അമലയിൽ പുതിയ പൾമനോളജി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
1548530
Wednesday, May 7, 2025 1:19 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ അത്യാധുനികസൗകര്യങ്ങളോടെ ആരംഭിച്ച പൾമനോളജി ആൻഡ് റെസ്പിരേറ്ററി ബ്ലോ ക്കിന്റെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി നിർവഹിച്ചു. അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്സിറ്റി പൾമനോളജി വിഭാഗം മേധാവി ഡോ. അഷുതോഷ് സച്ചിനേവ മുഖ്യാതിഥിയായി.
അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, പൾമനോളജി മേധാവി ഡോ. റെന്നീസ് ഡേവിസ്, റെസ്പിരേറ്ററി വിഭാഗം മേധാവി ഡോ. ഡേവിസ് പോൾ എന്നിവർ പ്രസംഗിച്ചു. മേരിലാൻഡ് യൂണിവേഴ്സിറ്റിയും അമലയും പൾമനോളജി ചികിത്സയിലും ഗവേഷണത്തിലും പരസ്പരം സഹകരിക്കാൻ ധാരണയിലെത്തി.