അന്നമനടയിൽ പൂർത്തീകരിച്ച ജലസംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനവും ചിറയംചാൽ രണ്ടാംഘട്ട പദ്ധതിയുടെ നിർമാണോദ്ഘാടനവും വി.ആർ. സുനിൽകുമാർ എംഎൽഎ നിർവഹിക്കുന്
അന്നമനട: ജലസംരക്ഷണത്തിനായി സംസ്ഥാന ജലവിഭവവകുപ്പും അന്നമനട ഗ്രാമപഞ്ചായത്തും പൂർത്തീകരിച്ച വിവിധ പ്രവർത്തികളുടെ ഉദ്ഘാടനംനടന്നു.
സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ വിനിയോഗിച്ച് യാഥാർഥ്യമാക്കിയ ചിറയംചാൽ കുളം (ഒന്നാം ഘട്ടം) നവീകരണപദ്ധതിയുടെയും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ചങ്ങംകുളങ്ങര ക്ഷേത്രം കുളം കെട്ടി സംരക്ഷിച്ചതിന്റെയും 75 ലക്ഷം രൂപ മുടക്കി അന്നമനട കുടുംബി കോളനിയുടെ ചാലക്കുടി പുഴയോരം കെട്ടി സംരക്ഷിച്ചതിന്റെയും ഉദ്ഘാടനമാണ് വി.ആർ. സുനിൽകുമാർ എംഎൽഎ നിർവഹിച്ചത്.
ചടങ്ങിൽ ചിറയംചാൽ കുളം രണ്ടാംഘട്ട നിർമാണ പ്രവർത്തിയുടെ ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് സിന്ധു ജയൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി.കെ. സതീശൻ, മഞ്ജു സതീശൻ, പഞ്ചായത്ത് അംഗങ്ങളായ മോളി വർഗീസ്, ഷീജ നസീർ, കെ.എ. ബൈജു, ടി.വി. സുരേഷ്കുമാർ, പീതാംബരൻ പള്ളിപ്പാട്ട്, തോമസ് ചക്കാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.