതിന്‍ മണ്ണാച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജിതേഷ് ജി.യുടെ തത്സമയ കാരിക്കേച്ചര്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു.
District News
മാന്നാര്‍: കുട്ടംപേരൂര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ. ടി.ടി. തോമസ് ആലാ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. മാത്യൂസ് റമ്പാന്, ട്രസ്റ്റി തോമസ് ചാക്കോ, സെക്രട്ടറി അനില്‍ യോഹന്നാന്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോജി ജോര്‍ജ്, ഭദ്രാസന യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി നിബിന് നല്ലവീട്ടില്‍, മാത്യു ജി. മനോജ് എന്നിവര്‍ പങ്കെടുത്തു.
31ന് വൈകുന്നേരം അഞ്ചിന് റാസ, ഒന്നിന് രാവിലെ ഒന്‍പതിന് ഇടുക്കി ഭദ്രാസനാധിപന്‍ സക്കറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തിലും മാത്യൂസ് റമ്പാന് യൂഹാനോന്‍ റമ്പാന് എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്മേല് കുര്‍ബാന.
District News
ഹരിപ്പാട്: കെഎസ്ആർടിസി സ്റ്റാൻഡിലേക്കു കയറുന്നതിനിടെ ബസ് മണ്ണിൽ പുതഞ്ഞനിലയിൽ. ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡിലേക്കു തിരിയുന്നതിനിടെയാണ് ബസ് മണ്ണിൽപ്പുതഞ്ഞത്. ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ ഇവിടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്.
ഇതിനാൽ, സ്റ്റാൻഡിലേക്കു കയറുന്ന വഴി മനസിലാകാതെ ഡ്രൈവർ പെട്ടെന്ന് ബസ് വെട്ടിച്ചതാണ്. പിൻഭാഗമാണ് മണ്ണിൽ താഴ്ന്നത്. ഇതോടെ സർവീസ് റോഡിലെ ഗതാഗതം തടസപ്പെട്ടു. പിന്നീട് യന്ത്രസഹായത്തോടെ ബസ് വലിച്ചുകയറ്റുകയായിരുന്നു. കാനയുടെ പണിനടത്താതെ ആറുവരിപ്പാത നിർമാണം നടത്തുന്നതിനാൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഭാഗത്ത് വെള്ളക്കെട്ടാണ്.