ലത്തീൻപള്ളി ഊട്ടുതിരുനാൾ പന്തലിനു കാൽനാട്ടി
1548525
Wednesday, May 7, 2025 1:19 AM IST
തൃശൂർ: തിരുഹൃദയ ലത്തീൻ പള്ളിയിൽ ജൂണ്‍ 10 നു നടക്കുന്ന വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന്റെ പന്തൽകാൽനാട്ടുകർമം വള്ളുവള്ളി അമലോത്ഭവമാതാ പള്ളി വികാരി ഫാ. ജോളി തപ്പലോടത്ത് നിർവഹിച്ചു. ഇടവകവികാരി ഫാ. ജോഷി മുട്ടിക്കൽ, സഹവികാരിമാരായ ഫാ. അനീഷ് ജോസഫ് പുത്തൻപറന്പിൽ, ഫാ. മിഥിൻ ടൈറ്റസ് പുളിക്കത്തറ എന്നിവർ പ്രസംഗിച്ചു.
ജനറൽ കണ്‍വീനർ ആർ.എസ്. ഷാരോണ്‍, കൈക്കാരന്മാരായ മൈക്കിൾ നോറോണ, റോമി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
ജൂണ്‍ മൂന്നിനു കൊടിയേറ്റവും എട്ടിനു തിരുഹൃദയ തിരുനാളും
10ന് ഊട്ടുതിരുനാളും ആഘോഷിക്കും.