ദേവാലയങ്ങളിൽ തിരുനാൾ
1549091
Friday, May 9, 2025 1:40 AM IST
മേലൂർ
സെന്റ് ജോസഫ്
മേലൂർ: സെന്റ്് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥതിരുനാളും പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനതിരുനാളും വികാരി ഫാ. ടോമി കണ്ടത്തിൽ കൊടി ഉയർത്തിയതോടെ ആരംഭിച്ചു. ഇന്നു രാവിലെ ആറിന് ലൈത്തോരൻമാരുടെ വാഴ്ച, ദിവ്യബലി, പ്രസുദേന്തിമാരുടെ തെരഞ്ഞെടുപ്പ്, അഞ്ചിന് പ്രസുദേന്തിവാഴ്ച, ദിവ്യബലി, സാൾ വെ ലദീഞ്ഞ്.
നാളെ ആറിന് ദിവ്യബലി, 4.30ന് തിരി വെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, ദിവ്യബലി, പ്രദക്ഷിണം. ഞായറാഴ്ച രാവിലെ 6.30 നും 7.30 നും ദിവ്യബലി, വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. എഡ്വിൻ വട്ടക്കുഴിയിൽ കാർമികത്വം വഹിക്കും. ഫാ. മാർട്ടിൻ കല്ലുങ്കൽ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
വേളൂക്കര
കപ്പേളയിൽ
തൂമ്പാക്കോട്: സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം വേളൂക്കര കപ്പേളയിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് വികാരി ഫാ. ജിജൊ മേനോത്ത് കൊടി ഉയർത്തി. ശനിയാഴ്ച വൈകിട്ട് ആറിന് ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച, ആഘോഷമായ തിരുനാൾ പാട്ടുകുർബാന, നോവേന എന്നിവയ്ക്ക് ഫാ. അഖിൽ തിരുത്തനത്തി കാർമികത്വം വഹിക്കും. തുടർന്ന് നേർച്ച വിതരണം.