എടൂരിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആറളം മണ്ഡലം വാർഷിക സമ്മേളനം കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. വർഗീസ് ഉദ്ഘാടനം ചെയ്യുന
ഇരിട്ടി: കീഴ്പ്പള്ളി സിഎച്ച്സിയിൽ 2.45 കോടി രൂപ ചെലവിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയ ഡയാലിസിസ് സെന്റർ പ്രവർത്തന സജ്ജമാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ആറളം മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
മെഡിസെപ് അപാകതകൾ പരിഹരിക്കണമെന്നും പെൻഷൻകാരുടെ കുടിശികയായ ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും സംസ്ഥാനത്തെ പെൻഷൻകാരോട് ഇടതു സർക്കാർ തുടരുന്ന നീതി നിഷേധം തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സമ്മേളനം കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. 80 വയസ് കഴിഞ്ഞവരെ സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ. നാരായണൻ ആദരിച്ചു. ജില്ലാ സെക്രട്ടറി സുഖ്ദേവൻ പുതിയ അംഗങ്ങളെ വരവേറ്റു.
സംസ്ഥാന കൗൺസിൽ അംഗം പി.വി. ജോസഫ്, സംസ്ഥാനകമ്മിറ്റി അംഗം കെ. മോഹനൻ, മണ്ഡലം സെക്രട്ടറി പി.വി. വക്കച്ചൻ, ഒ.പി. ദേവസ്യ, കെ.ജെ. തോമസ്, ഡിസിസി ജില്ലാ സെക്രട്ടറി സാജു യോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോഷി പാലമറ്റം (ആറളം), ജിമ്മി അന്തിനാട്ട് (കീഴ്പ്പള്ളി), സി.വി. കുഞ്ഞനന്തൻ, കെ.ജെ. ജോർജ്, ജോസ് സൈമൺ, എ.സി. ജോസഫ്, സുപ്രിയ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പി.ജെ. ജോസഫ് പുതുപ്പള്ളി (പ്രസിഡന്റ്), വക്കച്ചൻ പുറപ്പുഴ (സെക്രട്ടറി), ഒ.പി. ദേവസ്യ (ട്രഷറർ.) വനിതാഫോറം: ഷൈനി പീറ്റർ (പ്രസിഡന്റ്), കെ.ഡി. ഏലിയാമ്മ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.