പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന മദ്യ ലഹരി വിരുദ്ധ ബോധവത്കരണ സമ്മേളനം ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്യുന്നു.
മാന്നാർ: യുവതലമുറയുടെ വ്യാപകമായ മദ്യ-ലഹരി ഉപയോഗം നടക്കുന്ന ഈ കാലഘട്ടത്തില്‍ അതില്‍നിന്നും തലമുറയെ രക്ഷിച്ചെടുക്കുവാന്‍ മദ്യ-ലഹരി തിരുത്തല്‍ സമിതികള്‍ക്ക് സാധിക്കണമെന്ന് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന മദ്യ ലഹരി വിരുദ്ധ ബോധവത്കരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി അടിമത്വത്തില്‍നിന്ന് കുറേ പേരെയെങ്കിലും കൈപിടിച്ച് കയറ്റുവാന്‍ സാധിക്കുമെങ്കില്‍ പരുമല തിരുമേനിക്ക് നല്കുന്ന നല്ല സമ്മാനമായിരിക്കും അതെന്നും തിരുമേനി പറഞ്ഞു.
സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. വേഗവരയിലെ ലോക റെക്കാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് ഡോ. ജി.ജിതേഷ് മുഖ്യപ്രഭാഷണം നടത്തി.
അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, .മാത്യൂസ് വട്ടിയാനിക്കല്‍ കോര്‍ എപ്പിസ്കോപ്പ, ഫാ.ഡോ.കുറിയാക്കോസ് തണ്ണിക്കോട്ട്, ഫാ.വര്‍ഗീസ് ജോര്‍ജ് ചേപ്പാട്, ഫാ.നിതിന്‍ മണ്ണാച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജിതേഷ് ജി.യുടെ തത്സമയ കാരിക്കേച്ചര്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു.
Tags : Anti-drug nattuvisesham local news