ജൂബിലിയിൽ ബിരുദദാനംനടത്തി
1548240
Tuesday, May 6, 2025 1:45 AM IST
തൃശൂർ: ജൂബിലി മിഷൻ നഴ്സിംഗ് കോളജിലെ 18-ാം ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങ് നടന്നു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.
കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗണ്‍സിൽ രജിസ് ട്രാർ പ്രഫ.ഡോ. പി.എസ്. സോന ബിരുദദാനം നിർവഹിച്ചു.
ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയക്ടർ ഫാ. റെന്നി മുണ്ടൻ കുരിയൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, അസി. ഡയറക്ടർ ഫാ. ജോയ്സൻ ചെറുവത്തൂർ, നഴ് സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ഏയ് ഞ്ചല ജ്ഞാനദുരൈ, വൈസ് പ്രിൻസിപ്പൽമാരായ സിസ്റ്റർ ഡോ. ഫിലോ രശ്മി, സിസ്റ്റർ ഡോ. ട്രീസ ആന്റോ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ മെറ്റിൽഡ പോൾ, നഴ് സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റെജി അഗസ്റ്റിൻ, പിടിഎ പ്രസിഡന്റ് കെ.ഡി. ബാബു എന്നിവർ പ്രസംഗിച്ചു.