നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടം സംസ്ഥാന നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: പൊതുവിദ്യാലയങ്ങളെ വീടിനു തുല്യമായി കണ്ട് പരിപാലിക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ഉദ്ഘാടന സമയത്തെ കെട്ടിടവും പരിസരവുമല്ല പിന്നീടുള്ള ദിവസങ്ങളിൽ കാണാൻ സാധിക്കുകയെന്നും വിദ്യാർഥികളുടെ അച്ചടക്കം ഇതിൽ പ്രധാനമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിനു പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബോബി മാത്യു ആമുഖ പ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന സപ്ലിമെന്റ് പ്രകാശനം ചെയ്തു.
പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ സി. സവിത റിപ്പോർട്ട് അവതരിപ്പിച്ചു.
ഹൈസ്കൂൾ മുഖ്യാധ്യാപിക പി.എൻ. ഗീത, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ത്രേസ്യാമ്മ മാത്യു, പി.പി. ചന്ദ്രാംഗതൻ, കൗൺസിലർമാരായ വി.സി. രവീന്ദ്രൻ, കെ.ഒ. പ്രദീപൻ, ഇരിക്കൂർ എഇഒ കെ. വാസന്തി, ബിപിസി എം.കെ. ഉണ്ണിക്കൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.സി. ഹരിദാസൻ, ഇ.വി. രാമകൃഷ്ണൻ, സി. രവീന്ദ്രൻ, സ്കൂൾ പിടിഎ പ്രസിഡന്റ് കെ. ഭാസ്കരൻ, മദർ പിടിഎ പ്രസിഡന്റ് എം.എം. ലിജി, എസ്എംസി ചെയർമാൻ പി. വത്സൻ, കോൺട്രാക്ടർ സി.എസ്. സാജു എന്നിവർ പങ്കെടുത്തു.
Tags : A.N. Shamsir nattuvisesham local news