സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ക്രിസ്റ്റീന ജെ.അഗസ്റ്റിനെയും മിഷേൽ സൂസനെയും തുറന്ന വാഹനത്തിൽ പാലാവയലിലേക്ക് ആനയിക്കുന്നു.
പാലാവയൽ: സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് പാലാവയലിന്റെ അഭിമാനമുയർത്തിയ സെന്റ് ജോൺസ് സ്കൂളിലെ താരങ്ങൾക്ക് അനുമോദനം. 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ വെള്ളിയും 100, 200 മീറ്ററിൽ നാലാം സ്ഥാനവും നേടി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടിയ ക്രിസ്റ്റീന ജെ.അഗസ്റ്റിൻ, 50 മീറ്റർ ബട്ടർഫ്ലൈയിൽ വെങ്കലം നേടിയ മിഷേൽ സൂസൻ എന്നിവരെയാണ് സ്കൂൾ മാനേജ്മെന്റ്, പിടിഎ എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചത്.
മെഡൽ ജേതാക്കളെ ചുണ്ട ടൗണിൽ നിന്ന് തുറന്ന വാഹനത്തിൽ സ്കൂളിലേക്ക് ആനയിച്ചു. പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു, മുഖ്യാധ്യാപിക പി.സി.സോഫി, പിടിഎ പ്രസിഡന്റ് സോമി ജോർജ്, റോഷി ജോസ് എന്നിവർ നേതൃത്വം നൽകി.
Tags : Palavayal nattuvisesham local news