കുന്നോത്ത് നസ്രത്ത് സിസ്റ്റേഴ്സ് സുവര്‍ണ ജൂബിലി സ്മാരകമായി നിര്‍മിച്ച ജനറലേറ്റ് ഹൗസ്.nattuvisesham, local news
ഇരിട്ടി: കുന്നോത്ത് നസ്രത്ത് സിസ്റ്റേഴ്സിന്റെ സുവര്‍ണ ജൂബിലി ആഘോഷവും പുതിയതായി നിര്‍മിച്ച ജനറലേറ്റ് ഹൗസിന്റെ ഉദ്ഘാടനവും നവംബര്‍ ഒന്നിന് നടക്കും.
ഉച്ചയ്ക്ക് രണ്ടിന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ജൂബിലി സമ്മേളനം ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും.
ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.
അതിരൂപത വികാരി ജനറാൾ മോണ്‍. ആന്റണി മുതുകുന്നേല്‍, ഗുഡ്ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി റെക്ടര്‍ ഫാ. മാത്യു പട്ടമന, ഫാ. ജോസ് പൂവന്നിക്കുന്നേല്‍, സണ്ണി ജോസഫ് എംഎല്‍എ, ഫാ. പയസ് പടിഞ്ഞാറെമുറിയില്, സിസ്റ്റര്‍ ട്രീസ പാലയ്ക്കല്‍, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, മെംബർ ഷൈജന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിക്കുമെന്ന് നസ്രത്ത് സിസ്റ്റേഴ്സ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ജസീന്ത സെബാസ്റ്റ്യന്‍, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റോസിലിന് എന്നിവര്‍ പത്രക്കുറിപ്പിൽ അറിയിച്ചു.
Tags : Nazareth nattuvisesham local news