സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സ് ബാസ്കറ്റ്ബോള്‍ ബോയ്സ് അണ്ടര്‍ 14 സബ് ജൂണിയര്‍ വിഭാഗം ജേതാക്കളായ ആലപ്പുഴ ടീം പരിശീലകരോടൊപ്പം.
അന്പലപ്പുഴ: തിരുവനന്തപുരത്തുനടന്ന സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സ് ബാസ്കറ്റ്ബോള്‍ ബോയ്സ് അണ്ടര്‍ 14 സബ് ജൂണിയര്‍ വിഭാഗം ജേതാക്കളായ ആലപ്പുഴ ടീമിലെ 12 പേരില്‍ ഏഴു പേര് ലിയോ തേര്ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. അതില്‍ നാലുപേര്‍ സംസ്ഥാന ടീമിലേക്കും തെരഞ്ഞെടുത്തു.
വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ കോഴിക്കോട് ടീമിനെ പരാജയപ്പെടുത്തിയാണ് ആലപ്പുഴ വിജയിച്ചത്. ആലപ്പുഴ ലിയോ തേര്ട്ടീന്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍: കെ.വൈ. റെക്സണ്‍ ആന്റണി, കാശിനാഥ്, അജ്വാദ് ഷാജഹാന്, വിധു കൃഷ്ണ, ജിയോ ജോര്‍ജ്, നിദല്‍ അല്‍ ദിന്, ഗൈസ് പോള്‍ ആനന്ദ് എന്നിവരാണ്. റെക്സണ്‍, കാശിനാഥ്, അജ്വാദ്, വിധു എന്നിവര്‍ സംസ്ഥാന ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
ടീമിലെ മറ്റ് സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍: ഫെബിന് ജോണ്സണ്, ആല്ബിന് ജോഷി, വരുണ്‍ (മൂവരും പുളിങ്കുന്ന് സെന്റ് ജോസഫ് സ്കൂള്‍), അശ്വിന് ഷൈജു (ആലപ്പുഴ കാര്‍മല്‍ അക്കാദമി), മുഹമ്മദ് സുഫിയാന് (കായംകുളം ഗവ. ടൗണ്‍ സ്കൂള്‍). ഫാ. ജോബി ടീം മാനേജരായിരുന്നു.
Tags : School Olympics nattuvisesham local news