കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് നവതിയാഘോഷം ഉദ്ഘാടനം
1548826
Thursday, May 8, 2025 2:01 AM IST
കല്ലേറ്റുംകര: കല്ലേറ്റുംകര സർവീസ് സഹകരണബാങ്ക് നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിര്‍വഹിച്ചു.
സി.പി. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ഡയാലിസീസ് രോഗികൾക്കുള്ള ധനസഹായവിതരണം തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. ബാങ്കിന്റെ 90 വർഷത്തെ ചരിത്രം വിവരിക്കുന്ന കൈപ്പുസ്തകം ഐടിയു ബാങ്ക് പ്രസിഡന്റ് എം.പി ജാക്സണ് മുൻ ബാങ്ക് പ്രസിഡന്റ് എം.എസ് അസനാരിനും ബാങ്കിന്റെ പുനർസ്ഥാപക കുടുംബാംഗമായ കെ.ഡി. ജോയിക്കുംനൽകി നിർവഹിച്ചു.
ബാങ്ക് പ്രവർത്തനപരിധിയിലെ ബിവിഎം ഹൈസ്കൂൾ, ഐജെഎൽപിഎസ്, എസ്എസ്യുപിഎസ് എന്നീ വിദ്യാലയങ്ങൾക്ക് ധനസഹായങ്ങളും കല്ലേറ്റുംകര വില്ലേജ് ഓഫീസിന് ഇൻവർട്ടറും കൈമാറി. ബാങ്ക് പ്രസിഡന്റ് എൻ.കെ. ജോസഫ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.കെ. പോളി, കെ. ലത, ഡയറക്ടർമാരായ ടി.എ, ജോസ്, കെ.വി. ജോയ്, ജനാർദനൻ പാലയ്ക്കൽ, രാജൻ കാര്യങ്ങാട്ടിൽ, ജിയോ തെക്കേത്തല, പി.എസ്.സുഭാഷ്, വത്സല രവീന്ദ്രൻ, വിജയലക്ഷ്മി മുകുന്ദൻ, മോളി ജോസ്, ജുനിഷ ജിനോജ് എന്നിവർ പ്രസംഗിച്ചു.