കേരള പോലീസ് അക്കാദമിയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആംഡ് വനിതാ പോലീസ്, കേരള ആംഡ് പോലീസ് വി ബറ്റാലിയന് എന്നിവയുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസ്ഥാന പോലീസ് മേധാ
തൃശൂർ: കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ പോലീസ് ബറ്റാലിയൻ 20 എ ബാച്ച്, കെഎപി അഞ്ചാം ബറ്റാലിയൻ എന്നിവിടങ്ങളിൽനിന്നു പരിശീലനം പൂർത്തിയാക്കിയ 413 പോലീസ് ഉദ്യോഗസ്ഥർ സത്യപ്രതിജ്ഞ ചൊല്ലി സേനയുടെ ഭാഗമായി.
രാമവർമപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ മുഖ്യാതിഥിയായി. വനിതാ പോലീസ് ബറ്റാലിയൻ 20 എ ബാച്ചിൽനിന്ന് 187 പരിശീലനാർഥികളും കെഎപി അഞ്ചാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 2025ലെ ആദ്യബാച്ചിലെ 226 പരിശീലനാർഥികളുമാണ് സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തത്.
വനിതാ പോലീസ് ബറ്റാലിയനിലെ പരിശീലനാർഥികളിൽ ബെസ്റ്റ് ഇൻഡോർ ആയി എം. അമൃത, ബെസ്റ്റ് ഷൂട്ടറായി ജ്യോതിലക്ഷ്മി, ബെസ്റ്റ് ഔട്ട്ഡോറും ബെസ്റ്റ് ഓൾറൗണ്ടറുമായി പി. സീതാലക്ഷ്മി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കെഎപി അഞ്ചാംബറ്റാലിയനിലെ പരിശീലനാർഥികളിൽ ബെസ്റ്റ് ഇൻഡോറായി ഷൈജു ടി. ചാക്കോ, ബെസ്റ്റ് ഷൂട്ടറായി ആൽവിൻ കെ. ശിവജി, ബെസ്റ്റ് ഔട്ട്ഡോറായി അലൻ അഗസ്റ്റിൻ, ബെസ്റ്റ് ഓൾറൗണ്ടറായി ആഷിക് സക്കീർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പി.ആർ. രാഗുൽ കുമാർ ബെസ്റ്റ് ഇൻ സൈബർ പ്രൊഫിഷ്യൻസി ട്രോഫിക്ക് അർഹനായി.
Tags : Kerala Police nattuvisesham local news