കുട്ടംപേരൂര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് വികാരി ഫാ. ടി.ടി. തോമസ് ആലാ കൊടിയേറ്റുകര്‍മം നിര്‍വഹ
മാന്നാര്‍: കുട്ടംപേരൂര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ. ടി.ടി. തോമസ് ആലാ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. മാത്യൂസ് റമ്പാന്, ട്രസ്റ്റി തോമസ് ചാക്കോ, സെക്രട്ടറി അനില്‍ യോഹന്നാന്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോജി ജോര്‍ജ്, ഭദ്രാസന യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി നിബിന് നല്ലവീട്ടില്‍, മാത്യു ജി. മനോജ് എന്നിവര്‍ പങ്കെടുത്തു.
31ന് വൈകുന്നേരം അഞ്ചിന് റാസ, ഒന്നിന് രാവിലെ ഒന്‍പതിന് ഇടുക്കി ഭദ്രാസനാധിപന്‍ സക്കറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തിലും മാത്യൂസ് റമ്പാന് യൂഹാനോന്‍ റമ്പാന് എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്മേല് കുര്‍ബാന.
Tags : remembrance nattuvisesham local news