സഹകരണ സ്റ്റുഡന്റ്സ് മാർക്കറ്റ് ആരംഭിച്ചു
1548822
Thursday, May 8, 2025 2:01 AM IST
ശ്രീനാരായണപുരം: പൂവത്തുംകടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ സഹകരണ സ്റ്റുഡന്റ്സ് മാർക്കറ്റ് ആരംഭിച്ചു.
ബാങ്കിന്റെ ഹെഡോഫീസിൽ ആരംഭിച്ച സ്റ്റുഡന്റ്സ് മാർക്കറ്റ് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.വി. സുരേന്ദ്രൻ അധ്യക്ഷനായി.
ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ, മാനേജിംഗ് ഡയറക്ടർ ടി.ബി. ശ്രീജ, ഡയറക്ടർമാരായ എം.ആർ. ജോഷി, അജിത്കുമാർ, എം.എസ് മോഹൻദാസ്, പ്രേം നസീർ, ഇ.ആർ ജലജ എന്നിവർ പ്രസംഗിച്ചു.