x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മ​ണ്ണി​ന്‍റെ ഗു​ണ​മ​റി​ഞ്ഞ് കൃ​ഷി​ചെ​യ്യ​ണ​മെ​ന്ന് ചി​റ്റൂ​ർ ബ്ലോ​ക്ക് ആ​ശ​യ​വി​നി​മ​യ സ​ദ​സ്‌


Published: October 29, 2025 01:19 AM IST | Updated: October 29, 2025 01:19 AM IST

ചി​റ്റൂ​ർ ബ്ലോ​ക്ക് ആ​ശ​യ​വി​നി​മ​യ സ​ദ​സ് പ്ര​കൃ​തി​പാ​ഠം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കു​ന്നു.

കൊ​ഴി​ഞ്ഞാ​ന്പാ​റ: പ്ര​കൃ​തി​പാ​ഠം ചി​റ്റൂ​ർ ബ്ലോ​ക്ക്ത​ല ആ​ശ​യ​വി​നി​മ​യ സ​ദ​സി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​ദ്യു​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു.

പ്ര​കൃ​തി വി​ഭ​വ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ഭു​വി​നി​യോ​ഗ വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
എ​രു​ത്തേ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ണാ​മ​ട​യി​ൽ പ്ര​മു​ഖ ക​ർ​ഷ​ക​നാ​യ ര​ഘു​നാ​ഥ ഗൗ​ണ്ട​റു​ടെ കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. നൂ​റോ​ളം ക​ർ​ഷ​ക​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് പ്ര​കൃ​തി വി​ഭ​വ പ​രി​പാ​ല​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, മ​ണ്ണു​സം​ര​ക്ഷ​ണം, രോ​ഗ​കീ​ട നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ, ക​ർ​ഷ​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​സു​ജാ​ത അ​ധ്യ​ക്ഷ​യാ​യി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​സി​ന്ധു, ചി​റ്റൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി. ​വ​രു​ണ്‍, ഭൂ​വി​നി​യോ​ഗ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ടീ​ന ഭാ​സ്ക​ര​ൻ, ഭൂ​വി​നി​യോ​ഗ ക​മ്മീ​ഷ​ണ​ർ യാ​സ്മി​ൻ എ​ൽ. റ​ഷീ​ദ് ,മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ​മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​തോ​മ​സ് അ​നീ​ഷ് ജോ​ണ്‍​സ​ണ്‍, പ​ട്ടാ​ന്പി കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം സോ​യി​ൽ സ​യ​ൻ​സ് പ്ര​ഫ​സ​ർ ഡോ.​വി. തു​ള​സി, കീ​ട​ശാ​സ്ത്രം പ്ര​ഫ​സ​ർ ഡോ. ​കെ. കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Discussion Meeting: nattuvisesham local news

Recent News

Up