തുമ്പിച്ചിറ എൽപി സ്കൂൾ അങ്കണത്തിൽ വിലസുന്ന നായക്കൂട്ടം.
തത്തമംഗലം: തുമ്പിച്ചിറ ജിഎസ്എം എൽപി സ്കൂൾ കോന്പൗണ്ടിൽ തെരുവുനായ്ക്കളുടെ വിളയാട്ടം രൂക്ഷമായ സാഹചര്യത്തിൽ കുട്ടികളെ ക്ലാസ് മുറികളിൽനിന്നും പുറത്തുവിടാതെ അധ്യാപകരുടെ ജാഗ്രത.
കുട്ടികൾ രാവിലെ സ്കൂളിൽവന്ന് ശുചിമുറിയിലേക്കു പോവുന്നതുപോലും ഭീതിയോടെയാണ്. ഒരു പട്ടി പ്രസവിച്ച് ഏഴോളം കുട്ടികളുമായാണ് ഗ്രൗണ്ടിൽ വിലസുന്നത്.
കുട്ടികൾ ക്ലാസ്മുറിയിലേക്കുന്പോൾ തള്ളപ്പട്ടിയുടെ ശല്യമുണ്ടാകുന്നുണ്ട്. പലരക്ഷിതാക്കളും കുട്ടികളെ ക്ലാസ് മുറികളിൾ നേരിട്ടെത്തിക്കുന്ന പതിവും തുടങ്ങിയിട്ടുണ്ട്.