ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപക ശില്പശാല സംഘടിപ്പിച്ചു
1549089
Friday, May 9, 2025 1:40 AM IST
ഇരിങ്ങാലക്കുട: സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകള്‍ എങ്ങനെ രൂപകല്പന ചെയ്യാം എന്ന വിഷയത്തില്‍ ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് അധ്യാപക ശില്പശാല സംഘടിപ്പിച്ചു. എട്ട് സെഷനുകളും ഫീല്‍ഡ് വിസിറ്റും അടങ്ങിയ ശില്പശാലയില് ഗവേഷണ പ്രോജക്ടുകളുടെ വിഷയരൂപീകരണം, രൂപരേഖ തയാറാക്കല്‍, ഫണ്ടിംഗ് സാധ്യതകള്‍, ബജറ്റിംഗ്, നടത്തിപ്പ് എന്നിങ്ങനെ വിവിധ വശങ്ങള് ചര്‍ച്ച ചെയ്തു.
ഡോ. എ. സീമ (സയന്റിസ്റ്റ്, സി മെറ്റ്), ഡോ. സുധ ബാലഗോപാലന് (ഡയറക്ടര്‍ ഔട്ട് റീച്ച്, ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ്), ഡോ. സി.ജി. നന്ദകുമാര്‍ (റിട്ട. പ്രഫസര്‍, കുസാറ്റ്), പ്രഫ. വി.കെ. ദാമോദരന്‍ ( ചെയര്മാന്, സെന്റര്‍ ഫോര്‍ എന്വയോൺമെന്റ്് ആന്‍ഡ് ഡവലപ്മെന്റ്്), എസ്. ഗോപകുമാര്‍ (ചെയര്മാന്, ഐ ട്രിപ്പിള്‍ ഇ ലൈഫ് മെമ്പര്‍ അഫിനിറ്റി ഗ്രൂപ്പ്), ഡോ. സൂരജ് പ്രഭ (പ്രഫസര്‍, വിദ്യ അക്കാദമി), ഡോ. എസ്.എന്‍. പോറ്റി (സയന്റിസ്റ്റ്, സി മെറ്റ്), അഭിനവ് രാജീവ് (ഡയറക്ടര്‍, ബംബിള്‍ ബീ ഇന്‍സ്ട്രൂമെന്റ്സ്) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ശില്പശാലയുടെ ഭാഗമായി എല്ലാ അധ്യാപകരും പ്രോജക്ട് പ്രൊപ്പോസല്‍ സംഗ്രഹം തയാറാക്കി. ശില്പശാലയുടെ ഭാഗമായി ആനപ്പന്തം ട്രൈബല്‍ കോളനിയിലേക്ക് ഫീല്‍ഡ് വിസിറ്റും സംഘടിപ്പിച്ചിരുന്നു.
സമാപന സമ്മേളനത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ചു. നാരീശക്തി അവാര്‍ഡ് ജേതാവായ ഡോ. എ. സീമയെ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, ഡയറക്ടര്‍മാരായ ഡോ. എലിസബത്ത് ഏലിയാസ്, ഡോ. സുധ ബാലഗോപാലന്, ഡോ. മനോജ് ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. നീതു വര്‍ഗീസ് കണ്‍വീനറായുള്ള സംഘാടകസമിതി പരിപാടിക്കു നേതൃത്വം നല്കി.