പാചകപ്പുര വെഞ്ചരിച്ചു
1548526
Wednesday, May 7, 2025 1:19 AM IST
പാവറട്ടി: സെന്റ് ജോസഫ് തീർഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാൾ തയാറാക്കുന്ന പാചകപ്പുര വെഞ്ചരിച്ചു. തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശേരി ആശീർവാദം നിർവഹിച്ചു. തുടർന്ന് പ്രധാന അടുപ്പിലേക്ക് അഗ്നിപകർന്നു. ഒന്നരലക്ഷം പേർക്കാണ് ഇത്തവണ നേർച്ചഭക്ഷണം ഒരുക്കുന്നത്.
ഊട്ടുസദ്യയിൽ ചോറ്, സാമ്പാ ർ, ഉപ്പേരി, ചെത്തുമാങ്ങ എന്നിവയാണു വിളമ്പുക. മാനേജിംഗ് ട്രസ്റ്റി ഒ.ജെ. ഷാജൻ, അരിവെപ്പ് കൺവീനർ കെ.ഡി. ജോസ്, കറിവെപ്പ് കൺവീനർ വി.ആർ. ജോൺ, കലവറ കൺവീനർ ആൽബർട്ട് തരകൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പാവറട്ടി സ്വദേശി സമുദായമഠത്തിൽ വിജയനാണ് ഇത്തവണയും രുചിവട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത്. ശനിയാഴ്ച രാവിലെ പത്തിന് നൈവേദ്യപൂജയ് ക്കുശേഷം നേർച്ചഭക്ഷണം ആശീർവദിക്കും. തുടർന്ന് ആരംഭിക്കുന്ന ഊട്ട് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുവരെയുണ്ടാകും.