പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ രാജീവ് ചന്ദ്രശേഖറിന്റെ കോലം കത്തിക്കുന്നു.
പാലക്കാട്: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരായ കർണാടകയിലെ കോടികളുടെ ഭൂമിതട്ടിപ്പിനെതിരേ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
ഡിസിസി ഓഫീസിൽനിന്നും മുൻസിപ്പൽ ഓഫീസിലേക്കു നടത്തിയ മാർച്ച് ഐഎൻടിയുസി മുൻ ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂർ ഉദ്ഘാടനം ചെയ്തു.
എല്ലാ സംസ്ഥാനങ്ങളേയും സർക്കാരുകളേയും വെട്ടിച്ചു പണമുണ്ടാക്കുന്ന തട്ടിപ്പുകാരുടെ കൈകളിലേക്ക് അവരുടെ പാർട്ടി സംവിധാനത്തെയും സർക്കാർ സംവിധാനങ്ങളെയും പ്രവർത്തകരെയും വിലക്കെടുക്കുന്ന സംവിധാനമായി ബിജെപി നേതൃത്വം മാറിയെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു.
തുടർന്ന് രാജീവ് ചന്ദ്രശേഖറിന്റെ കോലംകത്തിച്ചു. നേതാക്കളായ കെ .ഭവദാസ്, എ. കൃഷ്ണൻ, സി. കിദർ മുഹമ്മദ്, ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, വി. മോഹൻ, കെ.ആർ. ശരരാജ്, സി. നിഖിൽ, എസ്. രവീന്ദ്രൻ, പി.എം .ശ്രീവത്സൻ, മണ്ഡലം പ്രസിഡന്റുമാരായ രമേശ് പുത്തൂർ, എസ്. സേവ്യർ, അനിൽ ബാലൻ, എസ്.എം. താഹ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : protest march nattuvisesham local news