ലിയോയ്ക്കു കൂട്ടായി റെമോ
1548528
Wednesday, May 7, 2025 1:19 AM IST
പുത്തൂർ: സുവോളജിക്കൽ പാർക്കിൽ ചികിത്സയിൽ കഴിയുന്ന പുലിക്കു പേരിട്ടു. റെമോ എന്നാണു സുവോളജിക്കൽ പാർക്കിലെ പുതിയ അതിഥി ഇനി അറിയപ്പെടുക.
കാസർഗോഡ് കാണിയിൽ കുടുങ്ങിയ ആറുവയസുള്ള പുലിക്കുട്ടിയെ മാർച്ച് 27 നാണു സുവോളജിക്കൽ പാർക്കിലെത്തിച്ചത്. കൈകൾക്കും കാലുകൾക്കും പരിക്കേറ്റ പുലിക്കുട്ടി ഒരു മാസത്തിലേറെയായി ചികിത്സയിലാണ്. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലേയും സുവോളജിക്കൽ പാർക്കിലേയും ഡോക്ടർമാരാണ് പുലിയെ ചികിത്സിച്ചത്.
റെമോ വെള്ളവും ഭക്ഷണവും കഴിക്കുന്നുണ്ട്. പരിക്കു ഭേദമായതിനെത്തുടർന്നു കൂടിനുള്ളിൽ നടക്കുന്നുണ്ട്. ഒരു വർഷംമുന്പ്് പാല ക്കാടുനിന്ന് പികൂടിയ ലിയോയും രണ്ടുകടുവകളും സുവോളജിക്കൽ പാർക്കിലുണ്ട്.