കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു
1548765
Thursday, May 8, 2025 12:35 AM IST
ചാവക്കാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. തിരുവത്ര ചെങ്കോട്ട കേരന്റകത്ത് മുഹമ്മദ്-ബീന ദമ്പതികളുടെ മകൾ റിസാന(17)യാണ് മരിച്ചത്.
ഇക്കഴിഞ്ഞ 29ന് ഉമ്മയുടെ വീടായ പാലപ്പെട്ടിയിൽ നിന്ന് തിരുവത്രയിലേക്ക് വരുന്നതിനു ബസ് കയറാൻ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മരിച്ചു. കബറടക്കം ഇന്ന് തിരുവത്ര പുതിയറ പള്ളി കബർസ്ഥാനിൽ. സഹോദരൻ: റിസാൻ.