ടൈ കേരളയും കേരള കാർഷികസർവകലാശാലയും സംയുക്തമായി കാർഷിക സർവകലാശാലയിൽ നടത്തിയ ശില്പശാലയിൽ ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ചെയർമാ
തൃശൂർ: ടൈ കേരളയും കേരള കാർഷികസർവകലാശാലയും സംയുക്തമായി "കൃഷിയിടങ്ങളെ സംരംഭമാക്കാം' എന്ന വിഷയത്തെ ആസ്പദമാക്കി കേരള കാർഷികസർവകലാശാലയിൽ ഏകദിനശില്പശാല സംഘടിപ്പിച്ചു.
സൂപ്പർ ആപ്പ് സിഇഒ റോഷൻ കൈനഡി അധ്യക്ഷത വഹിച്ചു. കൃഷിയെ സംരംഭകത്വത്തിന്റെയും നവീകരണത്തിന്റെയും വീക്ഷണകോണിലൂടെ കാണണമെന്നും സാങ്കേതികവിദ്യയും സംരംഭകത്വനൈപുണ്യവും സാമ്പത്തികസാക്ഷരതയും പരമ്പരാഗത കാർഷികപരിജ്ഞാനവുമായി സംയോജിപ്പിച്ചാൽ കാർഷികമേഖലയിൽ കൂടുതൽ സംരംഭകത്വസാധ്യതകൾ തുറക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ചെയർമാനുമായ കെ. പോൾ തോമസ് മുഖ്യപ്രഭാഷകനായി. സർവകലാശാല അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ മേധാവി ഡോ.കെ.പി. സുധീർ, ഗവേഷണവിഭാഗം ഡയറക്ടർ ഡോ. കെ.എൻ. അനിത്, ഡോ. ബിനു പി. ബോണി, ജോസ് ഡൊമിനിക് തുടങ്ങിയവർ പ്രസംഗിച്ചു.
മൂല്യവർധന, കാർഷികസംരംഭകത്വം, കൃഷിയിലെ പുതിയ വരുമാനസ്രോതസുകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ഉണ്ടായിരുന്നു.
Tags : businesses nattuvisesham local news