പള്ളിക്കത്തോട് ഇളമ്പള്ളി ഗവ.യു.പി.സ്കൂളിന്റെ ജനൽ ചില്ലുകളും ശൗചാലയത്തിനന്റെ വാതിലുകളും തകർത്ത നിലയിൽ.
പള്ളിക്കത്തോട്: പള്ളിക്കത്തോട്ടില്‍ സ്കൂളിന് നേരേ ആക്രമണം. ഇളമ്പള്ളി സര്‍ക്കാര്‍ യുപി സ്കൂളിന് നേരേയാണ് ആക്രമണമുണ്ടയത്.
സ്കൂളിന്റെ ജനലും വാതിലും തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. എന്നാൽ, ജനല്‍ച്ചില്ലുകള്‍ പൊട്ടുന്ന ശബ്ദം പ്രദേശവാസികള്‍ കേട്ടില്ലെന്നാണ് പറയുന്നത്.
ഇന്നലെ രാവിലെ സ്കൂളിലെത്തിയ അധ്യാപകരും വിദ്യാര്‍ഥികളുമാണ് സ്കൂളിലെ ശുചിമുറിയുടെ വാതിലും ജനലും തകര്‍ത്തനിലയില്‍ കണ്ടത്. കല്ലും കുപ്പിയും എറിഞ്ഞാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.